ക്രിസ്തുമസിന്റെ ചൈതന്യം മുഴുൻ ഉൾക്കൊള്ളുന്ന ഒന്നാണ് പുൽക്കൂടുകൾ. നേറ്റിവിറ്റി സീൻ എന്ന് ഇംഗ്ലീഷിൽ പറയും. വിവിധ തരത്തിലുള്ള പുൽക്കൂടുകൾ നാം നിർമിക്കാറുണ്ട്. എന്നാൽ സ്‌പെയിനിലെ അലികാന്റയിലെ പ്ലാസ ഡെൽ അയുന്റാമിയൻറോയിൽ ഒരു തിരുപ്പിറവിരംഗം ഒരുക്കിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി രംഗം ഇവിടെയാണുള്ളത്. 2020 ഡിസംബർ ഒന്നിന് ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നു.
ആർട്ടിസ്റ്റ് ജോസ് മാനുവൽ ഗാർസിയയാണ് ഇതിന്റെ നിർമിതിക്ക് നേതൃത്വം നൽകിയത്. 16 അടിയിലധികം ഉയരമുള്ള മുൻ റെക്കോർഡാണ് 59 അടിയുള്ള ജോസഫിന്റെ രംഗം തകർത്തത്. 602 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അലികാന്റെയിലെ തിരുപ്പിറവിരംഗം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റാറ്റിക് തിരുപ്പിറവി ദൃശ്യമാണ് ഇത്. കൂടാതെ, വിസ്തീർണ്ണമനുസരിച്ച് ഏറ്റവും വലുതും.
അലികാന്റെ തിരുപ്പിറവിദൃശ്യം ഒരുക്കാൻ ഗാർഷ്യയ്ക്ക് രണ്ടുമാസത്തിലധികം സമയമെടുത്തതായി എക്സ്പ്ലിക്കയിൽനിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. അർധ ഇരിപ്പിടത്തിൽ മേരിക്ക് ഏകദേശം 32 അടി ഉയരമുണ്ട്. എന്നിരുന്നാലും, ശിശുവായ യേശുവിന്റെ രൂപം ഒരു ശരാശരി മുതിർന്നയാളെക്കാൾ വലുതാണ്. ഉണ്ണിയേശുവിന്റെ രൂപത്തിന് 10.5 അടിയിലധികം ഉയരമുണ്ട്.
കോവിഡ് കാലഘട്ടത്തിലെ സമ്മർദകരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് അലികാന്റെ നഗരം ഈ തിരുപ്പിറവിരംഗം ദൃശ്യവത്‌കരിക്കാൻ തിരഞ്ഞെടുത്തത്. മഹാമാരിമൂലം ഏറെ നാശം വിതച്ച പ്രാദേശിക ടൂറിസം വ്യവസായത്തിന് ഒരു അനുഗ്രഹം സൃഷ്ടിക്കുന്നതിനൊപ്പം നഗരത്തിലെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം.