Saturday, June 20, 2026

കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികളെകുറിച്ചും അവയുടെ ഗുണഭോക്താക്കളാകാനുള്ള മാര്‍ഗങ്ങളെകുറിച്ചും വിശദീകരണ ക്ലാസ്

കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികളെകുറിച്ചും അവയുടെ ഗുണഭോക്താക്കളാകാനുള്ള മാര്‍ഗങ്ങളെകുറിച്ചും വിശദീകരണ ക്ലാസ് പി ഒ സി യിൽ വച്ച് സംഘടിപ്പിക്കുകയാണ്. എറണാകുളം പാലാരിവട്ടത്തുള്ള പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (POC) ൽ ജൂലൈ 11 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ ഒരു മണിവരെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.

പിന്നാക്ക വികസന കോര്‍പ്പറേഷന്‍, വിവിധ ന്യൂനപക്ഷ വികസന കാര്യാലയങ്ങള്‍ മുതലായവയിലൂടെ നല്‍കപ്പെടുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, സംരംഭകത്വ പ്രോജക്റ്റുകള്‍, ധനസഹായങ്ങള്‍, ലോണുകള്‍ തുടങ്ങിയവയെകുറിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കും. നമ്മുടെ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും സാമൂഹ്യ സേവന, വിദ്യാഭ്യാസ, തൊഴിലാളി, യുവജന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ അറിവുകള്‍ പ്രയോജനപ്രദമായിരിക്കും. താത്പര്യമുള്ള രൂപതാ ഭാരവാഹികളും സന്യാസ സഭാ സാമൂഹ്യ ശുശ്രൂഷ കൗണ്‍സിലര്‍മാരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9072822367 എന്ന വാട്‌സാപ്പ് നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ജൂണ്‍ 30-നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News