Friday, July 3, 2026

ആഡംബര കാർ കടത്ത് കേസ്; നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

വിദേശത്തുനിന്നും ആഡംബര വാഹനങ്ങൾ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ചലച്ചിത്ര താരം ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ആഡംബര കാർ കടത്തുകാരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്ര കസ്റ്റംസ് വകുപ്പ് നടനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.

‘ഓപ്പറേഷൻ നംഖോർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി നടന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര വാഹനങ്ങൾ ഉദ്യോഗസ്ഥർ നേരത്തെ താൽക്കാലികമായി പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിച്ച് വിദേശത്ത് നിന്നും വിലകൂടിയ വാഹനങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘം ഇപ്പോൾ ശേഖരിച്ചുവരുന്നത്.

കള്ളക്കടത്ത് സംഘവുമായി സിനിമാ മേഖലയിലുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണസംഘം അതീവ ജാഗ്രതയോടെ പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News