Monday, June 22, 2026

കീർ സ്റ്റാർമർ രാജിവച്ചേക്കും: സ്ഥാനമൊഴിയാൻ സമ്മർദ്ദം ശക്തം

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൂചനകൾ നൽകിക്കൊണ്ട് പ്രധാനമന്ത്രി കീർ സ്റ്റാർമർ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അടിയന്തിര ആലോചനകളിൽ. പാർട്ടിയിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവ് ആൻഡി ബേൺഹാം വൻ വിജയം നേടിയതാണ് സ്റ്റാർമർക്ക് തിരിച്ചടിയായത്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ബേൺഹാമിന് ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ആൻഡി ബേൺഹാമിന് വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രി സ്ഥാനം ഒഴിയാനുള്ള കൃത്യമായ തീയതി സ്റ്റാർമർ പ്രഖ്യാപിക്കണമെന്ന് സ്വന്തം കാബിനറ്റിലെ മുതിർന്ന മന്ത്രിമാർ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.

പ്രധാനമന്ത്രി നിലവിലെ “രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ” വിലയിരുത്തുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ബിസിനസ് സെക്രട്ടറിയുമായ പീറ്റർ കൈൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News