Wednesday, November 27, 2024

കുടുംബനാഥമാരുടെയും ഇന്ത്യ

“എല്ലാവർക്കും ഇപ്പോൾ എന്റെ പേര് പറഞ്ഞാൽ അറിയാം. ഐഡന്റിറ്റി ഒരു ചെറിയ കാര്യമല്ല. നേരത്തെ പുരുഷന്മാർ മാത്രമേ അവരുടെ പേരുകളിൽ അറിയപ്പെട്ടിരുന്നുള്ളൂ, ഇപ്പോൾ സ്ത്രീകളും അവരുടെ പേരുകളിൽ തിരിച്ചറിയപ്പെടുന്നു”- ഉഷാദേവി ബീഹാറിലെ തന്റെ ചെറിയ വീടിനു മുന്നിലിരുന്നു സംസാരിക്കുമായാണ്. അവരുടെ കണ്ണുകളിൽ ആത്മവിശ്വാസം കാണാം. ഒരിക്കൽ വീടിന്റെ അകത്തളങ്ങളിലേയ്ക്ക് ഒതുങ്ങിയിരുന്ന ഇവർ ഭർത്താവ് ജോലിക്കായി അന്യനാട്ടിൽ പോയപ്പോൾ വീടിന്റെ ചുമതലയേറ്റെടുത്തു. ഭർത്താക്കന്മാർ ജോലിക്കായി അന്യനാടുകളിലേയ്ക്ക് പോയതോടെ കുടുംബനാഥമാരായി ഉത്തരവാദിത്വം ഏറ്റെടുത്ത അനേകം വീട്ടമ്മമാരുടെ പ്രതിനിധിയാണ് ഉഷാദേവി

ഉഷാദേവിയുടെ ജൈത്രയാത്ര

പതിനഞ്ചാം വയസിൽ വിവാഹം കഴിക്കുകയും തുടർന്ന് രണ്ടും മൂന്നും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്ത യുവതിയായിരുന്നു ഉഷാദേവി. ജീവിതത്തിൽ ഒന്നിനും സ്വന്തമായി അഭിപ്രായം ഇല്ലാത്തവളായിരുന്നു അവർ. എന്നാൽ ഭർത്താവ് ജോലി തേടി പോയതോടെ കുടുംബത്തിലെ ചുമതലകൾ ഉഷയിലേയ്ക്ക് വന്നു ചേർന്നു. മൂന്ന് പെൺമക്കളും ഒരു മകനും ഉള്ള അമ്മ വീടിന്റെയും കുട്ടികളുടെ ജീവിതത്തിന്റെയും ചുമതല ഏറ്റെടുത്തു. അവൾ അവളുടെ അമ്മായിയമ്മയുടെ വീട്ടിൽ നിന്ന് അതേ ഗ്രാമത്തിലെ മറ്റൊരു വീട്ടിലേക്ക് മാറി. അവൾ ഇപ്പോൾ പണം സമ്പാദിക്കുകയും കുടുംബത്തിന് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുകയും ചെയ്യുന്നു. തന്നെയുമല്ല ഗ്രാമത്തിലെ മറ്റു സ്ത്രീകളെയും സഹായിക്കുകയും അവരെ സ്വയം പര്യാപ്തരാകുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങൾക്ക് സ്ഥിരമായ നിർവചനം ഇല്ലെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. സാമ്പത്തിക വിദഗ്ധരും ജനസംഖ്യാശാസ്ത്രജ്ഞരും കുടുംബനാഥൻ എന്ന പദം പണം സമ്പാദിക്കുകയും കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഒരാളെ സൂചിപ്പിക്കുകയും ചെയ്യുന്നതിന് ആണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു പുരുഷന്റെ അസാന്നിധ്യത്തിൽ മാത്രമാണ് ആ പദവി സ്ത്രീയിലേയ്ക്ക് എത്തുന്നത്. പുരുഷന്മാരുടെ ജോലിയുമായി ബന്ധപ്പെട്ട കുടിയേറ്റം ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഉടനീളം സ്ത്രീകൾക്ക് അവസരമുണ്ടാക്കുന്ന ഇന്ത്യയിലെ പുതിയ പ്രവണതകളുടെ നേർക്കാഴ്ചയാണ് ഉഷാദേവിയെ പോലെ ഉള്ളവരുടെ ജീവിതം.

“ഇപ്പോൾ ഞങ്ങൾക്കെല്ലാം പരസ്പരം പേരറിയാം. കൂടുതൽ സാക്ഷരരായ അംഗങ്ങളുടെ സഹായത്തോടെ, എന്റെ പേര് എഴുതാനും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനും ഞാൻ പഠിച്ചു,” മുന്നി ദേവി പറയുന്നു.

ഉഷാ ദേവിയുടെ ഭർത്താവ് രൺജിത് പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യക്തിയാണ്. അത് വളരെ തെറ്റായ ഒരു തീരുമാനമായിരുന്നു എന്ന് അദ്ദേഹം ഇന്നു തിരിച്ചറിയുന്നു. ഒപ്പം തന്റെ സ്മാർട്ട് ആയ ഭാര്യയുടെ കഴിവിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാൽ രൺജിത് പിന്തുണച്ചിയല്ലായിരുന്നു എങ്കിൽ തനിക്ക് ഈ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയില്ലായിരുന്നു എന്നാണ് ഉഷാദേവി പറയുന്നത്.

വളരുന്ന സ്ത്രീ ശക്തി

ഒരു സ്ത്രീക്ക് സ്വന്തമായി ഒരു സ്വതന്ത്ര കുടുംബം സ്ഥാപിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ, തീരുമാനങ്ങളെടുക്കാനുള്ള അവളുടെ കഴിവിലും, ചില സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള അവളുടെ സാധ്യതയിലും വലിയയ മാറ്റങ്ങൾ കാണുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞനും ജനസംഖ്യാശാസ്ത്രജ്ഞനുമായ പ്രൊഫസർ സൊണാൾഡെ ദേശായി പറയുന്നു.

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടെ അനുപാതം ഏകദേശം ഇരട്ടിയായതായി ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. പുരുഷാധിപത്യ കുടുംബ സജ്ജീകരണത്തിലെ ഈ മാറ്റത്തിന് കാരണമാകുന്നത് ആഭ്യന്തര കുടിയേറ്റമാണ് എന്നാണ് വിലയിരുത്തൽ. 2011-ലെ ഇന്ത്യയുടെ അവസാന സെൻസസ് പ്രകാരം 450 ദശലക്ഷം ആഭ്യന്തര കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഇതിൽ കഴിഞ്ഞ ദശകത്തിൽ ഇത് 45% വർദ്ധനവാണ് കാണിക്കുന്നത്.

ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ പ്രകാരം, 1980-കളിൽ വിവാഹിതരായ ദമ്പതികളിൽ, 5% സ്ത്രീകൾ മാത്രമാണ് അവരുടെ ഭർത്താവിനേക്കാൾ വിദ്യാഭ്യാസം നേടിയത്. 2000-കളിലും 2010-കളിലും ഇത് 20% ആയി ഉയർന്നു. കുടുംബത്തിൽ സ്ത്രീകളുടെ വാക്കുകൾ കേൾക്കുവാൻ താല്പര്യം ഉള്ളവരുടെ എണ്ണം വർധിച്ച അത് കൂടുതൽ ശതരായ സ്ത്രീകളെ സൃഷ്ടിക്കും എന്ന് വിദഗ്ധർ പറയുന്നു.

Latest News