ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി കണക്കാക്കപ്പെടുന്നത് സിംഗപ്പൂരിലെ ചാംഗി ഇന്റർനാഷണൽ എയർപോർട്ട് ആണ്. ആഗോളതലത്തിൽ വലിയ പ്രസിദ്ധിയുള്ള ഈ എയർപോർട്ടിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കാഴ്ചകളുടെ വലിയ വസന്തം തന്നെയാണ്.
വിമാനത്താവളത്തിന്റെ നാല് ടെർമിനലുകളിൽ മൂന്നെണ്ണങ്ങളെളേയും ബന്ധിപ്പിക്കുന്ന പൂന്തോട്ടങ്ങൾ, സൗകര്യങ്ങൾ, വിവിധ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ഗംഭീരമായ സ്റ്റീൽ ഗ്ലാസ് ഘടനയാണ് ചാംഗി വിമാനത്താവളം. അറൈവൽ ഭാഗത്ത് മനോഹരമായ ഉദ്യാനം, ഉഷ്ണമേഖലാ മഴക്കാടുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വിവേറിയം എന്നിവയെല്ലാം സന്ദർശകരെ വിസ്മയിപ്പിക്കുന്നു. സിംഗപ്പൂർ എയർപോർട്ടിന്റെ T1 ഏരിയയിൽ, ‘കൈനറ്റിക് റെയിൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപവും ശ്രദ്ധേയമാണ്. ഇത് നിർമിക്കാൻ ഏകദേശം 20 മാസമെടുത്തു. ആയിരത്തിലധികം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമായ ബട്ടർഫ്ലൈ ഗാർഡനും യാത്രക്കാർക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. തുറസ്സായതും വായുസഞ്ചാരമുള്ളതുമായ ഡിപ്പാർച്ചർ ഹാളിലെ വണ്ടർഫാൾ, നാല് നിലകളുള്ള ഡിജിറ്റൽ വെള്ളച്ചാട്ടമാണ്. ഏകദേശം നാല് നിലകളുള്ള, ‘വെള്ളച്ചാട്ടം’ അതിന്റെ ഡ്രോപ്പ്-ഓഫ് പോയിന്റിൽനിന്ന് T2 ന്റെ ഡിപ്പാർച്ചർ ഹാളിലേക്ക് പ്രവേശിക്കുന്നവർക്ക് കാണാൻ സാധിക്കും.
ടെർമിനൽ 2 ൽ ഹാളിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന, നാല് മീറ്റർ ഉയരവും 17 മീറ്റർ വീതിയുമുള്ള ദി വണ്ടർഫാൾ മൾട്ടി മീഡിയ ഭിത്തിയാണ് ടെർമിനലിന്റെ കേന്ദ്രം. യാത്രക്കാരുടെ തിരക്കിനിടയിൽ തങ്ങളുടെ ലഗേജുകൾ പരിശോധിച്ച് യാത്രാരേഖകൾ ക്രമത്തിലാണെന്ന് ഉറപ്പുവരുത്തി മുമ്പോട്ട് പ്രവേശിക്കാൻ അനുവദിക്കുമ്പോൾ എൽ. ഇ. ഡി. ഭിത്തിയിലൂടെ ‘വെള്ളം’ താഴേക്ക് പതിക്കുന്നത് ശാന്തമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഓരോ 30 മിനിറ്റിലും ഒരിക്കൽ, T2-ന്റെ സന്ദർശകർക്ക് നാല് മിനിറ്റ് ദൈർഘ്യമുള്ള സംഗീതപരിപാടിയായ റിഥംസ് ഓഫ് നേച്ചർ അവതരിപ്പിക്കുന്നു.
2023 നവംബർ ഒന്നിന് ഇത് ആരംഭിച്ചതു മുതൽ സഞ്ചാരികൾക്കിടയിൽ ഇവിടം വളരെ ജനപ്രിയമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗതകേന്ദ്രങ്ങളിലൊന്നാണ് ഇത്. ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് നൂറിലധികം എയർലൈനുകൾ എയർപോർട്ടിൽനിന്ന് പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളമായും ഏഷ്യയിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമായും മാറി.
2019 ൽ മാത്രം 28 ‘മികച്ച എയർപോർട്ട്’ അവാർഡുകൾ ഉൾപ്പെടെ 680 ലധികം അവാർഡുകൾ ഈ വിമാനത്താവളം നേടിയിട്ടുണ്ട്.