Monday, November 25, 2024

യുക്രൈന്‍ യുദ്ധത്തിനിടെ നഷ്ടപ്പെടുമെന്ന് കരുതിയ ആറ് വളര്‍ത്തു മക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഒരു കുടുംബം

റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍, ഒരു കുടുംബം ദത്തെടുത്ത ആറ് കുട്ടികളില്‍ നിന്ന് അവരുടെ വളര്‍ത്തു മാതാപിതാക്കള്‍ക്ക് അനിശ്ചിതകാല വേര്‍പിരിയല്‍ നേരിടേണ്ടി വന്നു. തങ്ങള്‍ ഒരിക്കലും വീണ്ടും ഒന്നിക്കില്ലെന്ന് അവര്‍ ഭയപ്പെട്ടു. പക്ഷേ വിധി അവരെ വീണ്ടും ഒന്നിപ്പിച്ചു.

2016-ലാണ് ഡെനിസ്-ഓള്‍ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയോടെ, അവര്‍് ആറ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള ആറ്് കുട്ടികളെ ദത്തെടുത്തു. ഇവര്‍ക്ക് സ്വന്തമായി രണ്ട് കുട്ടികളുമുണ്ട്.

ഓള്‍ഗ സംഗീത അധ്യാപികയായും ഡെനിസ് ഖനിത്തൊഴിലാളിയുമായിരുന്നു. അവരുടെ ജീവിതം സന്തുഷ്ടവും സമൃദ്ധവുമായിരുന്നു. കുട്ടികളെ ഏറെ സ്‌നേഹിക്കുന്നതിനാലാണ് സ്വന്തം മക്കള്‍ ഉണ്ടായിരുന്നിട്ടും അവര്‍ വേറെയും കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നത്.

ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഓള്‍ഗ ലോപത്കിനയുടെയും ഭര്‍ത്താവ് ഡെനിസിന്റെയും ആദ്യ ചിന്തകള്‍ തങ്ങളുടെ ദത്തെടുത്ത ആറ് കുട്ടികളെക്കുറിച്ചായിരുന്നു. ആ സമയത്ത് മരിയുപോളിലെ ഒരു മുനിസിപ്പല്‍ ഹോളിഡേ ഹോമില്‍ അവധിയാഘോഷത്തിലായിരുന്നു കുട്ടികള്‍.

അവരുടെ വീട്ടില്‍ നിന്ന് കുട്ടികള്‍ ഉള്ള സ്ഥലത്തേക്കുള്ള വഴിയിലെ പട്ടണങ്ങളില്‍ കനത്ത ഷെല്ലാക്രമണം ഉണ്ടായതോടെ അവരുടെ അടുത്തെത്തി അവരെ കൂട്ടിക്കൊണ്ടുപോരുന്നത് വളരെ അപകടകരമായിത്തീര്‍ന്നു.

‘ഞങ്ങള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. യുക്രെയ്‌നിലെ പലരെയും പോലെ, ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും സാധാരണ ജീവിതം പെട്ടെന്ന് വഷളായി. അവള്‍ പറയുന്നു.

യുക്രേനിയന്‍ അധികാരികള്‍ കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് ആദ്യം പ്രതീക്ഷിച്ചു. സംഘര്‍ഷം രൂക്ഷമാവുകയും കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലരാണെന്നും ഉടന്‍ തന്നെ വ്യക്തമായി. മുതിര്‍ന്നവരെയും കുട്ടികളെയും റഷ്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരാന്‍ തുടങ്ങി. കുട്ടികള്‍ക്ക് അവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഓള്‍ഗയ്ക്ക് അവരോട് സംസാരിക്കാന്‍ കഴിഞ്ഞില്ല.

