എമര്‍ജെന്‍സി ബോംബ് ഷെല്‍ട്ടറാക്കി മാറ്റിയ കീവിലെ ആശുപത്രി ബേസ്മെന്റില്‍ പ്രസവത്തിനായി ഗര്‍ഭിണികള്‍ കാത്തിരിക്കുന്ന കാഴ്ച വേദനാജനകമാണ്. ഏകദേശം ഒരു ഡസനോളം പൂര്‍ണ ഗര്‍ഭിണികളായ സ്ത്രീകളും അവരുടെ പങ്കാളികളും കുടുംബങ്ങളുമാണ് ഭൂഗര്‍ഭ കേന്ദ്രത്തില്‍ അഭയം പ്രാപിച്ചത്. നവജാതശിശുക്കളുമുണ്ട് ഈ ബേസ്‌മെന്റില്‍. മാതാപിതാക്കള്‍ ഇവരെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുകയാണ്. യുദ്ധത്തെ അതിജീവിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
പുടിന്റെ സൈന്യം തലസ്ഥാന നഗരിയെ വളഞ്ഞപ്പോള്‍, കീവിലെ ഗര്‍ഭിണികളായ യുക്രേനിയന്‍ സ്ത്രീകള്‍ ഒരു പെരിനാറ്റല്‍ ഹോസ്പിറ്റലിന്റെ ബേസ്മെന്റില്‍ പ്രസവത്തിനായി പരിഭ്രാന്തിയോടെ കാത്തിരിക്കുകയായിരുന്നു. എമര്‍ജന്‍സി ബോംബ് ഷെല്‍ട്ടറായി മാറ്റിയ അവിടെ ഏകദേശം ഒരു ഡസനോളം ഗര്‍ഭിണികളും അവരുടെ കുടുംബങ്ങളും അഭയം പ്രാപിച്ചിരുന്നു. അവിടെ ലോക്കര്‍ റൂമുകളും ഇടനാഴികളും പോലെ തോന്നിക്കുന്ന തറയില്‍ കിടക്കകള്‍ വിരിച്ച് ബോംബാക്രമണം അവസാനിക്കുന്നതും കാത്ത് ആ കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ പതുങ്ങിയിരിക്കുകയാണ്.
നിറവയറുമായി പ്രസവിക്കാന്‍ കാത്തിരിക്കുന്നവരും പ്രസവ ശേഷം തളര്‍ന്നുറങ്ങുന്നവരും അവരുടെ ഭര്‍ത്താക്കന്മാരും നവജാത ശിശുക്കളും ആ ഇടുങ്ങിയ ബേസ്‌മെന്റില്‍ ഉണ്ട്. മുറികളും കിടക്കകളും പങ്കുവച്ചും പരസ്പരം ആകുലതകള്‍ പറഞ്ഞു തീര്‍ത്തും ആശുപത്രി ഉപകരണങ്ങളും മെഷീനുകളും കൊണ്ട് തിങ്ങി നിറഞ്ഞ ആ ബേസ്‌മെന്റില്‍ അവര്‍ മണിക്കൂറുകള്‍ തള്ളിനീക്കുന്നു.
റഷ്യ സമ്പൂര്‍ണ അധിനിവേശത്തിന് ഉത്തരവിട്ടിട്ട് ഒരാഴ്ചയിലധികം പിന്നിടുമ്പോള്‍ ബേസ്‌മെന്റ് നവജാതശിശുക്കളുടെ കരച്ചിലാല്‍ മുഖരിതമാണ്. തലയ്ക്ക് മുകളില്‍ നടക്കുന്ന ക്രൂര യുദ്ധത്തില്‍ നിന്ന് എങ്ങനെ തങ്ങളുടെ പിഞ്ചോമനകളെ സംരക്ഷിച്ചു പിടിക്കാം എന്ന വേവലാതിയിലാണ് ഓരോ മാതാപിതാക്കളും.
ഡോക്ടര്‍മാരും നഴ്സുമാരും സഹായവുമായി ഇവരുടെ അരികിലുണ്ട്. റഷ്യന്‍ സേനയില്‍ നിന്നുള്ള ഭീഷണി ഉണ്ടായപ്പോള്‍ തന്നെ കീവിലെ ആശുപത്രി, തങ്ങളുടെ കരുതല്‍ കൂടുതല്‍ വേണ്ടവര്‍ക്കായുള്ള ശുശ്രൂഷകള്‍ ബേസ്‌നെന്റിലേക്ക് മാറ്റിയിരുന്നു. യുക്രെയ്‌നിന്റെ തെക്കന്‍ തീരത്തുള്ള മരിയുപോളിലെ ഒരു ആശുപത്രിയും ബോംബ് ഷെല്‍ട്ടറും പ്രസവ വാര്‍ഡുമായി മാറിയിരുന്നു.