അശ്ലീലസാഹിത്യ ഉപയോഗവും മാനസികാരോഗ്യ വെല്ലുവിളികളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പുതിയ പഠന റിപ്പോർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസും യൂഗോവും ചേർന്ന് 40 വയസ്സിനു താഴെയുള്ള 2000 മുതിർന്നവരിൽ അടുത്തിടെ നടത്തിയ ഒരു സർവേ റിപ്പോർട്ട് പറയുന്നതിനനുസരിച്ച്, ദിവസവും അശ്ലീലചിത്രങ്ങൾ കാണുന്നവരിൽ വിഷാദരോഗത്തിനും ഒറ്റപ്പെടലിനും സാധ്യത കൂടുതലാണെന്നാണ്.
പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഇപ്രകാരമാണ്:
- 18-നും 39-നും പ്രായത്തിനിടയിലുള്ള 10% യുവാക്കൾ ദിവസവും ഓൺലൈൻ പോണോഗ്രഫി കാണുന്നു.
- ദൈനം ദിന പോണോഗ്രാഫി ഉപയോഗം സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിസാധ്യത പുരുഷന്മാർക്കാണ്.
- യുവാക്കളുടെ ദൈനംദിന ഉപയോഗം ഇരട്ടിച്ചു.
- ദൈനംദിന അശ്ലീലസാഹിത്യ ഉപയോഗം വിഷാദരോഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ഏകാന്തതയെ സമാനമായ അളവിൽ വർധിപ്പിക്കുകയും ചെയ്യുന്നു.
- ദിവസേനയുള്ള പോൺ ഉപയോക്താക്കളിൽ 36%, ‘എല്ലാ സമയത്തും അല്ലെങ്കിൽ മിക്ക സമയത്തും’ ഏകാന്തത അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
- ദിവസേനയുള്ള അശ്ലീല ഉപയോക്താക്കളിൽ 33% എല്ലാ സമയത്തും ‘തളർച്ചയോ, വിഷാദമോ, നിരാശയോ’ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
അമിതമായ പോണോഗ്രഫി വിഷാദത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുമെന്ന് ഫ്രീഡം ഫ്രം പോണോഗ്രാഫി അപ്പോസ്തോലേറ്റിന്റെ ഡയറക്ടർ, ഫാ. സീൻ കിൽകാവ്‌ലി കുറിക്കുന്നു. പ്രശ്നം തിരിച്ചറിഞ്ഞ് സഹായം തേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു. പോണോഗ്രഫിക് സൈറ്റുകളും ദൃശ്യങ്ങളും മറ്റും ഉപയോഗിക്കുന്നതിന്റെ അപകടങ്ങൾ അംഗീകരിക്കുകയും സഹായം തേടുകയും ചെയ്യുന്നതിലൂടെ, വ്യക്തികൾക്ക് അതിന്റെ ദോഷകരമായ ഫലങ്ങളിൽനിന്ന് മോചനം നേടാനും ആരോഗ്യകരവും കൂടുതൽ സംതൃപ്തവുമായ ജീവിതം നയിക്കാനും കഴിയും.