Monday, November 25, 2024

എന്തുകൊണ്ടാണ് മെയ് 9 വിജയദിനം റഷ്യയ്ക്ക് വളരെ പ്രധാനമായത്

1945 ല്‍ നാസി ജര്‍മ്മനിക്കെതിരായ വിജയം അടയാളപ്പെടുത്തിക്കൊണ്ട്, മെയ് 9 ന് മോസ്‌കോയിലെ റെഡ് സ്‌ക്വയറിലെയും റഷ്യയിലുടനീളമുള്ള നഗരങ്ങളിലെയും സൈനിക പരേഡ് ഒരു വാര്‍ഷിക പരിപാടിയായി മാറിയിരിക്കുന്നു.

വ്ളാഡിമിര്‍ പുടിന്റെ കീഴില്‍, ഈ വിജയദിനം, രാജ്യത്തിന്റെ സൈനികരുടെയും സൈനിക ഹാര്‍ഡ്വെയറിന്റെയും ശക്തിയുടെ പ്രകടനമായും രണ്ടാം ലോക മഹായുദ്ധത്തിന്റെ ത്യാഗങ്ങള്‍ ഓര്‍ക്കാനുള്ള അവസരമായി മാറി. റഷ്യക്കാര്‍ മഹത്തായ ദേശസ്‌നേഹം എന്നു വിളിക്കുന്ന യുദ്ധത്തില്‍, ഇരുപത്തിയേഴ് ദശലക്ഷം സോവിയറ്റ് പൗരന്മാര്‍ മരിച്ചിരുന്നു. ഏതൊരു രാജ്യത്തിന്റെയും എക്കാലത്തേയും ഏറ്റവും വലിയ നഷ്ടമായാണ് ഇത് കണക്കാക്കുന്നതും.

ഈ വര്‍ഷം, ഈ ദിനത്തിന് അതിന്റേതായ ഒരു പ്രത്യേക പ്രാധാന്യമുണ്ട്. റഷ്യ അതിന്റെ അയല്‍രാജ്യമായ യുക്രെയ്നെതിരെ മാസങ്ങളോളം നീണ്ട യുദ്ധത്തിലാണ്. മാത്രമല്ല അവര്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ സൈനിക വിജയവും നേടാനായില്ല.

യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ച റെജിമെന്റുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രസിഡന്റിന്റെയും മുന്നില്‍ പരേഡ് ചെയ്യും. കൂടാതെ പ്രസിഡന്റ് പുടിന്റെ വാക്കുകള്‍ റെഡ് സ്‌ക്വയറിലുടനീളം പ്രതിധ്വനിക്കുകയും അടുത്തതായി എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വെളിപ്പെടുകയും ചെയ്യും. റഷ്യയുടെ നേതാവ് പലപ്പോഴും തന്റെ ഉദ്ദേശ്യ സംബന്ധമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഈ നിമിഷം ഉപയോഗിക്കുന്നു.

വിക്ടറി ഡേ പരേഡ് സോവിയറ്റ് കാലഘട്ടത്തില്‍ ഇടയ്ക്കിടെ ആചരിച്ചിരുന്നു. 1995 ലെ 50-ാം വാര്‍ഷികത്തിന് പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്‍ വിജയദിനത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. എന്നാല്‍ 2008-ല്‍ വ്ളാഡിമിര്‍ പുടിനാണ് സൈനിക ഹാര്‍ഡ്വെയര്‍ ഫീച്ചര്‍ ചെയ്യുന്ന വാര്‍ഷിക പരിപാടിയാക്കി മാറ്റിയത്. യൂറോപ്പിന്റെ യുദ്ധകാല വിമോചകരെന്ന നിലയില്‍ റഷ്യയെ കേന്ദ്രീകരിച്ച് സ്‌കൂള്‍ പുസ്തകങ്ങളും ചരിത്ര പുസ്തകങ്ങളും വിജയദിനത്തെ അടിസ്ഥാനമാക്കിയാണ് റഷ്യന്‍ ഐഡന്റിറ്റി സൃഷ്ടിക്കപ്പെട്ടത്.

”ഒരു സാധാരണ വര്‍ഷത്തില്‍ പോലും ഇത് റഷ്യയുടെ ശക്തിയുടെയും പുടിന്റെ നിയന്ത്രണത്തിന്റെയും അദ്ദേഹം നിലകൊള്ളുന്ന എല്ലാ അധികാരത്തിന്റേയും വലിയ പ്രകടനമാണ്,” ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ അമ്മോണ്‍ ചെസ്‌കിന്‍ പറയുന്നു.

യുദ്ധം അവസാനിപ്പിക്കുമെന്ന് വിജയദിനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്ന അവകാശവാദങ്ങള്‍ നിരസിക്കപ്പെട്ടു. അതുപോലെ തന്നെ റഷ്യയുടെ സൈന്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക തീയതിയിലേക്ക് കൃത്രിമമായി ക്രമീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞതോടെ ഒരു സമ്പൂര്‍ണ്ണ യുദ്ധ പ്രഖ്യാപനമോ റഷ്യന്‍ സൈനികരെ അണിനിരത്തുമെന്നോ ഉള്ള ഊഹാപോഹങ്ങളും അവസാനിച്ചു.

