Wednesday, May 13, 2026

ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നാളെ മുതൽ ഇന്ത്യയിൽ

നാളെ മുതൽ ഇന്ത്യയിൽ രണ്ട് ദിവസത്തെ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കും. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോകരാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക വിഷയങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

യോഗത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ചിലി, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ന് വൈകുന്നേരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

യോഗത്തിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ ഉണ്ടാകും. ഡൽഹിയിൽ നടക്കുന്ന ഈ സമ്മേളനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News