ഹമാസിന്റെ കൊടും ക്രൂരതകള്‍ വിശദീകരിച്ച് ഇസ്രായേല്‍ വനിതകള്‍. ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രയേലി വനിതകളില്‍ ഒരാള്‍ റയിം പ്രദേശത്ത് താന്‍ കണ്ട കൊലപാതകത്തെക്കുറിച്ച് വിവരിച്ചതാണ് ഹമാസിന്റെ ഭീകരതയ്ക്ക് ആക്കം കൂട്ടുന്നത്. മറ്റൊരു സ്ത്രീയെ ഹമാസ് ഭീകരര്‍ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടതായി യുവതി പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശേഷം ഭീകരര്‍ സ്ത്രീയെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായും യുവതി പറയുന്നു.
‘ഞാന്‍ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമാസ് ഭീകരര്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഞാന്‍ കണ്ടു. ആ സ്ത്രീയില്‍ അല്പം മാത്രം ജീവന് അവശേഷിച്ചിരുന്നു, അവരുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവര്‍ അവളുടെ മുടി പിന്നില്‍ നിന്ന് വലിച്ചു. അവര്‍ ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരാള്‍ പോയശേഷം മറ്റൊരാള്‍ അവള്‍ക്ക് സമീപത്തേയ്ക്ക് വരുന്നത് ഞാന്‍ കണ്ടു. പിന്നീട് ഭീകരരില്‍ ഒരാള്‍ യുവതിയുടെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആ സ്ത്രീയുടെ മാറിടങ്ങളും മുറിച്ചു മാറ്റി’. അവര്‍ പറഞ്ഞു.
ഹമാസ് ഭീകരര്‍ ക്രൂരമായി മര്‍ദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്ത നിരവധി സ്ത്രീകളില്‍ ഒരാളുടെ ജീവിതം അവസാനിച്ചത് ഇങ്ങനെയാണ്. അത്തരം അനവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി പോലീസ് കണ്ടെത്തിയിട്ടുണ്ട്, അവരുടെ ശരീരത്തില്‍ ക്രൂരതയുടെ അടയാളങ്ങളും വ്യക്തമായിരുന്നു.
ഇസ്രായേലിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദിവസമായിരുന്നു ഒക്ടോബര്‍ ഏഴ്. ഗാസയ്ക്ക് സമീപമുള്ള ചിലയിടങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും ഹമാസ് ഭീകരര്‍ കൂട്ടക്കൊല ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏകദേശം 1,400 പേര് കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. സാധാരണക്കാരായ ഇസ്രായേലികള്ക്കുണ്ടായ ഉള്‍ക്കൊള്ളാനാവാത്ത വേദനയും ഞെട്ടലും, ഇപ്പോഴും അവരില്‍ പ്രകടമാണ്.