Friday, January 31, 2025

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി, ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് നയിക്കുന്ന ആദ്യ വനിത ഡോ. മാറ്റ്ഷിഡിസോ മൊയ്തി

ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണല്‍ ഡയറക്ടറാണ് ഡോ. മാറ്റ്ഷിഡിസോ മൊയ്തി. ഉയരം കൊണ്ടും ചെറുതും സാന്നിധ്യത്താലും സ്വാധീനത്താലും മഹത്വമുള്ള വ്യക്തിത്വവുമായ മൊയ്തി, ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ആഫ്രിക്കന്‍ ഓഫീസ് നയിക്കുന്ന ആദ്യത്തെ വനിതയാണ്. വര്‍ണ്ണവിവേചനപരമായ ദക്ഷിണാഫ്രിക്കയിലെ അതിര്‍വരമ്പുകളെ അതിജീവിച്ച് ലോകത്തെ മികച്ച ആരോഗ്യ കാര്യനിര്‍വാഹകരിലൊരാളായി അവര്‍ മാറുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി എന്ന നിലയില്‍, ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളോട് മൊയ്തി അടിയന്തര പ്രതികരണങ്ങള്‍ നടത്തുകയും അവരുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. 2015-ല്‍ അവര്‍ അധികാരമേറ്റതുമുതല്‍, ലോകത്തിലെ ഏറ്റവും മാരകമായ എബോള വൈറസ് ബാധ പശ്ചിമാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ടു. കോംഗോയിലെ എബോള പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ട്രാക്ടര്‍മാരുടെ ലൈംഗികാതിക്രമ ആരോപണങ്ങളും കൈകാര്യം ചെയ്തതിനാല്‍ കെട്ടിച്ചമച്ചതെങ്കിലും ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ ചെലവുകളും നിയമനങ്ങളും സംബന്ധിച്ച് നീണ്ട വിവാദങ്ങളും വിമര്‍ശനങ്ങളും അവര്‍ക്ക് നേരിടേണ്ടതായും വന്നു.

2020 മുതല്‍, തന്റെ രണ്ടാം ടേമിന്റെ ആരംഭത്തില്‍ മൊയ്തി തന്റെ വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയെ അഭിമുഖീകരിച്ചു: കൊറോണ വൈറസ് പാന്‍ഡെമിക്കിനോട് പ്രതികരിക്കാന്‍ ആഫ്രിക്കയെ സഹായിക്കുക എന്ന ദൗത്യമായിരുന്നു അത്. ആഫ്രിക്കയിലെ ജനങ്ങളെ – പ്രത്യേകിച്ച് സ്ത്രീകളെ, പല തരത്തില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദങ്ങളിലൊന്നായി അവള്‍ മാറി.

സമൂഹത്തിന്റെ ഭൂരിഭാഗവും പുരുഷാധിപത്യ വ്യവസ്ഥിതികളാല്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ഭൂഖണ്ഡത്തില്‍ ഒരു ആഫ്രിക്കന്‍ സ്ത്രീയെന്ന നിലയില്‍ അവളുടെ ഐഡന്റിറ്റി ഒരേസമയം ശക്തിയും തടസ്സവുമായിരുന്നു. ”ഒരു ടെക്നീഷ്യന്‍, മാനേജര്‍, ലീഡര്‍ എന്നീ നിലകളില്‍ മാത്രമല്ല, ഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരു സ്ത്രീ എന്ന നിലയിലും എന്റെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ തീര്‍ച്ചയായും എന്റെ പരമാവധി ചെയ്യുന്നു.” 67 കാരിയായ മൊയ്തി അടുത്തിടെ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

‘അതേ സമയം ഒരു സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണെന്ന വസ്തുത അപൂര്‍വ്വവും വാര്‍ത്താപ്രാധാന്യം നേടാത്തതുമായ ഒരു ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. അതായത്, ഇപ്പറഞ്ഞ കാര്യം ഒരു സര്‍വ്വസാധാരണമാകുന്നത്’. മൊയ്തി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേഖലയില്‍ മെച്ചപ്പെട്ട ലിംഗസമത്വം പ്രകടമാണ്. അവിടെ ഏതാണ്ട് തുല്യ എണ്ണം പുരുഷന്മാരും സ്ത്രീകളും വിശാലമായ കാമ്പസിന് ചുറ്റും ജോലി ചെയ്യുന്നു. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അനുപാതം മാറ്റാനായതില്‍ താന്‍ അഭിമാനിക്കുന്നതായും മൊയ്തി പറഞ്ഞു.

‘ആരോഗ്യസേവനങ്ങളില്‍ ഏറ്റവുമധികം അവശത അനുഭവിക്കുന്നവരും വേദനിക്കുന്നവരുമായ ആളുകളെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് അറിയാവുന്നതും പതിവായി കാണുന്നതുമായ സ്ത്രീകളെക്കുറിച്ച് പ്രത്യേകിച്ച്’. മൊയ്തി പറഞ്ഞു.

