ഇറാഖ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നു അഭയാർഥികളെ സ്വീകരിച്ച ജോർദാൻ ഇന്ന് വളരെയധികം കാര്യങ്ങൾ അവർക്കായി ചെയ്യുന്നുണ്ട്. നിരവധി ഇറാഖികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ, മറ്റുള്ളവർ ഇവിടെ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ നിരവധി അവസരങ്ങൾ ഉണ്ടെങ്കിലും ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ ഒരു ദൈവാലയം അഭയാർഥികളുടെ ഇടയിൽ വളരെ പ്രിയങ്കരമാകുകയാണ്. ഈ ദൈവാലയത്തിനു കീഴിൽ ഒരു റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. നിരവധി അഭയാർഥികളാണ് ഇവിടേക്കുള്ള ചീസ് ഉൽപ്പാദിപ്പിക്കുന്നത്.
ഇറ്റാലിയൻ പുരോഹിതൻ ഫാ. മരിയോ കോർണിയോലി സ്ഥാപിച്ച ഹബീബി അസോസിയേഷനാണ് അഭയാർഥികൾക്ക് പരിശീലനം നൽകിയത്. ഇറാഖി അഭയാർഥികളെ ചേർത്തുള്ള ആ സംരംഭത്തിന് പുറമേ, തെക്കൻ ജോർദാനിലെ ആദിർ ഗ്രാമത്തിലെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളെ സഹായിക്കുന്ന ഒരു ചീസ് നിർമ്മാണ പദ്ധതിയും ഹബീബി അസോസിയേഷൻ നടത്തുന്നു.
30 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആറ് സ്ത്രീകളാണ് ഈ സംരംഭത്തിലെ പ്രധാന ജോലിക്കാർ. ക്ലാസ് ബഖീൻ ആണ് ഈ സംരംഭത്തിന്റെ സൂപ്പർവൈസർ. താൻ പോഷകാഹാരത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും ഇറ്റാലിയൻ ചീസുകൾ ഉൽപ്പാദിപ്പിക്കുന്ന ഈ ജോലി വളരെ പ്രചോദനാത്മകമാണ് എന്നും അവർ പറയുന്നു.
എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുടെ അമ്മ മറ്റൊരു റെസ്റ്റോറൻ്റ് തുറക്കാനുള്ള തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു. റിക്കോട്ട, പെക്കോറിനോ എന്നീ ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കാനും അവർക്കിപ്പോൾ അറിയാം. തെക്കൻ ജോർദാനിൽ ആട്ടിൻ പാൽ സുലഭമായതിനാൽ അവർക്കിത് എളുപ്പം തയാറാക്കാം എന്നും അവർ പറയുന്നു.
അടുക്കളയ്ക്ക് മുകളിൽ പരിശുദ്ധ അമ്മയുടെ ഒരു ചിത്രം സൂക്ഷിച്ചിരിക്കുന്നത് ഈ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ്. ഇത്തരത്തിൽ നിരവധി പദ്ധതികൾ സ്ത്രീകൾക്കും അഭയാർഥികൾക്കും ആയി നൽകിവരുന്നു. ചെറുതെങ്കിലും ഒരു വരുമാനം ഉണ്ടാക്കിക്കൊണ്ട് അവർ തങ്ങളുടെ ജീവിത സാഹചര്യത്തിന് വ്യത്യാസം വരുത്താൻ പരിശ്രമിക്കുന്നു.
ഇവിടെ ജോലിയുണ്ടെങ്കിലും മറുവശത്ത് അവർ അഭയാർഥികൾ തന്നെയാണ്. ചിലർ ജോർദാനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർ ഓസ്ട്രേലിയ അല്ലെങ്കിൽ കാനഡ പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. ഒരു ഇറ്റാലിയൻ ഡിസൈനറുടെ സഹായത്തോടെ ഇറാഖി അഭയാർത്ഥി സ്ത്രീകളെ പരിശീലിപ്പിച്ച ഹബീബിയുടെ നേതൃത്വത്തിലുള്ള മറ്റൊരു പദ്ധതിയും ഇവിടുണ്ട്. അവർ തയ്ക്കുക മാത്രമല്ല, വസ്ത്രങ്ങൾ, മേശവിരികൾ, ബാഗുകൾ എന്നിവയുൾപ്പെടെ റെസ്റ്റോറൻ് ടേബിളിൽ വിരിക്കുന്ന വിവിധ തുണിത്തരങ്ങളും നിർമ്മിക്കുകായും ചെയ്യുന്നു.