Friday, January 31, 2025

യുക്രെയ്ന്‍ യുദ്ധം: ‘ഞങ്ങള്‍ പിടിച്ചുനില്‍ക്കുകയാണ്’, മൈക്കോളൈവ് നിവാസികള്‍ പറയുന്നു

റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ ആദ്യമായി ആക്രമിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് മൈക്കോളൈവ്. തെക്കന്‍ തീരം മുഴുവന്‍ വെട്ടിമുറിക്കാനുള്ള റഷ്യയുടെ തന്ത്രത്തിന് ഈ പ്രദേശം പ്രധാനമാണ്. ഇവിടെ നടത്തുന്ന മുന്നേറ്റം, 130 കിലോമീറ്റര്‍ പടിഞ്ഞാറ്, രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ തുറമുഖമായ ഒഡെസയെ സമീപിക്കാന്‍ ക്രെംലിന്‍ സൈന്യത്തെ അനുവദിക്കും. കൂടാതെ മോള്‍ഡോവയുടെ വേര്‍പിരിഞ്ഞ റിപ്പബ്ലിക്കായ ട്രാന്‍സ്നിസ്ട്രിയയിലേക്കുള്ള കരപാലം പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിയും. കെര്‍സണും മരിയുപോളും പോലെ തന്നെ മൈകോലിയാവ് റഷ്യക്കാര്‍ക്ക് ഒരു ട്രിഗര്‍ പോയിന്റാണ്.

ഇപ്പോഴും മൈക്കോളൈവില്‍ എല്ലാ ദിവസവും ഷെല്ലാക്രമണമുണ്ട്. റഷ്യക്കാര്‍ കിഴക്കും തെക്കും പ്രാന്തപ്രദേശങ്ങളിലായിരുന്നുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ 100 ദിവസങ്ങളായി ഇവിടെ നിന്ന് ആളുകള്‍ ബസിലും മറ്റുമായി പലായനത്തിലാണ്. യുക്രെയ്നിലുടനീളം പരിചിതമായ ഒരു കാഴ്ചയായി ഈ പലായനം മാറിയിരിക്കുന്നു.

തന്റെ ഇളയ മക്കളും ഇതുപോലെ പലായനത്തിന് വിധേയരാകാന്‍ സമയമായെന്ന് ലിയുഡ്മൈല എന്ന സ്ത്രീയും മനസിലാക്കി. കാരണം ബോംബാക്രമണം തുടരുന്നതിനാല്‍ അവരെ പുറത്ത് കളിക്കാന്‍ പോലും അനുവദിക്കാറില്ല. കൂടാതെ അവര്‍ എവിടെയെങ്കിലും സുരക്ഷിതരായിരിക്കണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. അവര്‍ പോകുമ്പോള്‍ അവള്‍ നെഞ്ചുരുകി കരയുകയായിരുന്നു. ‘റഷ്യ ബോംബിംഗ് നിര്‍ത്തുമ്പോള്‍ ഞാന്‍ അവരെ വീണ്ടും കാണും. എന്നാല്‍ അത് എപ്പോഴായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല’. അവള്‍ വേദനയോടെ പറയുന്നു.

‘പക്ഷേ ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നതില്‍ അവര്‍ നിരാശരാണ്. അവരെ വിജയിക്കാനുള്ള പ്രചോദനവും ഇച്ഛാശക്തിയും ഞങ്ങള്‍ക്കുണ്ട്. ഇത് ഞങ്ങളുടെ ഭൂമിയാണ്, ഞങ്ങള്‍ പരമാവധി ശ്രമിക്കും’. മൈക്കളോവ് സ്വദേശിയായ വ്യക്തി പറയുന്നു.

‘ഇനി ഒരു സാധാരണ ജീവിതം നയിക്കാന്‍ എന്നാണ് സാധിക്കുക എന്ന് എനിക്കറിയില്ല. യുദ്ധം അവസാനിപ്പിക്കാന്‍ ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് കഴിയില്ല. ഇപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമേ ഉള്ളൂ. എല്ലാ മനുഷ്യവിഭവങ്ങളും, പണവും, സമയവും വിജയത്തിനായി മാത്രം ചെലവഴിക്കുക. ഞങ്ങള്‍ പിടിച്ചുനില്‍ക്കുകയാണ്’. മറ്റൊരു മൈക്കളോവ് സ്വദേശി കൂട്ടിച്ചേര്‍ത്തു.

മൈക്കളോവില്‍ ജലം നിലവിലെ പ്രധാന വെല്ലുവിളിയാണ്. റഷ്യ അയല്‍ നഗരമായ കെര്‍സണ്‍ പിടിച്ചെടുത്തതിന് ശേഷം ഇവിടേയ്ക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു. കുപ്പികള്‍ നിറയ്ക്കാനുള്ള ക്യൂകള്‍ പലപ്പോഴും നീണ്ടതാണ്. ജൂണില്‍ താപനില 30 ഡിഗ്രി വരെ എത്തുകയും ചെയ്യും. എന്നിട്ടും ഇവിടെയുള്ള ആളുകള്‍ അതിനേയും അതിജീവിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു.

‘റഷ്യക്കാര്‍ വലിയ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, വളരെ ആശങ്കയുണ്ട്. പക്ഷേ വിജയം ഞങ്ങളുടേതായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’. ഒരു നാട്ടുകാരന്‍ പറഞ്ഞു.

 

Latest News