ബോധവല്‍ക്കരണ കാമ്പെയ്നുകളും സാമ്പത്തിക സഹായങ്ങളുമായി ഈ സ്ത്രീകളിലേക്ക് എത്തിച്ചേരുക എന്നതാണ് പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപെടാനുള്ള പോംവഴി. അവര്‍ പറഞ്ഞു. ഇതിനായി, മൊയ്തി പ്രതിമാസം ഫീല്‍ഡില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. ഇടയ്ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമായി സംവദിക്കുകയും അവസ്ഥകള്‍ വിലയിരുത്തുകയും ചെയ്തു. ആശുപത്രികള്‍ സന്ദര്‍ശിക്കുകയും രോഗികളും ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു’. ആഫ്രിക്കയിലെ 1.3 ബില്യണ്‍ ജനങ്ങളില്‍ 13 ശതമാനത്തിലധികം പേര്‍ മാര്‍ച്ചിന്റെ തുടക്കത്തില്‍ പൂര്‍ണ്ണമായി കുത്തിവയ്പ്പ് നടത്തി.

ആഫ്രിക്ക സവിശേഷമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇറക്കുമതി ചെയ്ത വാക്‌സിനുകളെയാണ് ആഫ്രിക്ക ആശ്രയിക്കുന്നത്. സമ്പന്ന രാജ്യങ്ങള്‍ ആദ്യം വാക്‌സിനുകള്‍ വാങ്ങിയതിനാല്‍ ഇത് നീണ്ട കാലതാമസത്തിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ ഭൂഖണ്ഡത്തിലുടനീളം വാക്‌സിനുകളുടെ സ്ഥിരമായ വിതരണം എത്തുന്നുണ്ട്. ആഫ്രിക്കയില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലാബുകളും സൃഷ്ടിക്കുന്നു.

മൊയ്തി WHO കാമ്പസില്‍ തന്നെയാണ് താമസിക്കുന്നത്. സഹപ്രവര്‍ത്തകരുമായും പത്രപ്രവര്‍ത്തകരുമായും വലിയ ഊഷ്മളത പുലര്‍ത്തുന്ന വ്യക്തിത്വമാണ് അവരുടേത്. ഞായറാഴ്ച ഉച്ചകഴിഞ്ഞത്തെ സമയം മക്കള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. അടുത്തിടെയാണ് മൊയ്തി ജോലിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയത്: ജാസ് കേള്‍ക്കുക, ബൈക്കില്‍ യാത്ര ചെയ്യുക, മുറ്റത്ത് പച്ചക്കറിത്തോട്ടം പരിപാലിക്കുക തുടങ്ങിയ കാര്യങ്ങള്‍.

തന്റെ കുടുംബത്തിലെ സ്ത്രീകള്‍ തന്നെയാണ് തന്നെ ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചതെന്നും മൊയ്തി പറയുന്നു. വിദ്യാഭ്യാസത്തെ എല്ലാറ്റിലുമുപരിയായി വിലമതിക്കുന്ന ഒരു കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്നും അവര്‍ സമ്മതിക്കുന്നു. മൊയ്തിയുടെ അമ്മ ഒരു ഡോക്ടറായിരുന്നു. മുത്തശ്ശി ഏഴ് പെണ്‍കുട്ടികളുള്ള വിധവയായ ഒരു അധ്യാപികയായിരുന്നു. അവര്‍ മക്കളെ പഠിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നു. വളരെ നിശ്ചയദാര്‍ഢ്യമുള്ള, പട്ടാളച്ചിട്ടയുള്ള ഒരു സ്ത്രീ. കുടുംബം ബോട്‌സ്വാനയിലായിരുന്നതിനാല്‍ അവിടെ അവര്‍ക്ക് മെച്ചപ്പെട്ടതും വംശീയമല്ലാത്തതുമായ വിദ്യാഭ്യാസം നേടാനായി. ലണ്ടനിലാണ് ബിരുദാനന്തര ബിരുദം നേടിയത്. മൊയ്തി തന്റെ ആദ്യം വിവാഹം വേര്‍പെടുത്തിയിരുന്നു. ഒരു എപ്പിമോഡളജിസ്റ്റാണ് ഇപ്പോഴത്തെ ഭര്‍ത്താവ്.

വെല്ലുവിളികള്‍ ഒട്ടേറെ അഭിമുഖീകരിച്ചെങ്കിലും ജീവിതത്തില്‍ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മൊയ്തി പറയുന്നു. ആഫ്രിക്കയുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്നതാണ് ഹ്രസ്വകാല ലക്ഷ്യം. പിന്നീട് ആഫ്രിക്കന്‍ സമൂഹത്തെ എല്ലാ രീതിയിലും ഉന്നതിയിലേയ്ക്ക് ഉയര്‍ത്തണമെന്നതും. കഷ്ടപ്പെടുന്ന ആഫ്രിക്കന്‍ പെണ്‍കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവരുടെ ജീവിതം മെച്ചപ്പെടുത്താനും അവരെ പ്രചോദിപ്പിക്കാനും അവരെ വിജയികളാക്കാനും ലോകം അറിയുന്നവരാക്കാനും സഹായിക്കണമെന്നും മൊയ്തി പറയുന്നു.

 

Latest News