“ഇന്നലെ വരെ എനിക്കൊരു പേരും ഒരു തിരിച്ചറിയൽ കാർഡും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു. ഇന്ന് ഞാൻ വെറുമൊരു നമ്പർ മാത്രമാണ്” – ബോബോട്ട് പറഞ്ഞു. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിൽനിന്ന് 35 കാരനായ ബോബോട്ടിനെയും 24 കാരനായ ഒഹാനയെയും ഹമാസ് തട്ടിക്കൊണ്ടുപോയതിനുശേഷം ആദ്യമായി ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ അവർ പറയുന്നത് ഇപ്രകാരമാണ്.
വീഡിയോയിൽ എൽക്കാന ബോഹ്ബോട്ടും യോസെഫ്-ഹൈം ഒഹാനയും വിളറി, തറയിൽ ഇരിക്കുന്നതു കാണിക്കുന്നു. വെടിനിർത്തലിനു മുൻപ്, അവർ അനുഭവിച്ച കഠിനമായ അവസ്ഥകൾ ഒഹാന വീഡിയോയിൽ വിവരിക്കുന്നുണ്ട്. അപര്യാപ്തമായ ഭക്ഷണവും സുരക്ഷിത സ്ഥലവുമില്ലാതെയാണ് അവർ തടവിൽ കഴിയുന്നത്. “ഭക്ഷണം ഏതാണ്ട് ഇല്ലായിരുന്നു; സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല” – അയാൾ പറഞ്ഞു.
“ജീവനോടെയുണ്ടെന്നോ, മരിച്ചതായോ ഞങ്ങൾക്കു തോന്നിയില്ല എന്നതാണ് അതിലും മോശം കാര്യം” – ഒഹാന വിശദീകരിച്ചു. മോചിപ്പിക്കപ്പെട്ടവരെ ലോകത്തോടു സംസാരിക്കാൻ അനുവദിക്കണമെന്നും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകണമെന്നും ഇരുവരും സർക്കാരിനോട് ആവശ്യപ്പെട്ടു. സത്യം പുറത്തുവരട്ടെ എന്നാണ് അവർ പറയുന്നത്.
“മുൻപ് ഞങ്ങളോടൊപ്പമുണ്ടായിരുന്നവരും ഇപ്പോൾ മോചിതരുമായ തടവുകാർക്ക് സംസാരിക്കാനും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവസരം നൽകുക. അവരുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നതു നിർത്തുക. അവർ സംസാരിക്കട്ടെ. സത്യം പുറത്തുവരട്ടെ.”
ബന്ദികളുടെ ക്ഷേമത്തെക്കുറിച്ചും അവരെ ഉടൻ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീഡിയോ ആശങ്ക സൃഷ്ടിച്ചു. കടുത്ത ത്വക്കുരോഗവും ആസ്ത്മയും ബാധിച്ച ബോഹ്ബോട്ടിനെ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് തടവിലാക്കിയിരിക്കുന്നത്.
ബൊഹ്‌ബോട്ടിനെയും ഒഹാനയെയും സുരക്ഷിതമായി മോചിപ്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടതോടെ കേസ് അന്താരാഷ്ട്രശ്രദ്ധ ആകർഷിച്ചു. സ്ഥിതിഗതികൾ വികസിക്കുന്നതു തുടരുമ്പോൾ സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രതീക്ഷിച്ചുകൊണ്ട് ലോകം ശ്വാസമടക്കിപ്പിടിച്ച് വീക്ഷിക്കുന്നു.