റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള നിരാശാജനകമായ ആഴ്ചകള്‍ക്ക് ശേഷം യുക്രേനിയന്‍ സൈന്യം എപ്പോഴത്തേക്കാളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. ഇത് ഡോണ്‍ബാസ് മേഖലയുടെ വടക്കന്‍ ഭാഗത്തുള്ള ലുഹാന്‍സ്‌കില്‍ പോരാട്ടം തോറ്റതിനാലാകാം. എങ്കിലും യുക്രേനിയക്കാര്‍, പതിവുപോലെ, കഠിനമായ നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയാണ്. പക്ഷേ അവര്‍ റഷ്യക്കാരുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയെങ്കിലും ആക്രമണം അസാനിപ്പിക്കാന്‍ അവരെക്കൊണ്ടായില്ല. ഇപ്പോഴും റഷ്യക്കാര്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നു.
യുക്രേനിയന്‍ ജനറല്‍ സ്റ്റാഫ് പറയുന്നത് റഷ്യക്കാര്‍ മറ്റൊരു മുന്നേറ്റത്തിനായി തങ്ങളുടെ സേനയെ കേന്ദ്രീകരിക്കുന്നതായി മനസിലാക്കുന്നു എന്നാണ്. കഴിഞ്ഞ ദിവസം, റഷ്യക്കാര്‍ ഡോണ്‍ബാസ് മുന്‍നിരയില്‍ ആക്രമണം ശക്തമാക്കി.
57-ാം ബ്രിഗേഡിലെ ഒരു സൈനിക സ്രോതസ്സ് അവരുടെ ഒരു യൂണിറ്റ് (240) ആളുകളുമായി ലൈനിലേക്ക് പോയെങ്കിലും 140 ആളുകളുമായാണ് പുറത്തിറങ്ങിയത്. ബാക്കിയുള്ളവര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ പിടിക്കപ്പെടുകയോ ചെയ്തു.
ഡോണ്‍ബാസില്‍ ഒരു ദിവസം റഷ്യക്കാര്‍ 100 യുക്രേനിയന്‍ സൈനികരെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം സാവധാനം തിന്നുതീര്‍ക്കുന്ന ഒരു പട്ടണമാണ് സെവെറോഡോനെറ്റ്‌സ്‌ക. അടുത്തയാഴ്ച അവര്‍ ഇവിടേയ്ക്ക് കൂടുതല്‍ അടുത്തേക്കും. പോകാന്‍ ഇടങ്ങളുള്ള സാധാരണക്കാരെല്ലാം നാടുവിട്ട് പോയി.
ബഖ്മുത്തിന് നേരെ കനത്ത ഷെല്ലാക്രമണം ഉണ്ടായിട്ടുണ്ട്. തകര്‍ന്ന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍, 40 വയസ്സുള്ള മിത്രി എന്ന് വിളിക്കപ്പെടുന്നയാള്‍ ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. തന്റെ നഗരത്തില്‍ നിന്ന് ഇനി എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. ‘ജീവന്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാന കാര്യം. ഇത് ഒരു തുടക്കം മാത്രമാണ്, എല്ലാം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നമ്മള്‍ അതിജീവിച്ചാല്‍, അത് എങ്ങനെ പോകുമെന്ന് നമുക്ക് കാണാം’. മിത്രി പറഞ്ഞു.
ഡോണ്‍ബാസിന്റെ വടക്കന്‍ ഭാഗത്തുള്ള ലുഹാന്‍സ്‌ക് ഒബ്ലാസ്റ്റിലെ അവസാന യുക്രേനിയന്‍ സൈനികരെ വളയാന്‍ റഷ്യക്കാര്‍ പോരാടുമ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ ഇപ്പോഴും സെവെറോഡോനെറ്റ്‌സ്‌കില്‍ ഉണ്ട്.
പ്രസിഡന്റ് പുടിന്റെ സൈന്യത്തിന് സെവെറോഡോനെറ്റ്‌സ്‌കിനെ വളയാന്‍ കഴിയുമെങ്കില്‍, അവരുടെ അടുത്ത ലക്ഷ്യങ്ങള്‍ ഡോണ്‍ബാസിന്റെ മറുവശത്തുള്ള ഡൊനെറ്റ്‌സ്‌ക് ഒബ്ലാസ്റ്റിലെ ക്രാമാറ്റോര്‍സ്‌ക്, സ്ലോവാന്‍സ്‌ക് എന്നീ പ്രധാന നഗരങ്ങളായിരിക്കും.
നയതന്ത്രത്തിന് മാത്രമേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറയുന്നു, എന്നാല്‍ റഷ്യ അധിനിവേശത്തിന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് മടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ നാണയം രക്തമാണ്. കുടുംബങ്ങള്‍ അവരുടെ മരിച്ചവരെ സംസ്‌കരിക്കുമ്പോള്‍, ബഖ്മുട്ടിലെ മിത്രിയെപ്പോലെ കൂടുതല്‍ യുക്രേനിയക്കാര്‍ അവര്‍ നല്‍കുന്ന രക്തത്തിന്റെ വിലയെ ചോദ്യം ചെയ്യും, കൂടാതെ വെടിനിര്‍ത്തലിന് സ്വന്തം ഭൂമിയോ അതോ ജീവന്‍ നല്‍കുന്നതാണോ നല്ലതെന്ന് ചോദിക്കും.