പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുന്ന ദിവസം. എന്നാല്‍ വാലന്റൈന്‍സ് ദിനത്തിന് ഏഴ് ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. ഫെബ്രുവരി 7ന് റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്. എന്താണ് ഈ ദിനങ്ങളുടെ പ്രത്യേകതയെന്ന് നമുക്ക് നോക്കാം.
റോസ് ഡേ
വാലന്റൈന്‍സ് വാരം തുടങ്ങുന്നത് തന്നെ റോസ് ഡേയിലാണ്. ഫെബ്രുവരി 7നാണ് റോസ് ഡേ. ഈ ദിവസം പ്രണയിതാക്കള്‍ തങ്ങളുടെ പങ്കാളിയ്ക്ക് ഒരു റോസാപ്പൂ നല്‍കി തങ്ങളുടെ സ്നേഹം വെളിപ്പെടുത്തുന്നു. പ്രണയത്തിന്റെ പുഷ്പമായി കരുതുന്നയൊന്നാണല്ലോ റോസാപ്പൂ. റോസാപ്പൂവിന്റെ നിറവും ഇതില്‍ പ്രധാനമാണ്. വെളുത്ത റോസാപ്പൂ ഐക്യവും പരിശുദ്ധിയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മഞ്ഞ റോസാപ്പൂവാകട്ടെ സൗഹൃദത്തെ പ്രതിനിധാനം ചെയ്യുന്നു. ചുവപ്പ് റോസാപ്പൂവാണ് പ്രണയത്തെ സൂചിപ്പിക്കുന്നത്.
പ്രപ്പോസ് ഡേ
ഫെബ്രുവരി എട്ട് ആണ് പ്രപ്പോസ് ഡേ ആയി ആഘോഷിക്കുന്നത്. നിങ്ങളുടെ പ്രണയം പങ്കാളിയോട് തുറന്ന് പറയുന്ന ദിവസമായിരിക്കും ഇത്. പ്രണയിതാക്കള്‍ യാത്ര പോകുകകയോ, അല്ലെങ്കില്‍ ഡിന്നര്‍ ഡേറ്റിന് പോകുകയോ ഒക്കെ ചെയ്യുന്ന ദിനം കൂടിയാണിത്. അവിടെ വെച്ച് തങ്ങളുടെ ഇഷ്ടം അവര്‍ പരസ്പരം തുറന്ന് പറയും
ചോക്ലേറ്റ് ഡേ
തങ്ങളുടെ പ്രണയബന്ധത്തിന് അല്‍പ്പം മാധുര്യം പകരാന്‍ പ്രണയിതാക്കള്‍ പരസ്പരം ചോക്ലേറ്റ് നല്‍കുന്ന ദിനമാണിത്. ഫെബ്രുവരി 9 ആണ് ചോക്ലേറ്റ് ഡേയായി ആഘോഷിക്കുന്നത്. പങ്കാളികള്‍ പരസ്പരം ചോക്ലേറ്റ് ബോക്‌സുകള്‍ കൈമാറുന്നത് ഈ ദിവസമാണ്.
ടെഡി ഡേ
പ്രണയത്തിന്റെ ഒരു പ്രതിനിധിയാണ് ടെഡി ബെയര്‍. ഫെബ്രുവരി 10 ആണ് ടെഡി ഡേ ആയി ആഘോഷിക്കുന്നത്. തങ്ങളുടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിനിധാനമായി പങ്കാളികള്‍ പരസ്പരം ടെഡി ബെയര്‍ സമ്മാനിക്കുന്നത് പതിവാണ്.
പ്രോമിസ് ഡേ
പങ്കാളികളുടെ പരസ്പരമുള്ള പ്രതിബദ്ധത തെളിയിക്കുന്ന ദിവസമാണിത്. ഫെബ്രുവരി 11 ആണ് പ്രോമിസ് ഡേ. വിവിധ ചാലഞ്ചുകളിലൂടെ തങ്ങളുടെ പ്രണയത്തെ നിലനിര്‍ത്താന്‍ പങ്കാളികള്‍ ശ്രമിക്കുന്നതും ഇതേ ദിവസമാണ്.
ഹഗ്ഗ് ഡേ
ഫെബ്രുവരി 12 ആണ് ഹഗ്ഗ് ഡേയായി ആഘോഷിക്കുന്നത്. ഒന്ന് ഹഗ്ഗ് ചെയ്യുന്നതിലൂടെ വ്യക്തികളുടെ ടെന്‍ഷനും സമ്മര്‍ദ്ദവും വരെ കുറയ്ക്കാനാകുമെന്നാണ് പൊതുവെ പറയാറ്. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഊഷ്മളമായ ഒരു കെട്ടിപ്പിടിത്തം നിങ്ങളുടെ ഉള്ളിലെ സ്നേഹത്തെ ഊട്ടിയുറപ്പിക്കും.
കിസ്സ് ഡേ
വാലന്റൈന്‍സ് ദിനത്തിന് തൊട്ടുമുമ്പുള്ള ദിവസം കിസ്സ് ഡേ ആയിട്ടാണ് ആഘോഷിക്കുന്നത്. ഫെബ്രുവരി 13നാണ് കിസ്സ് ഡേ. പങ്കാളിയോടുള്ള തങ്ങളുടെ സ്നേഹം ഒരു ചുംബനത്തിലൂടെ തെളിയിക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതിന് പറ്റിയ ദിവസം കൂടിയാണിത്. പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ദിനത്തിന് കഴിയുന്നു.
വാലന്റൈന്‍സ് ഡേ
ഫെബ്രുവരി 14നാണ് വാലന്റൈന്‍സ് ദിനം. പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞ് ആഘോഷിക്കുന്ന ദിവസമാണിത്. ഡിന്നര്‍, ട്രിപ്പ്, പാര്‍ട്ടികള്‍ എന്നിവയെല്ലാം ഈ ദിനത്തോട് അനുബന്ധിച്ച് പങ്കാളികള്‍ പ്ലാന്‍ ചെയ്യാറുണ്ട്. മാത്രമല്ല തങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കാനും ഈ ദിനം പ്രണയിതാക്കള്‍ ശ്രമിക്കാറുണ്ട്.