Wednesday, May 14, 2025

Health

അമിത മൊബൈൽ ഫോൺ ഉപയോഗം: രണ്ടുവര്‍ഷത്തിനിടെ 15,261 കുട്ടികളെ ചികിത്സിച്ചു

മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗവും കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണ്ണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശുവികസന വകുപ്പിന്റെ പഠന റിപ്പോർട്ട്. 2023 മുതൽ 2024 അവസാനംവരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ...

കാന്‍സര്‍ പ്രതിരോധത്തിന് ഗ്രീന്‍ ടീ ഉപയോഗപ്രദമോ? അറിയണം ഈ വസ്തുതകള്‍

ഗ്രീന്‍ ടീ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗപ്രദമാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രധാന സ്രോതസ്സും. ഏറെ വിദ്യാഭ്യാസമുള്ളവരും വൈദ്യശാസ്ത്രത്തില്‍ അറിവുള്ളവര്‍പോലും ഇക്കാര്യം പലയിടത്തും ഷെയര്‍ ചെയ്യാറുമുണ്ട്. എന്നാല്‍...

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐ സി എം ആര്‍

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി കഴിക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...

വായൂമലിനീകരണവുമായി സമ്പർക്കത്തിലേർപ്പെടുന്നവരുടെ തലച്ചോറിന് ഗുരുതരമായ പ്രത്യാഘാതങ്ങളെന്ന് പഠനം

വായൂമലിനീകരണവുമായുള്ള ഹ്രസ്വകാല സമ്പർക്കംപോലും നമ്മുടെ തലച്ചോറിന്റെ, തീരുമാനങ്ങളെടുക്കുന്നതിനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള കഴിവിനെ ബാധിക്കുമെന്ന് പുതിയ പഠനം. ശ്വസന-ഹൃദയസംബന്ധമായ പ്രത്യാഘാതങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉയർന്ന അളവിലുള്ള വായൂമലിനീകരണത്തിന് ഹ്രസ്വകാലത്തേക്ക് വിധേയമാകുന്നതുപോലും ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ...

ലോക കാന്‍സര്‍ ദിനം – നമ്മെ ഒരുമിപ്പിക്കാനുള്ള ദിനം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാൻസർ എന്ന രോഗവും അതിനെ തുടർന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാൻസർ രോഗമില്ലാത്ത ഒരു ഭാവിക്കായി 'യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളി'ന്റെ (യു. ഐ. സി....

എ. ഡി. എച്ച്. ഡി. ഉള്ളവരിൽ ഹ്രസ്വമായ ആയുർദൈർഘ്യവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതായി പഠന റിപ്പോർട്ട്

യു. കെ. യിൽ മുപ്പതിനായിരത്തിലധികം ആളുകളിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ശ്രദ്ധക്കുറവുള്ള ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എ. ഡി. എച്ച്. ഡി.) ഉണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥ കുറഞ്ഞ ആയുർദൈർഘ്യവും മാനസികാരോഗ്യ...

അമിതവണ്ണത്തിന് പുതിയ നിർവചനം ആവശ്യമെന്ന് ആരോഗ്യവിദഗ്ദ്ധർ

അമിതവണ്ണത്തിന് പുതിയ നിർവചനം ആവശ്യമെന്ന് അഭിപ്രായപ്പെട്ട് ആഗോളതലത്തിലുള്ള ആരോഗ്യവിദഗ്ദ്ധർ. ശരീരത്തിൽ അധിക കൊഴുപ്പുള്ള ആളുകൾക്ക് സജീവവും ആരോഗ്യകരവുമായിരിക്കാമെന്നും കൂടുതൽ കൃത്യവും സൂക്ഷ്മവുമായ നിർവചനം ആവശ്യമായിവരുമ്പോൾ വളരെയധികം ആളുകൾ പൊണ്ണത്തടിയുള്ളതായി രോഗനിർണ്ണയം നടത്താനുള്ള സാധ്യതയുണ്ടെന്നും...

