Saturday, July 4, 2026

വിലക്കുകൾ മറികടക്കാൻ വിപിഎൻ ഉപയോഗം; നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാർ

ഇന്ത്യയിൽ നിരോധിച്ച വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും ഉപയോഗിക്കാൻ വിപിഎൻ (Virtual Private Network) സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ കടുത്ത ചട്ടങ്ങൾ കൊണ്ടുവരുന്നു. രാജ്യത്ത് നിയമവിരുദ്ധമായ ദൃശ്യങ്ങളും അക്കൗണ്ടുകളും തടയുമ്പോൾ വിപിഎൻ ഉപയോഗിച്ച് ആളുകൾ ഇവ വീണ്ടും കാണുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇത്തരം കമ്പനികൾക്ക് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിപുലമായ നിയമസംവിധാനമാണ് രാജ്യം ഇപ്പോൾ തയ്യാറാക്കുന്നത്.

പുതിയ നിയമപ്രകാരം ഇന്ത്യയിൽ സർവീസ് നടത്തുന്ന എല്ലാ വിപിഎൻ കമ്പനികൾക്കും രാജ്യത്ത് സ്വന്തമായി ഓഫീസുകൾ ഉണ്ടായിരിക്കണം. അതോടൊപ്പം സർക്കാരിന്റെ നിർദ്ദേശങ്ങളും പരാതികളും കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കേണ്ടി വരും. സർക്കാർ ഉത്തരവുകൾ ലംഘിക്കുന്ന വിപിഎൻ കമ്പനികളുടെ ഇന്ത്യയിലെ ജീവനക്കാർക്ക് ജയിൽശിക്ഷ വരെ നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ മുൻപ് രണ്ട് വർഷം മുൻപ് നിർദ്ദേശം നൽകിയിരുന്നെങ്കിലും പല വിദേശ കമ്പനികളും ഇത് അനുസരിക്കാൻ തയ്യാറായിരുന്നില്ല. ടെലിഗ്രാം പോലുള്ള ആപ്പുകൾ താൽക്കാലികമായി നിരോധിച്ചപ്പോൾ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 120 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വിപിഎൻ കമ്പനികളെ പൂർണ്ണമായി നിയന്ത്രിക്കാൻ കടുത്ത നിയമവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News