Saturday, June 20, 2026

കോംഗോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു; സ്ഥിരീകരിച്ച കേസുകൾ 933 ആയി, മരണം 245 കടന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) മാരകമായ എബോള വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 933 ആയി ഉയർന്നതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രോഗബാധയെ തുടർന്ന് ഇതുവരെ 245 പേർ മരണപ്പെട്ടതായും ആരോഗ്യവകുപ്പ് മന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കുന്നു.

രോഗവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശങ്കാജനകമായ സാഹചര്യങ്ങൾക്കിടയിലും ആശ്വാസകരമായ ചില വിവരങ്ങളും ആരോഗ്യ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. എബോള പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 80 പേർ പൂർണ്ണമായി സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി മന്ത്രി അറിയിച്ചു. രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനും ലക്ഷണങ്ങൾ ഉള്ളവരെ വേഗത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനുമുള്ള അടിയന്തര നടപടികൾ ആരോഗ്യപ്രവർത്തകർ ഈ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News