Monday, March 10, 2025

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരിച്ചെത്തി മലാല

ഒരു ദിവസം സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു മലാലയ്ക്ക് നേരെ അപ്രതീക്ഷിതമായി വെടിയുണ്ട വന്ന് പതിയുന്നത്. ജീവന് തന്നെ ഭീഷണിയായിരുന്ന അതിൽ നിന്നും അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആ സംഭവത്തിന് ശേഷം ഇപ്പോഴിതാ വീണ്ടും ജനിച്ചുവളർന്ന മണ്ണിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മലാല. ഈ തിരിച്ചു വരവിൽ പക്ഷെ ആ പേടിയുടെ ഓർമ്മകൾ ആയിരുന്നില്ല അവൾക്ക് ഉണ്ടായത്. സ്വന്തം ബാല്യത്തിലേക്കാണ് അവൾ തിരികെ പോയത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ആണ് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് സ്വന്തം നാടായ പാക്കിസ്ഥാനിലേക്ക് തിരികെ എത്തുന്നത്.

‘കുട്ടിക്കാലത്ത് എല്ലാ അവധിക്കാലവും ഞാൻ സന്ദർശിച്ചിട്ടുള്ള ഷാങ്‌ലയും ഇവിടുത്തെ നദികരയും ഇന്നും മനോഹരമായി തന്നെ ഇരിക്കുന്നു’. ഇന്ന് ഇവിടെ വന്ന് എന്റെ ബന്ധുക്കൾക്കൊപ്പം സന്തോഷം പങ്കിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുണ്ടെന്നും മലാല പറയുന്നു. ഭർത്താവിനും പിതാവിനുമൊപ്പമായിരുന്നു മലാലയുടെ സന്ദർശനം. പെൺകുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം നൽകുന്നതിനായി സ്ഥാപിതമായ കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കുകയും, ഭാവി ശോഭനമാക്കണെമെന്ന് മലാല അവരോട് പറയുകയും ചെയ്തു.

2012ൽ പതിനഞ്ചാം വയസ്സിൽ ആണ് പാക്കിസ്ഥാൻ തോക്കുധാരി സ്‌കൂൾ ബസിൽ വെച്ച് മലാലയുടെ തലയ്ക്ക് വെടിയുതിർത്തത്. പിന്നീട് അവൾ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിച്ചതിനായിരുന്നു അന്ന് മലാലയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. എന്നാൽ മരണത്തിന്റെ മുന്നിൽ പോലും തോൽക്കാൻ തയ്യാറല്ലായിരുന്ന മലാലയ്ക്ക് പിന്നീട് 2014ൽ സമാധനത്തിനുള്ള നോബൽ സമ്മാനം ലഭ്യമായി. ഏതൊരു പെൺകുട്ടിക്കും മലാലയുടെ ജീവിതത്തിൽ നിന്നും പകർത്താൻ നിശ്ചയദാർഢ്യത്തിന്റെ ധൈര്യത്തിന്റെ അതിജീവനത്തിന്റെ ഒരുപാട് പാഠങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News