Tuesday, November 26, 2024

തൊഴിലില്ലായ്മ അതിരൂക്ഷമെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് കെനിയയിലെ യുവജനങ്ങള്‍ക്ക് നിരവധി വരുമാന മാര്‍ഗങ്ങള്‍

നേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടുചെയ്യാനുള്ള അവസരത്തേക്കാള്‍, രാജ്യത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കാണുന്ന നിരവധി കെനിയന്‍ യുവജനങ്ങളില്‍ ഒരാളാണ് ഡയാന മവാസി.

കെനിയന്‍ രാഷ്ട്രീയത്തിലെ പുരുഷ മേധാവിത്വമുള്ള ഹര്‍ലി-ബര്‍ലിയില്‍, അവള്‍ താമസിക്കുന്ന തലസ്ഥാനമായ നെയ്റോബിയിലെ കിബേരയിലെ തെരഞ്ഞെടുപ്പില്‍ ഈ 20 വയസ്സുകാരി വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഒരു നിശ്ചിത കൂലി കൊടുത്ത്, റാലികളില്‍ പങ്കെടുക്കാനായി അവള്‍ തൊഴിലില്ലാത്തവരെ അന്വേഷിച്ച്, കണ്ടെത്തുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും അവള്‍ തന്റെ സേവനം നല്‍കുകയും ചെയ്യും.

‘തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ ആവേശത്തിലാണ്. കാരണം തങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരില്‍ നിന്നെല്ലാം എനിക്ക് ജോലി ലഭിക്കുന്നു’. അവള്‍ പറയുന്നു.

ഓഗസ്റ്റ് 9-ന് രാജ്യത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോഴേ തിരഞ്ഞെടുപ്പ് ജ്വരം പിടിമുറുക്കുന്നു. പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ സംഭാഷണങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു, പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പോസ്റ്ററുകള്‍ പതിക്കുന്നു, പ്രചാരണ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കൂറ്റന്‍ സ്പീക്കറുകളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന സംഗീതവും ഗാനങ്ങളും കൊണ്ട് അന്തരീക്ഷം നിറഞ്ഞിരിക്കുന്നു.

ഉന്നതരായ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് ജനപ്രീതിയുടെ ഒരു മതിപ്പ് സൃഷ്ടിക്കുന്നത് പ്രധാനമാണ്. അവിടെയാണ് ഡയാന ഏര്‍പ്പാടാക്കുന്ന ജനക്കൂട്ടത്തിന് പ്രസക്തി വരുന്നത്.

‘ഒരു റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ അണിനിരത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, കാരണം തൊഴിലില്ലാത്ത യുവാക്കളെ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണ്. തിരഞ്ഞെടുപ്പുകാലത്ത് അവര്‍ ആടുകളെപ്പോലെ ഇവിടെ കൂട്ടംകൂടുന്നു, ജോലി ഉള്‍പ്പെടെ പലതും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അവരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ യുവജനങ്ങള്‍ വോട്ട് ചെയ്യുന്നത് നിര്‍ത്തി. പകരം ഇലക്ഷന്‍ കാലം പ്രചരണത്തിനിറങ്ങി ജോലിയും കൂലിയും കണ്ടെത്താനായി ഉപയോഗിക്കുന്നു’. ഒരു ചെറുപ്പക്കാരന്‍ പറയുന്നു.

മാര്‍ക്കറ്റില്‍ നിന്ന് ചെരിപ്പുകള്‍ വാങ്ങി വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വില്‍ക്കുന്ന ജോലിയാണ് ഡയാന സാധാരണ ചെയ്യാറുള്ളത്. ഇലക്ഷന്‍ പ്രചാരണ കാലയളവില്‍, ക്രൗഡ് മൊബിലൈസറായി പ്രവര്‍ത്തിക്കുന്നു. ഇതുപോലെയാണ് പല യുവജനങ്ങളും ചെയ്യുന്നത്.

‘രാഷ്ട്രീയക്കാര്‍ തങ്ങളുടെ എതിരാളികളേക്കാള്‍ തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയുണ്ടെന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്യും’. മിസ് മ്വാസി പറയുന്നു.

ജനസംഖ്യയുടെ 70% എങ്കിലും 35 വയസ്സിന് താഴെയുള്ളവരുള്ള ഒരു രാജ്യത്ത്, പ്രസിഡന്റ്, പാര്‍ലമെന്റ്, കൗണ്ടി ഗവര്‍ണര്‍മാര്‍ എന്നിവയുള്‍പ്പെടെ ഒരേസമയം നടക്കുന്ന ആറ് തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ യുവ വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ ഹാജരാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് മത്സരാര്‍ത്ഥികളെ സംബന്ധിച്ച് നിര്‍ണായകമാണ്.

സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍, ലോജിസ്റ്റിക്സ്, ആശയവിനിമയങ്ങള്‍ എന്നിവയ്ക്കായി സ്ഥാനാര്‍ത്ഥികള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു.

ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനാണ് രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് 2017 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പ്രശസ്ത ആക്ടിവിസ്റ്റ് ബോണിഫേസ് മ്വാംഗി പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള മിസ്റ്റര്‍ മ്വാംഗിയ്ക്ക്, കെനിയയിലെ യുവാക്കളില്‍ നിന്ന് ജോലി അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെ നിരവധി അഭ്യര്‍ത്ഥനകളാണ് പതിവായി ലഭിക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ രാഷ്ട്രീയക്കാരുടെ പരാജയത്തെ ഇത് എടുത്തുകാണിക്കുന്നുവെന്നും വോട്ടര്‍മാര്‍ വിഡ്ഢികളായി മാറിയെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ഇപ്പോള്‍ അവര്‍ പണം നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യുന്നു.

‘ഈ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയക്കാരില്‍ ചിലര്‍ നല്ല നേതാക്കളായതുകൊണ്ടല്ല ജനപ്രീതി നേടിയത്, അവര്‍ പണത്തിന്റെ കാര്യത്തില്‍ വളരെ ഉദാരമനസ്‌കരായതുകൊണ്ടാണ് ജനപ്രിയരായത്’. ശ്രീ. മ്വാംഗി പറയുന്നു.

രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങിയില്ലെങ്കിലും മറ്റൊരാള്‍ അത് സ്വീകരിക്കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമെന്നും വോട്ടര്‍മാര്‍ക്കറിയാം.

കെനിയയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയാണെന്ന് കെനിയ ഫെഡറേഷന്‍ ഓഫ് എംപ്ലോയേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാക്വലിന്‍ മുഗോ പറഞ്ഞു.

 

 

 

Latest News