മരിയുപോളില്‍ നിന്ന് ചിലരെ ഒഴിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞ അവര്‍ അസപ്പോരിജിയയിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ നഗരം സുരക്ഷിതമായിരുന്നില്ല. മനസ്സില്ലാമനസ്സോടെ അവര്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ജര്‍മ്മനിയിലെത്തി. എന്നാല്‍ കുട്ടികളെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ താന്‍ ഒരിക്കലും കൈവിട്ടില്ലെന്ന് ഓള്‍ഗ പറയുന്നു.

ഇതിനിടെ മൂത്ത കുട്ടി, 17 വയസ്സുള്ള ടിമോഫി, ഓള്‍ഗയ്ക്ക് സന്ദേശമയച്ചു. റഷ്യന്‍ അനുകൂല വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്‌സ്‌ക് മേഖലയിലെ ഒരു ഭാഗത്തേക്ക് തങ്ങളെ കൊണ്ടുപോയതായും അവിടെ ഒരു ടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഓള്‍ഗ തന്റെ കുട്ടികളെക്കുറിച്ചുള്ള സഹായവും വിവരങ്ങളും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരുന്നു.

ഇതിനിടെ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലൂ എന്ന ചെറുപട്ടണത്തിലേക്ക് അവര്‍ മാറി. അവിടെ സ്ഥിര താമസമാക്കാനും തീരുമാനിച്ചു. ഏപ്രില്‍ ആദ്യത്തോടെ, ഓള്‍ഗയും ടിമോഫിയും നിരന്തരം കോണ്ടാക്ട് ചെയ്തുകൊണ്ടിരുന്നു.

മെയ് മാസത്തില്‍, യുക്രെയ്‌നില്‍ നിന്നുള്ള കുട്ടികള്‍ക്ക് റഷ്യന്‍ രേഖകള്‍ നല്‍കുന്നത് ലളിതമാക്കിക്കൊണ്ട് പ്രസിഡന്റ് പുടിന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതും ഈ മാതാപിതാക്കളെ ഞെട്ടിച്ചു.

ജൂണില്‍ ഓള്‍ഗയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അവളുടെ കുട്ടികളെ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കൊണ്ടുവരാന്‍ ഡൊനെറ്റ്‌സ്‌കില്‍ നിന്ന് ഒരാള്‍ തയാറായി. അനാഥരായ കുട്ടികള്‍ക്കും ദുര്‍ബലരായ അമ്മമാര്‍ക്കുമൊപ്പം വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഡൊനെറ്റ്‌സ്‌കിലെ പരിചയസമ്പന്നയായ സന്നദ്ധപ്രവര്‍ത്തകയായ ടാറ്റിയാനയായിരുന്നു അത്.

ഓള്‍ഗയും ഡെനിസും കുട്ടികളുടെ രേഖകള്‍ ടാറ്റിയാനയ്ക്ക് ഒരു റിലീസ് ഫോമിനൊപ്പം നല്‍കി, അവരെ അവരുടെ താല്‍ക്കാലിക നിയമപരമായ രക്ഷാധികാരിയാക്കി. ടാറ്റിയാന കുട്ടികളോടൊപ്പം റഷ്യയിലേക്കും പിന്നീട് ലാത്വിയയിലേക്കും ജര്‍മ്മനിയിലേക്കും എത്തി. അവള്‍ കുട്ടികളെ ബെര്‍ലിനിലെത്തിച്ച് അവിടെ ഡെനിസിന് കൈമാറി.

നാല് മാസത്തെ അനിശ്ചിതത്വത്തിനും ഉത്കണ്ഠയ്ക്കും ശേഷം കുടുംബത്തിന്റെ ഒത്തുചേരല്‍ അസാധാരണമാംവിധം വൈകാരികമായിരുന്നു. ആദ്യം ഡെനിസും പിന്നീട് ഓള്‍ഗയും തങ്ങളുടെ കുട്ടികളെ കെട്ടിപ്പിടിച്ചു കരഞ്ഞെങ്കിലും കണ്ണുനീര്‍ ചിരിയില്‍ കലര്‍ന്നിരുന്നു.

 

 

Latest News