Thursday, May 15, 2025

തൊഴിൽ മേഖലയിൽ കോടിക്കണക്കിന് കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതായി പഠനങ്ങൾ

ലോകത്തിൽ പത്തിൽ ഒരു കുട്ടി വീതം തൊഴിൽപരമായി ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 16 കോടി കുട്ടികൾ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ‘സേവ് ദ ചിൽഡ്രൻ’ (Save The Children) സംഘടന തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് വെളിപ്പെടുത്തി.

5-നും 17-നും ഇയടയിൽ പ്രായമുള്ളവരാണ് ഈ കുട്ടികളെന്നും ഇവരിൽ എതാണ്ട് പകുതിപ്പേരും, അതായത്, എട്ട് കോടിയാളം, അപകടകരവും കഠിനവുമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാണെന്നും ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (യുണിസെഫ്) കുട്ടികളുടെ ഈ അവസ്ഥ സ്ഥിരീകരിക്കുന്നുണ്ട്.

എല്ലാത്തരം ബാലവേലയും 2025-ഓടെ അവസാനിപ്പിക്കുയെന്ന അന്താരാഷ്ട്ര സമൂഹത്തിൻറെ ലക്ഷ്യം ഫലം കണ്ടില്ലെന്നും ഈ രംഗത്ത് 2016-മുതൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും യൂണിസെഫ് വെളിപ്പെടുത്തുന്നു. സംഘർഷങ്ങളും, പ്രതിസന്ധികളും, കോവിഡ് 19 മഹാമാരിയും നിരവധി കുടുംബങ്ങളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടത് ഇതിന് ഒരു കാരണമായി കാണപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News