കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്
1955: സെപ്റ്റംബർ 14 ന് അമേരിക്കയിലെ ചിക്കാഗോയിൽ ജനനം
മാതാപിതാക്കൾ
പിതാവ്: ലൂയിസ് മാരിയസ് പ്രെവോസ്റ്റ്
മാതാവ്: മിൽഡ്രഡ് മാർട്ടിനെസ്
സഹോദരങ്ങൾ
ലൂയിസ് (വിരമിച്ച സൈനികൻ)
ജോൺ (വിരമിച്ച സ്കൂൾ അധ്യാപകൻ)
1977: ഫിലാഡൽഫിയയ്ക്കടുത്തുള്ള വില്ലനോവ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കുകയും തത്വശാസ്ത്രവും പഠിക്കുകയും ചെയ്തു. സെന്റ് ലൂയിസിലെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സഭയുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു.
1978: ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സഭയിൽ അംഗമായി ആദ്യവ്രതം സ്വീകരിച്ചു.
1981: ഓർഡർ ഓഫ് സെന്റ് അഗസ്റ്റിനിലെ അംഗമായി നിത്യവ്രതം ചെയ്തു.
1982 ജൂൺ 19 പുരോഹിതനായി അഭിഷിക്തനായി
1984: റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ സർവകലാശാലയിൽ (ആഞ്ചലിക്കം) നിന്ന് കാനോൻ നിയമത്തിൽ ലൈസ്യൻഷ്യേറ്റ് കരസ്ഥമാക്കി.
1985: കാനൻ നിയമത്തിൽ ഡോക്ടറൽ ബിരുദം
1985: പെറുവിലെ പിയൂറയിലുള്ള ചുലുക്കാനാസ് മിഷനിൽ 1986 വരെ ജോലി ചെയ്യാൻ അയച്ചു.
1987: തന്റെ ഓർഡറിന്റെ മിഡ്‌വെസ്റ്റ് പ്രവിശ്യയായ ഔർ മദർ ഓഫ് ഗുഡ് കൗൺസിലിന്റെ വൊക്കേഷണൽ ഡയറക്ടറായും മിഷൻ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു.
1988: പെറുവിലെ ട്രൂജില്ലോയിൽ അഗസ്റ്റീനിയൻ സന്യാസാർഥികൾക്ക് രൂപം നൽകുന്നതിന്റെ ചുമതല ലഭിച്ചു. ട്രൂജില്ലോയിൽ ഒരു ദശാബ്ദക്കാലം, അഗസ്റ്റീനിയൻ സമൂഹത്തിന്റെ പ്രിയോർ (1988-1992), ഫോർമേഷൻ ഡയറക്ടർ (1988-1998), ഇൻസ്ട്രക്ടർ (1992-1998) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
1989: ട്രൂജില്ലോ അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായി ഒൻപതു വർഷം സേവനമനുഷ്ഠിക്കാൻ ആരംഭിച്ചു. അതോടൊപ്പം സാൻ കാർലോസ് ആൻഡ് സാൻ മാർസെലോ മേജർ സെമിനാരിയിൽ കാനൻനിയമം , പാട്രിസ്റ്റിക്, ധാർമ്മിക ദൈവശാസ്ത്രം എന്നിവയിൽ പ്രൊഫസറായിരുന്നു.
1999: ചിക്കാഗോയിലെ ഔർ മദർ ഓഫ് ഗുഡ് കൗൺസിൽ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2001: അഗസ്റ്റീനിയൻ ഓർഡറിന്റെ പ്രിയോർ ജനറലായി തെരഞ്ഞെടുക്കപ്പട്ടു. 2007 ൽ അദ്ദേഹം ആ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, 2013 വരെ 12 വർഷം സഭയിൽ നേതൃത്വശുശ്രൂഷ നിർവഹിച്ചു.
2013: ഒരു വർഷക്കാലം വ്രതവാഗ്ദാനം നടത്തിയവരുടെ അധ്യാപകനായും പ്രൊവിൻഷ്യൽ വികാരിയായും സേവനമനുഷ്ഠിച്ചു.
2014: പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഡിസംബർ 12 ന് ഗ്വാഡലൂപ്പ് മാതാവിന്റെ തിരുനാളിൽ മെത്രാനായി അഭിഷിക്തനായി.
2015: സെപ്റ്റംബർ 26 ന് ചിക്ലായോ ബിഷപ്പായി നിയമിതനായി.
2018: പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി 2023 വരെ സേവനമനുഷ്ഠിച്ചു.
2019: വത്തിക്കാന്റെ വൈദികർക്കായുള്ള കോൺഗ്രിഗേഷഷനിൽ അംഗമായി നിയമിതനായി.
2020: ചിക്ലായോ ബിഷപ്പായിരിക്കെ, പെറുവിലെ കാലാവോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി, 2021 മെയ് വരെ അദ്ദേഹം ഈ പദവി വഹിച്ചു. ബിഷപ്പുമാർക്കായുള്ള കോൺഗ്രിഗേഷനിലും അംഗമായി നിയമിതനായി.
2023: ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായി. ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടു, ജനുവരി 30 ന് ആർച്ച്ബിഷപ്പ് പദവി നൽകി; ഏപ്രിൽ 12 ന് സ്ഥാനോഹരണം ചെയ്തു. സെപ്റ്റംബർ 30 ന്, കർദിനാളായി ഉയർത്തപ്പെട്ടു.
2025: മെയ് എട്ടിന് കത്തോലിക്ക സഭയിലെ 267-ാ മത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ഫാ. ജയ്സൺ കുന്നേൽ MCBS