Sunday, November 24, 2024

കൃത്രിമ മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണവുമായി യു.എ.ഇ

മഴയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണവുമായി യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിങിനൊപ്പം മൂന്നു പുതിയ പരീക്ഷണങ്ങളും നടത്താനാണ് നീക്കം. കാലാവസ്ഥാ വിദഗ്ധരുടെയും പൈലറ്റുമാരുടെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ദൗത്യത്തിനാണ് യു.എ.ഇ ഒരുങ്ങുന്നത്.

ഈ മാസം അവസാനം വരെ നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പതു മണിക്കൂറിലേറെ സമയം ദേശീയ കാലവസ്ഥാ കേന്ദ്രത്തിന്റെ വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. ഓരോ ദൗത്യത്തിനും രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യു.എ.ഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തിലുളള മേഘങ്ങളെ നിരീക്ഷിച്ച് പഠിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. ക്ലൗഡ് സീഡിങ് ശക്തമാക്കിയതോടെ രാജ്യത്ത് വരും ദിവസങ്ങളില്‍ വലിയതോതിലുളള മഴയാണ് പ്രതീക്ഷിക്കുന്നത്.

ക്ലൗഡ് സീഡിങ്?

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെയാണ് ക്ലൗഡ് സീഡിങ് എന്നു പറയുന്നത്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. അൻപതു ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിങ് നടത്തുക. ഇതിനായി ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ ചെറുവിമാനങ്ങൾ പൈലറ്റുമാര്‍ പറപ്പിക്കുകയും മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. തുടര്‍ന്ന് ഉപ്പും പൊട്ടാസ്യവും മഗ്‌നീഷ്യവും സോളിഡ് കാര്‍ബൺ ഡയോക്സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറുന്നു. ഇതോടെ മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകുകയും മഴലഭിക്കുകയും ചെയ്യും. ഇത് മഴ പെയ്യിക്കുന്നതിനു പുറമെ കൃത്രിമമഞ്ഞ് വരുത്തുന്നതിനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ മൂടൽ മഞ്ഞ് കുറയ്ക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.

അതസമയം, താൽക്കാലിക ആശ്വാസത്തിന് മഴ ലഭിക്കുമെങ്കിലും ഈ പരീക്ഷണങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ്. ഈ ശാസ്ത്രജ്ഞൻ പറയുന്നതിങ്ങനെയാണ്: “ഈ രീതി അവലംബിക്കുന്നത് സമുദ്രങ്ങളിൽ ആസിഡിന്റെ അളവ് കൂടുന്നതിനും ഓസോൺ പാളിയുടെ നാശത്തിനും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകും. വെള്ളി ഒരു ഭാരമേറിയ വിഷ ലോഹമാണ്, ഇത് സസ്യങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ക്ലൗഡ് സീഡിങ് എന്നത് വളരെ ചെലവേറിയ ഒരു രീതിയാണ്. ഒരടി മഴ പെയ്യിക്കാൻ ഏതാണ്ട് 200 അമേരിക്കൻ ഡോളറോളം ചെലവാകുകയും ചെയ്യും.”

Latest News