യുക്രൈന്‍ അധിനിവേശം തുടങ്ങിയശേഷമുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആദ്യ പിറന്നാളായിരുന്നു ഇത്. ഒക്ടോബര്‍ ഏഴാം തിയതി 70 വയസ്സ് തികഞ്ഞ റഷ്യന്‍ പ്രസിഡന്റ് പുടിന് ലഭിച്ച വിചിത്രമായ സമ്മാനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
അതിലൊന്നാണ് ട്രാക്ടര്‍. പുടിന്റെ ബെലാറഷ്യന്‍ സഖ്യകക്ഷിയായ അലക്‌സാണ്ടര്‍ ലുകാഷെങ്കോയാണ് ഇത് അദ്ദേഹത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ രാജ്യത്ത് ട്രാക്ടര്‍ നിര്‍മാണത്തിന് വലിയ പ്രാധാന്യമാണുള്ളത്. ബെലാറഷ്യന്‍ വ്യവസായത്തിന്റെ മുന്‍നിരയിലുള്ളതാണ് മിന്‍സ്‌ക് ട്രാക്ടര്‍ വര്‍ക്ക്‌സ്.
മിസ്റ്റര്‍ ലുകാഷെങ്കോ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് സമ്മാനം കൈമാറിയത്. കഴിഞ്ഞ വെള്ളിയാഴ്ച, മുന്‍ സോവിയറ്റ് രാജ്യങ്ങളിലെ നേതാക്കളുടെ മീറ്റിംഗിന് പുടിന്‍ ആതിഥേയത്വം വഹിച്ച അവസരത്തിലാണ് ബെലാറഷ്യന്‍ നേതാവ് പുടിന് പിറന്നാള്‍ സമ്മാനം നല്‍കിയത്. രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയെ പ്രസിഡന്റായും പ്രധാനമന്ത്രിയായും നയിച്ച വ്യക്തിക്ക് പ്രശംസയും സമ്മാനങ്ങളുമാണ് മുന്‍ സോവിയറ്റ് രാജ്യങ്ങളിലെ നേതാക്കളില്‍ പലരും എത്തിയത്.
റഷ്യന്‍ നേതാവിനേക്കാള്‍ കൂടുതല്‍ കാലം (1994 മുതല്‍) അധികാരത്തിലിരുന്ന യൂറോപ്പിന്റെ സ്വയം പ്രഖ്യാപിത ‘അവസാന സ്വേച്ഛാധിപതി’ യാണ് ലുകാഷെങ്കോ. ഈ വലിയ സമ്മാനത്തോട് പുടിന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, കുറച്ച് വര്‍ഷങ്ങളായി മിസ്റ്റര്‍ പുടിന്‍ ട്രാക്ടറുകളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്മോനില്‍ എത്തിയത് തണ്ണിമത്തനുകളുടെ കൂമ്പാരവുമായാണ്.
റഷ്യയുടെ പ്രതിച്ഛായ മാറ്റിമറിച്ചതിനും അതിന്റെ പരമാധികാരവും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന പുടിനെ അഭിനന്ദിക്കുന്നതായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍ പറഞ്ഞു. ധാരാളം സമ്മാനങ്ങളും അദ്ദേഹം പുടിന് നല്‍കി. ‘ലോകത്തിലെ പ്രഥമ ദേശസ്നേഹി’ എന്നാണ് ചെച്നിയയുടെ നേതാവ് റംസാന്‍ കാദിറോവ് പുടിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ വെല്ലുവിളികളെയും ഭീഷണികളെയും തകര്‍ത്തതിന് അഭിനന്ദിക്കുന്നതായി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പുടിനെ അറിയിച്ചു.
ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മിസ്റ്റര്‍ പുടിന് ലുകാഷെങ്കോ നല്‍കിയ സമ്മാനത്തിന്റെ വിരോധാഭാസം ചൂണ്ടിക്കാട്ടി. കാരണം റഷ്യന്‍ അധിനിവേശത്തിനെതിരായ യുക്രേനിയന്‍ ചെറുത്തുനില്‍പ്പിന്റെ ആദ്യകാല പ്രതീകമായിരുന്നു ട്രാക്ടര്‍.