റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സ്വാര്‍ത്ഥ അഭിലാഷങ്ങള്‍ക്കുവേണ്ടി തങ്ങളുടെ യുവ സൈനികര്‍ മരണം വരിക്കുകയാണെന്ന സത്യം റഷ്യയിലെ പൊതുജനം ഒടുവില്‍ തിരിച്ചറിയുമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. റഷ്യന്‍ നേതാവ് യുക്രെയ്‌നിലും സ്വന്തം രാജ്യത്തും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 കാരനായ അഴിമതി വിരുദ്ധ പ്രവര്‍ത്തകന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. റോമന്‍ റതുഷ്‌നി എന്ന ഈ വോളണ്ടിയര്‍ സൈനികന്‍ ജൂണ്‍ 9 ന് ഖാര്‍കിവ് മേഖലയിലെ ഇസിയത്തില്‍ വച്ചാണ് കൊല്ലപ്പെട്ടത്. മോസ്‌കോ അനുകൂല മുന്‍ യുക്രേനിയന്‍ സര്‍ക്കാരിനെതിരെ 2013-ല്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ ശ്രദ്ധേയനായ വ്യക്തികൂടിയാണ് റതുഷ്നി.
‘ഇത് റഷ്യക്കാരേയും റഷ്യന്‍ ഫെഡറേഷനേയും സംബന്ധിച്ച് ഒരു ദുരന്തമാണ്. ആളുകള്‍ക്ക് ഇപ്പോള്‍ അത് മനസ്സിലാകുന്നില്ല, പക്ഷേ അവര്‍ യാഥാര്‍ത്ഥ്യം വളരെ വേഗം തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ധാരാളം റഷ്യക്കാര്‍ യുദ്ധത്തില്‍ മരിക്കുന്നു..എന്തിന് വേണ്ടിയാണ്? പുടിന്റെ അഭിലാഷം നിറവേറ്റുന്നതിനു വേണ്ടി മാത്രം’. അദ്ദേഹം പറഞ്ഞു.
യുക്രൈനുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പാശ്ചാത്യ സഖ്യകക്ഷികള്‍ യൂറോപ്പിലെ സമാധാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും താക്കോലാണെന്ന് വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
വെള്ളിയാഴ്ച യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ചകള്‍ക്കായി കൈവിലേക്കുള്ള അപ്രഖ്യാപിത യാത്രയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സഖ്യകക്ഷികള്‍ യുക്രെയ്നിന് ‘തന്ത്രപരമായ പ്രതിരോധം’ നല്‍കുന്നുവെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, റൊമാനിയ എന്നീ രാജ്യങ്ങളുടെ നേതാക്കളെല്ലാം യുക്രെയ്നില്‍ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഭക്ഷ്യ-ഊര്‍ജ്ജ വിതരണത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും മേലുള്ള വിലക്കുകളുടെ പശ്ചാത്തലത്തില്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയുമായുള്ള സമാധാന കരാറിലേക്ക് തങ്ങളുടെ രാജ്യത്തെ തള്ളിവിട്ടേക്കുമെന്ന് ചില യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.
‘ഞങ്ങള്‍ റഷ്യക്കാരുമായി വിട്ടുവീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാണ്. അവസാന റഷ്യന്‍ സൈനികനും യുക്രെയ്ന്‍ വിട്ടാല്‍, സംസാരിക്കാനുള്ള സമയമാകും, പക്ഷേ ഇപ്പോളില്ല. റഷ്യക്കാര്‍ നമ്മുടെ നാട്ടില്‍ നിന്ന് പോകണം’. മേയര്‍ ക്ലിറ്റ്ഷ്‌കോ പറഞ്ഞു.