Monday, June 22, 2026

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെയും വടക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിൽ ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്‌ക്കൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്നും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. നാളെയും സോമാലിയൻ തീരം, തെക്കൻ കൊങ്കൺ, ഗോവ തീരങ്ങൾ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത ഇതേ രീതിയിൽ തുടരുമെന്നതിനാൽ കടലിൽ പോകുന്നവർ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News