Wednesday, July 29, 2026

റഷ്യ-ഉത്തര കൊറിയ അതിർത്തിയിൽ പുതിയ റോഡ് പാലം പൂർത്തിയാകുന്നു

റഷ്യയും ഉത്തര കൊറിയയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ റോഡ് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. യുക്രൈൻ യുദ്ധത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കാൻ ഈ പാലം ഉപയോഗിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്. വ്യാപാരാവശ്യങ്ങൾക്കായാണ് പാലം നിർമ്മിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സൈനിക ആവശ്യങ്ങൾക്കായിരിക്കും ഇത് കൂടുതൽ പ്രയോജനപ്പെടുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ട്രെയിൻ മാർഗ്ഗത്തേക്കാൾ റോഡ് മാർഗ്ഗമുള്ള ചരക്കുനീക്കം ഉപഗ്രഹങ്ങൾ വഴി നിരീക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നതാണ് ഈ പാലത്തിന്റെ പ്രധാന പ്രത്യേകത. റഷ്യയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ ഉത്തര കൊറിയ ഇതിലൂടെ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏകദേശം ഒരു കിലോമീറ്ററോളം നീളമുള്ള ഈ പാലത്തിന്റെ നിർമ്മാണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. മുൻപ് റെയിൽവേ മാർഗ്ഗം മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് പുതിയ റോഡ് സൗകര്യം നിലവിൽ വരുന്നത്. അന്താരാഷ്ട്ര നിരീക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സൈനിക നീക്കങ്ങൾ നടത്താൻ ഈ പുതിയ റോഡ് മാർഗ്ഗം ഇരുരാജ്യങ്ങളെയും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News