Thursday, May 15, 2025

ഹമാസിന്റെ അടിമത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബന്ദികള്‍

‘തട്ടിക്കൊണ്ടുപോയവര്‍ എന്റെ സഹോദരിയെ അങ്ങേയറ്റം മാനസിക പീഡനത്തിന് വിധേയയാക്കുന്നു’. ഹമാസ് ബന്ദിയാക്കിയ ലിറി അല്‍ബാഗ് എന്ന യുവതിയുടെ സഹോദരന്‍ ഷായ് അല്‍ബാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മോചിപ്പിക്കപ്പെട്ട മറ്റ് ബന്ദികള്‍ വഴി ലിറി അയച്ച സന്ദേശത്തിലാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

‘നിങ്ങള്‍ ഇവിടെ, ഗാസയില്‍, തന്നെ തുടരും, നിങ്ങള്‍ ഇവിടെയുള്ളവരെ വിവാഹം കഴിക്കും, നിങ്ങള്‍ ഇവിടുത്തെ സൈനികരായിരിക്കും, നിങ്ങളെ ജീവനോടെ വിട്ടയക്കില്ല’. ഹമാസ് ഭീകരര്‍ ബന്ദികളോട് പറഞ്ഞതായി ഷായ് അല്‍ബാഗ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ ബന്ദികളുടെ മനോവീര്യം തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണെന്ന് ഷായ് അല്‍ബാഗ് കൂട്ടിച്ചേര്‍ത്തു.

മോചിപ്പിക്കപ്പെട്ട മറ്റ് ബന്ദികളില്‍ നിന്നാണ് ഹമാസ് നടത്തുന്ന മാനസിക പീഡനത്തെക്കുറിച്ച് അറിഞ്ഞതെന്ന് അല്‍ബാഗിന്റെ അമ്മ ഷിരി പറഞ്ഞു. ‘തട്ടിക്കൊണ്ടുപോയവര്‍ അങ്ങേയറ്റം മാനസികപീഡനമാണ് നടത്തുന്നത്’. തന്റെ മകള്‍ അഭിമുഖീകരിക്കുന്ന ദൈനംദിന ഭീകരതകള്‍ വിവരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

‘പാചകം ചെയ്യാനും വൃത്തിയാക്കാനും അവിടുത്തെ കുട്ടികളെ പരിപാലിക്കാനും ലിറി നിര്‍ബന്ധിതയാകുന്നു. എന്നാല്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ പോലും അവളെ അവര്‍ അനുവദിക്കുന്നില്ല’. ഷിറ വിവരിച്ചു.

ഒക്ടോബര്‍ ഏഴിന് നഹല്‍ ഓസ് പോസ്റ്റില്‍ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ലിറി അല്‍ബാഗിനെ ഹമാസ് തട്ടിക്കൊണ്ടുപോയത്. അവളുടെ കുടുംബം അവളുടെ തിരിച്ചുവരവിനായി അശ്രാന്തമായി പോരാടുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. നവംബര്‍ മുതല്‍ അവളുമായി നേരിട്ട് സംസാരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല അവളുടെ ക്ഷേമത്തില്‍ അവര്‍ അതീവ ഉത്കണ്ഠാകുലരുമാണ്.

ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ മറ്റ് സ്ത്രീകള്‍

ഹമാസ് തട്ടിക്കൊണ്ടുപോയ നിരവധി സ്ത്രീ ബന്ദികളില്‍ ഒരാളാണ് ലിറി അല്‍ബാഗ്. നാമ ലെവി, കരീന അരിയേവ്, അഗം ബെര്‍ഗര്‍, ഡാനിയേല ഗില്‍ബോവ എന്നിവരാണ് മറ്റ് ബന്ദികള്‍. ഈ സ്ത്രീകള്‍ സമാനമായ ദുരുപയോഗത്തിനും ചൂഷണത്തിനും വിധേയരാവുന്നു.

ഈ ബന്ദികളുടെ കുടുംബങ്ങള്‍ അവരെ മോചിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് തുടരുകയാണ്. ബന്ദികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക സമ്മര്‍ദത്തിന്റെയും ചര്‍ച്ചകളുടെയും ആവശ്യകത അവര്‍ ഊന്നിപ്പറയുന്നു. ബന്ദികള്‍ക്ക് അവരുടെ അടിമത്തം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest News