Monday, November 25, 2024

ദക്ഷിണാഫ്രിക്കയില്‍ ഓരോ രാത്രിയിലും തോക്ക് ആക്രമണങ്ങള്‍

ദക്ഷിണാഫ്രിക്കയില്‍ ശരാശരി മണിക്കൂറില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. ജോഹന്നാസ്ബര്‍ഗിന് പുറത്തുള്ള ഈ വലിയ ടൗണ്‍ഷിപ്പിലാണ് ഈ മാസം ആദ്യം ഒരു ബാറില്‍ 15 പേര്‍ വെടിയേറ്റ് മരിച്ചത്. ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. ആയുധധാരികളായ ഒരു സംഘം അര്‍ദ്ധരാത്രി അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. അതിനുശേഷം ആഴ്ചകള്‍ കഴിഞ്ഞങ്കിെലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവവും മറ്റ് സമീപകാല വെടിവെപ്പുകളും രാജ്യം എത്രത്തോളം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

‘എല്ലാ രാത്രിയിലും വെടിയുണ്ടകളുടെ അക്രമവും ഷൂട്ടിംഗും നടക്കുന്നുണ്ട്. എല്ലാ ദിവസവും’. സോവെറ്റോയിലെ ഒരു താമസക്കാരന്‍ പറഞ്ഞു. ആളുകള്‍ ഇപ്പോഴും പരിഭ്രാന്തിയിലാണ്. എങ്കിലും അധികാരികള്‍ നടപടിയെടുക്കുമെന്ന വിശ്വാസമില്ല. ‘ഞാന്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഇവിടേയ്ക്ക് വരുന്നേയില്ല’. മറ്റൊരാള്‍ പറയുന്നു. തോക്ക് അക്രമം ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പുതിയ പ്രശ്നമല്ല. സോവെറ്റോയ്ക്ക് മാത്രമുള്ള പ്രശ്നവുമല്ല.

‘എന്റെ ഹൃദയത്തിന്റെ ഒരു കഷണം അവര്‍ എടുത്തുകളഞ്ഞു. ഇനിയൊരിക്കലും പഴയതുപോലെ ആകാന്‍ പോകുന്നില്ല. അവര്‍ എന്റെ ജീവന്റെ പാതി എടുത്തു’. ഏഴ് വര്‍ഷം മുമ്പ് തന്റെ മകന്റെ മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ കേപ്ടൗണില്‍ ദുഃഖിതയായ അമ്മ ലെസ്ലി വിന്‍ഗാര്‍ഡിനെ പൊട്ടിത്തെറിച്ചു. മിച്ചല്‍സ് പ്ലെയിന്‍ ടൗണ്‍ഷിപ്പില്‍ സുഹൃത്തുക്കളുമൊത്തുള്ള രാത്രി യാത്രയ്ക്കിടെ 25 കാരനായ റോറിയുടെ തലയ്ക്ക് പിന്നില്‍ വെടിയേല്‍ക്കുകയായിരുന്നു. റോറിയുടെ മരണം കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും അവിടെ അക്രമം തുടരുകയാണെന്ന് മിസ് വിംഗാര്‍ഡ് പറഞ്ഞു. ആ പ്രദേശത്ത് തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്ന് റോറി തന്റെ പിതാവിനോട് പറയുമായിരുന്നു. ആ പ്രദേശത്ത് സംഘട്ടനങ്ങള്‍ പതിവായി നടക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും വെടിയുണ്ടകളില്‍ നിന്ന് ഓടി രക്ഷപ്പെടണമായിരുന്നു.

ക്രിമിനോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, തോക്ക് അക്രമം കൂടുതല്‍ വഷളായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഓരോ ദിവസവും ശരാശരി 23 പേര്‍ തോക്കുകൊണ്ട് മാത്രം കൊല്ലപ്പെടുന്നു. ആറ് വര്‍ഷം മുമ്പ് ഇത് 18 പേരായിരുന്നു.

അക്രമവുമായുള്ള രാജ്യത്തിന്റെ ബന്ധം ആഴത്തിലുള്ളതാണെന്ന് വിദഗ്ധയായ പ്രൊഫ.ലുഫുനോ സാദികി കരുതുന്നു. ‘നമ്മുടെ രാജ്യത്തിന്റെ ഭൂതകാലത്തെ അവഗണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല’. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിയമവിധേയമാക്കിയ വംശീയതയുടെ സംവിധാനം നടപ്പിലാക്കിയ രീതിയെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.

‘വര്‍ണ്ണവിവേചന സമ്പ്രദായം വളരെ അക്രമാസക്തവും വളരെ ക്രൂരവുമായിരുന്നു. അന്ന് സുരക്ഷാ സേനകളും സമൂഹങ്ങളും സായുധരായിരുന്നു. ആ ആയുധ സംസ്‌ക്കാരം തുടര്‍ന്നു’ അവര്‍ പറഞ്ഞു. ‘ഇന്ന് ദക്ഷിണാഫ്രിക്കക്കാര്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ വിശ്വാസക്കുറവ് കാരണം ധാരാളം സിവിലിയന്മാര്‍ ഇപ്പോള്‍ സ്വയം ആയുധം ഉപയോഗിക്കുന്നു’.

അനധികൃത തോക്കുകളാണ് ഇവിടെ ഒരു പ്രധാന പ്രശ്‌നം എന്ന് പല വിദഗ്ധരും സമ്മതിക്കുന്നു. ഗ്ലോബല്‍ ഇനിഷ്യേറ്റീവ് എഗൈന്‍സ്റ്റ് ട്രാന്‍സ്നാഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈം നടത്തിയ സമീപകാല ഗവേഷണത്തില്‍, അയല്‍രാജ്യങ്ങളായ സിംബാബ്വെയില്‍ നിന്നും മൊസാംബിക്കില്‍ നിന്നും സംഘടിത കുറ്റകൃത്യ ശൃംഖലകള്‍ വഴി രാജ്യത്തേക്ക് ചില ഉയര്‍ന്ന തോക്കുകളും വെടിക്കോപ്പുകളും കടത്തുന്നതായി കണ്ടെത്തി. സുരക്ഷാ സേനയില്‍ നിന്ന് ആയുധങ്ങളും കാണാതായി.

കഴിഞ്ഞ വര്‍ഷം, നൂറുകണക്കിന് തോക്കുകള്‍ മോഷ്ടിക്കപ്പെട്ട നിരവധി കവര്‍ച്ചകള്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമവിധേയമായ തോക്കുകളുടെ കണക്ക് സൂക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. അത്തരമൊരു ആയുധം ഉപയോഗിച്ചാണ് റോറി വിന്‍ഗാര്‍ഡ് കൊല്ലപ്പെട്ടത്.

തോക്ക് അക്രമം കുറയ്ക്കാന്‍ പ്രചാരത്തിലുള്ള തോക്കുകളുടെ എണ്ണം കുറയ്ക്കുന്നതിന് യോജിച്ച ശ്രമം നടത്തേണ്ടതുണ്ടെന്ന് തോക്ക് രഹിത ദക്ഷിണാഫ്രിക്കയ്ക്കായി വാദിക്കുന്ന അഡെല്‍ കിര്‍സ്റ്റണ്‍ പറയുന്നു.

 

Latest News