ഇന്ന് ദേശീയ ഹിന്ദി ദിനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 നാണ് ഹിന്ദി ദിനം/ ഹിന്ദി ദിവസ് ആചരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, മന്‍ഡരിന്‍ എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷകളിലൊന്നും ഹിന്ദിയാണ്.
1949 സെപ്റ്റംബര്‍ 14 നാണ് ഇന്ത്യന്‍ ഭരണഘടന ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. ഈ ദിവസത്തിന്റെ ഓര്‍മ്മയ്‌ക്കായിട്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസായി ആചരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 പ്രകാരമാണ് ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതും ഒരു ഇന്തോ-ആര്യന്‍ ഭാഷയാണ്. മറ്റ് ഇന്തോ-ആര്യന്‍ ഭാഷകളെപ്പോലെ, വേദ സംസ്‌കൃതത്തിന്റെ ആദ്യകാല രൂപത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ് ഹിന്ദി. 1881-ല്‍ ബിഹാര്‍ ഉറുദുവിന് പകരം ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അങ്ങനെ ഹിന്ദി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ബിഹാര്‍ മാറി.
രാജ്യത്ത് ഏകദേശം 250 ദശലക്ഷത്തിലധികം ആളുകളാണ് ഹിന്ദി സംസാരിക്കുന്നത്.2011 ലെ കണക്കനുസരിച്ച ഇന്ത്യയിലെ ജനസംഖയുടെ 43.6 ശതമാനം ആളുകളും ഹിന്ദി സംസാരിക്കുന്നുണ്ട്. ദേശീയ ഹിന്ദി ദിവസവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്‌കൂളുകളില്‍ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍, ഹിന്ദി മത്സരങ്ങള്‍ തുടങ്ങിയവയും നടത്തിയാണ് ആചരിക്കുന്നത്. കൂടാതെ ഡല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹിന്ദി ഭാഷയില്‍ നല്‍കിയ സമഗ്ര സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്ന പതിവുമുണ്ട്.
കടപ്പാട്: ഇന്ത്യ ടുഡേ