എല്ലാവർക്കും തേനറ കഴിക്കാമോ?

അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തേൻ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തേനറ കഴിച്ചിട്ടുണ്ടോ? തേനീച്ച, മെഴുക് കൊണ്ട് നിർമിക്കുന്ന ഷഡ്ഭുജാകൃതിയിലുള്ള ഒരു ആവരണമാണ് തേനീച്ചക്കൂട്. അതിൽ തേനീച്ചകളും അവയുടെ തേനും അടങ്ങിയിരിക്കുന്നു. ചില ആളുകൾ...

എന്താണ് എച്ച്. എം. പി. വി.?

മുഖംമൂടി ധരിച്ച ആളുകളാൽ നിറഞ്ഞ ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് 19 നുശേഷം മറ്റൊരു മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്തെ ഒന്നാകെ പിടിച്ചുലയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ...

എള്ള് എള്ളോളം മതി

ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരു എണ്ണക്കുരുവാണ് എള്ള്. വിത്തുകളിലെ എണ്ണക്കായി വളർത്തുന്ന ഒരു വിളയായതിനാലാണ് അതിനെ എണ്ണക്കുരുവായി കണക്കാക്കുന്നത്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ...

മൈക്രോപ്ലാസ്റ്റിക്: ചെറുതെങ്കിലും മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന വലിയ വില്ലൻ

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടെങ്കിലും ജീവിതത്തിൽനിന്നും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു ഈ വസ്തു. നാം പ്ലാസ്റ്റിക് കഴിക്കാറുണ്ടോ? 'ഇല്ല' എന്നായിരിക്കും നമ്മുടെ ഉത്തരം. എന്നാൽ തീർച്ചയായും നാം പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്നുണ്ട്....

കോവിഡ് പകർച്ചവ്യാധിക്കുശേഷം ചൈനയിൽ പുതിയ വൈറസുകൾ വ്യാപിക്കുന്നു: ആശങ്കയിൽ ലോകം

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട് അഞ്ച് വർഷത്തിനുശേഷം ചൈനയിൽ പുതിയ വൈറസുകൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. ചൈന ഹ്യൂമൻ മെറ്റാപ്യൂമോ വൈറസ് (എച്ച്. എം. പി. വി.) ആണ് ഇപ്പോൾ ചൈനയിൽ ആശങ്ക പരത്തുന്നത്....

പാലിന്റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമോ?

സ്ഥിരമായി പാൽ കുടിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമോ? കാൻസർ രോഗികൾ പാൽ വർജിക്കണോ? പാലുകുടിച്ചാൽ ലീക്കി ഗട്ട് ഉണ്ടാകുമോ? ഡോ. ജോജോ ജോസഫ് എഴുതുന്നു. അടുത്തിടെയായി പലരുടെയും സംശയങ്ങൾ ഇപ്രകാരം പാലിനെയും കാൻസർ...

തൈറോയിഡ് കാൻസർ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഞാന്‍ എം. ബി. ബി. എസ്. പഠിക്കുന്ന കാലം. സർജറി തിയറി ക്ലാസ് ആണ് രംഗം. എല്ലാ മെഡിക്കൽ വിദ്യാർഥികളുടെയും പേടിസ്വപ്നമായ സർജറി പ്രൊഫസർ ചാകാവാലയിൽ സാറിന്റെ ഓങ്കോളജി ക്ലാസിന്റെ ആദ്യ ദിവസം....

കൂടുതൽ നടക്കുന്നതിലൂടെ വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് പുതിയ പഠനം

ഒരു ദിവസം ഒരാൾ നടക്കുന്ന ചുവടുകളുടെ എണ്ണം അയാളുടെ വിഷാദരോഗത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ. ജെ. എ. എം. എ. നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ്, എത്രത്തോളം...

Popular

spot_imgspot_img