2014-ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയ ശേഷം, ആയിരക്കണക്കിന് കാണികളുടെ മുന്നില്‍ തന്റെ പുതിയ വിജയം ആഘോഷിക്കാന്‍ കരിങ്കടല്‍ തുറമുഖമായ സെവാസ്റ്റോപോളിലേക്ക് പറക്കുന്നതിന് മുമ്പ്, ഫാസിസത്തെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് റെഡ് സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തോടെയാണ് വ്ളാഡിമിര്‍ പുടിന്‍ വിജയദിനം അടയാളപ്പെടുത്തിയത്.

‘ഫെബ്രുവരിയില്‍ സംഭവിക്കുമെന്ന് കരുതിയ വിജയം പ്രഖ്യാപിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രാഥമിക ലക്ഷ്യം,’ പോളിഷ്-റഷ്യന്‍ ഡയലോഗ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിംഗ് സെന്റര്‍ ഏണസ്റ്റ് വൈസിസ്‌കിവിച്ച്‌സ് പറയുന്നു.

യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ആഘോഷിക്കുന്നതിനുപകരം, മരിയുപോളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തതില്‍ ക്രെംലിന്‍ തൃപ്തിപ്പെടേണ്ടിവരും.

‘റഷ്യന്‍ നഗരങ്ങളിലും പ്രാദേശിക തലസ്ഥാനങ്ങളിലും വിജയദിന ചിഹ്നമുള്ള അടയാളങ്ങള്‍ കാണാന്‍ കഴിയും,’ റിഡില്‍ റഷ്യ എന്ന വിശകലന ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ഓള്‍ഗ ഐറിസോവ പറയുന്നു. ‘സാധാരണയായി അടയാളങ്ങള്‍ 9 മെയ് 1945 എന്നാണ് കാണുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 1945/2022 എന്നാണ്. അതിനാല്‍ അവര്‍ വീണ്ടും നാസികള്‍ക്കെതിരെ നിലകൊള്ളുന്നു എന്ന ആശയം ആളുകള്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയാണ്.’

വിജയദിനത്തെ ചുറ്റിപ്പറ്റിയുള്ള സന്ദേശങ്ങളില്‍ ഭൂരിഭാഗവും റഷ്യന്‍ ജനതയെ ഉദ്ദേശിച്ചാണ്, ഓള്‍ഗ ഐറിസോവ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ നിന്നുള്ള നാസി വിവരണം പ്രയോജനപ്പെടുത്തുന്നതിലൂടെ, ക്രെംലിന്‍ ശക്തമായ വികാരങ്ങള്‍ ഇളക്കിവിടുന്നു, കാരണം മിക്ക റഷ്യക്കാര്‍ക്കും യുദ്ധത്തില്‍ മരിക്കുകയോ പോരാടുകയോ ചെയ്ത ബന്ധുക്കളുണ്ട്.

മേയ് 9-ന് മുന്നോടിയായി, ക്രെംലിന്‍ ടിവി സ്പിന്‍ ഡോക്ടര്‍ വ്ളാഡിമിര്‍ സോളോവിയോവും പ്രസിഡന്റിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജി കിരെങ്കോയുടെ നേതൃത്വത്തിലുള്ള ക്രെംലിനില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവും നഗരം സന്ദര്‍ശിച്ചു. റെഡ് സ്‌ക്വയര്‍ വിക്ടറി ഡേ പരേഡ് സൗന്ദര്യശാസ്ത്രത്തെയും പ്രത്യേകിച്ച് സൈനിക ഹാര്‍ഡ്വെയറിനെയും കുറിച്ചുള്ളതാണ്. ക്രെംലിന് അതിന്റെ ഏറ്റവും പുതിയ ആയുധങ്ങള്‍ കാണിക്കാനുള്ള അവസരമാണിത്.

2021-നെ അപേക്ഷിച്ച് ഈ വര്‍ഷം ഹാര്‍ഡ്വെയറും കുറച്ച് സൈനികരും മാത്രമേ ഉണ്ടാകൂ. എന്നാല്‍ ബിബിസി റഷ്യന്‍ നടത്തിയ ഒരു വിശകലനം അനുസരിച്ച് 10,000 സൈനികരും 129 സൈനിക ഉപകരണങ്ങളും ഉണ്ടാകും. റഷ്യയുടെ ഏറ്റവും പുതിയ ടാങ്കുകളിലൊന്നായ ടി-80ബിവിഎമ്മും പാന്റ്‌സിര്‍-എസ്1 വിമാനവേധ മിസൈല്‍ സംവിധാനവും പരേഡില്‍ ഉണ്ടായിരിക്കും.77 വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്ള ഏരിയല്‍ ഡിസ്പ്ലേ മുമ്പത്തെ പോലെ തന്നെ വലുതായിരിക്കും, കൂടാതെ വ്യോമസേന റെഡ് സ്‌ക്വയറിന് മുകളില്‍ പരിശീലനം നടത്തുന്നു.

എന്നാല്‍ ഈ വര്‍ഷം വിദേശ നേതാക്കളൊന്നും ഉണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. റഷ്യയിലുടനീളം പരിപാടി നടക്കുമെങ്കിലും, അയല്‍രാജ്യങ്ങളില്‍ മെയ് 9 ന് കാര്യമായ പ്രാധാന്യം കുറഞ്ഞു. അടുത്തിടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ഈ തീയതി വിജയത്തേക്കാള്‍ ഒരു ഓര്‍മ്മ ദിനമായി കാണണമെന്നും നിര്‍ദ്ദേമുണ്ടായി.

Latest News