Wednesday, May 13, 2026

റഷ്യൻ കപ്പൽ മുങ്ങിയത് ദുരൂഹതയുണർത്തുന്നു; ഉത്തരകൊറിയയിലേക്ക് ആണവ റിയാക്ടറുകൾ കടത്തിയതായി സംശയം

സ്പെയിൻ തീരത്തിന് സമീപം തകർന്നുവീണ റഷ്യൻ ചരക്കുകപ്പൽ ഉത്തരകൊറിയയിലേക്ക് ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന റിയാക്ടറുകൾ കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2024 ഡിസംബറിൽ ദുരൂഹമായ സ്ഫോടനങ്ങളെത്തുടർന്ന് ‘ഉർസ മേജർ’ എന്ന കപ്പൽ മുങ്ങുകയായിരുന്നു. അപകടം നടന്നയുടൻ സ്പാനിഷ് രക്ഷാസേനയെ മാറ്റിക്കൊണ്ട് റഷ്യൻ യുദ്ധക്കപ്പലുകൾ തിരച്ചിൽ ഏറ്റെടുത്തത് സംശയങ്ങൾ വർദ്ധിപ്പിച്ചു.

അപകടസമയത്ത് കപ്പലിലുണ്ടായിരുന്നത് സാധാരണ ചരക്കുകളാണെന്നാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ കപ്പലിന്റെ ക്യാപ്റ്റനെ സ്പാനിഷ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ആണവ റിയാക്ടറുകളുടെ ഭാഗങ്ങൾ കപ്പലിലുണ്ടായിരുന്നതായി അദ്ദേഹം സമ്മതിച്ചു. ഏകദേശം 65 ടൺ ഭാരമുള്ള വലിയ കണ്ടെയ്നറുകൾ റഷ്യയിൽ നിന്ന് റോഡ് മാർഗ്ഗം കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് കടൽമാർഗ്ഗം തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു.

കപ്പലിന്റെ പുറംഭാഗത്ത് കണ്ട വലിയ ദ്വാരങ്ങൾ വിദേശ രാജ്യങ്ങളുടെ മിസൈൽ ആക്രമണം മൂലമാണോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. റഷ്യൻ സാങ്കേതികവിദ്യ ഉത്തരകൊറിയയ്ക്ക് ലഭിക്കുന്നത് തടയാൻ പാശ്ചാത്യ രാജ്യങ്ങൾ നടത്തിയ രഹസ്യ നീക്കമാണിതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തെക്കുറിച്ച് സ്പെയിൻ സർക്കാർ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News