Saturday, June 7, 2025

ചെനാബ് നദിക്കു കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമർപ്പിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽവേ പാലം ഇന്ന് ജമ്മുകാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ചെനാബ് റെയിൽവേ പാലം. സമുദ്രനിരപ്പിൽനിന്ന് 856 മീറ്റർ ഉയരത്തിലുള്ള ഇന്ത്യൻ എഞ്ചിനീയറിങ് വിസ്മയമാണ് ലോകം ഇന്ന് കാണാൻപോകുന്നത്.

ലോകപ്രശസ്‌തമായ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ചെനാബ് റെയില്‍പാലത്തിന് എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽവേ പാലവും പ്രധാനമന്ത്രി അഞ്ജിയിൽ ഉദ്ഘാടനം ചെയ്യും. ചെനാബ്, അഞ്ജി പാലങ്ങൾ ഒരുമിച്ച് കാശ്മീർതാഴ്‌വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതോടെ, മൂന്നു പതിറ്റാണ്ടിലേറെയായി നടന്ന ശ്രമങ്ങൾക്കാണ് ഇന്ന് വിജയം കുറിക്കുന്നത്.

ഭൂകമ്പത്തെയും കാറ്റിനെയും മറികടക്കാൻ പ്രാപ്തമാക്കിക്കൊണ്ട് അസാധാരണമായ പ്രതിരോധശേഷിയോടെയാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത് എന്നതിനാൽതന്നെ 1,315 മീറ്റർ വിസ്തൃതിയുള്ള ഈ പാലം അത്യാധുനിക എഞ്ചിനീയറിംഗിന്റെ തെളിവാണ്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി മോദി ജമ്മുകാശ്മീരിൽ നടത്തുന്ന ആദ്യസന്ദർശനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News