Sunday, July 5, 2026

കാബൂൾ സർവകലാശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്ക്

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സർവകലാശാല ഹോസ്റ്റലിലുണ്ടായ വൻ സ്ഫോടനത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് കാബൂൾ സർവകലാശാലയിലെ ഡൗൺടൗൺ ഹോസ്റ്റലിൽ സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ സമീപത്തെ അലിആബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകൾ ഹോസ്റ്റൽ പരിസരത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് ഹോസ്റ്റലിലും പരിസരത്തും താലിബാൻ ഭരണകൂടം കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിദ്യാർത്ഥികൾ അറിയിച്ചു. ആർക്കും പുറത്തിറങ്ങാനോ ആശയവിനിമയം നടത്താനോ സാധിക്കാത്ത വിധം കനത്ത സുരക്ഷാ വലയത്തിലാണ് നിലവിൽ ക്യാമ്പസ്. സ്ഫോടനത്തിന്റെ കാരണമോ സ്വഭാവമോ സംബന്ധിച്ച വിശദാംശങ്ങൾ താലിബാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News