Wednesday, September 2, 2026

Food

ഈ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് സ്വിഗ്ഗി; ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയില്‍...

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ. ജങ്ക് ഫുഡ് ഗണത്തില്‍പ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. 10 ശതമാനം മുതല്‍ 20 ശതമാനം വരെ വില...

ആരോഗ്യം പകരും പാഷൻ ഫ്രൂട്ടുകൾ

ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? സ്ട്രെസ് മുതൽ ഉറക്കമില്ലായ്മവരെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവോ? എന്നാൽ പേടിക്കണ്ട. ഈ സാഹചര്യത്തെ അതിജീവിക്കാൻ ഒരു മാർഗമുണ്ട്. യോഗ, മെഡിറ്റേഷൻ മുതലായവ, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ, ഉയർന്ന ജീവിത...

സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു വിട: പകരം തിരഞ്ഞെടുക്കാം ഉന്മേഷദായകമായ ചില പാനീയങ്ങള്‍

ദാഹമകറ്റാന്‍ സോഫ്റ്റ് ഡ്രിങ്‌സുകള്‍ക്കു പിറകെ പോകുന്ന പ്രവണത അടുത്തിടെ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വ്യത്യസ്ത നിറങ്ങളിലും രുചികളിലുമൊക്കെയുള്ള ഡ്രിങ്‌സുകള്‍ ദിനംപ്രതി വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പെപ്സി, കോള, സ്പ്രൈറ്റ് തുടങ്ങിയവയാണ് അതില്‍ പ്രമുഖര്‍. വിദഗ്ദപഠനങ്ങള്‍...

ചെലവേറുന്നു, ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ആരോ​ഗ്യകരമായ ഭക്ഷണത്തിനു ചെലവേറുന്നതിനാല്‍ ഭക്ഷണരീതി ക്രമീകരിക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതായി സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ​ഇൻ ദ വേൾഡ് ന്‍റെ (സോഫി) റിപ്പോര്‍ട്ട്. ചെലവിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനവില്ലെന്നതാണ് ഇതിനു കാരണമെന്ന്...

പായസങ്ങളില്‍ കേമന്‍ പ്രഥമൻ തന്നെ: അടപ്രഥമൻ ഉണ്ടാക്കുന്ന വിധമറിയാം

മലയാളികളെ സംബന്ധിച്ച് ഓണക്കാലത്തെ പ്രധാന വിഭവങ്ങളിലൊന്നാണ് പായസം. പാലട, ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പയര്‍ തുടങ്ങിയ വിവധ തരം പായസങ്ങളും ഓണനാളിലെ സദ്യയില്‍ ഇടം പിടിക്കാറുണ്ട്. പായസമില്ലെങ്കില്‍ പിന്നെന്ത് ഓണം എന്ന...

ജൂലൈ 13: ലോക ഫ്രഞ്ച് ഫ്രൈസ് ദിനം, പരിചയപ്പെടാം ഈ വിഭവത്തെ

ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. കെ എഫ് സി ക്കും ഗ്രില്‍ഡ് ചിക്കനുമൊപ്പം ഭക്ഷണപ്രേമികള്‍ക്ക് ഫ്രഞ്ച് ഫ്രൈസ് ഇല്ലാതെ സങ്കല്‍പിക്കാന്‍ പറ്റുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ഇന്ന് ലോകം ഫ്രഞ്ച് ഫ്രൈസ്...

ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളായി നാല് ഇന്ത്യൻ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു

ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ഇടം നേടി. ഓൺലൈൻ ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട പട്ടികയിലാണ് നാല് ഇന്ത്യന്‍ വിഭവങ്ങള്‍ ഇടം പിടിച്ചത്. ഇറാനിയൻ...

തൈര് പാക്കറ്റുകളില്‍ ‘ദഹി’ വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് പുതിയ ഉത്തരവ്

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ 'ദഹിയെന്ന്' എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തെ...

ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗര്‍ലഭ്യവും ഉയര്‍ന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ 16 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍...

മുംബൈയുടെ സ്ട്രീറ്റ് ഫുഡായ വടാ പാവിന് ആഗോള അംഗീകാരം

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. പ്രധാനമായും വഴിയോര ഭക്ഷണമായ വടാ പാവ്, പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ചായയോടൊപ്പമുള്ള പലഹാരമായുമെല്ലാം ആളുകള്‍ കഴിക്കാറുണ്ട്....

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും....

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ നേര്‍ച്ചയായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍...

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും

റേഷന്‍ കടകളിലെത്താന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വീടുകളില്‍ നേരിട്ട് എത്തിക്കുന്ന 'ഒപ്പം' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി...

ട്രെയിനുകളില്‍ വാട്‌സാപ്പ് ഇ-കാറ്ററിംഗ് സംവിധാനം

ട്രെയിന്‍ യാത്രക്കാര്‍ക്ക് വാട്‌സാപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്ന് വ്യക്തമാക്കി ഐആര്‍സിടിസി. ഇന്ററാക്ടീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ചാറ്റ് ബോക്‌സ് വഴിയാകും സംവിധാനം. ഇതിനോടകം +91 8750001323 എന്ന വാട്ട്‌സാപ്പ്...

Popular

spot_imgspot_img