കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോഗാണുക്കളടങ്ങുന്ന പട്ടിക പുറത്തിറക്കി ലോകാരോഗ്യ സംഘടന. ജൂലൈ 30ന് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇന്‍ഫ്‌ലുവന്‍സ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്സ് വൈറസ് എന്നിവ ഇടംപിടിച്ചിട്ടുണ്ട്.
രോഗകാരികളുടെ മുന്‍ഗണനാപട്ടികയില്‍,...
തെക്കുകിഴക്കന്‍ ഏഷ്യയില്‍ 2050 ആകുമ്പോഴേക്കും കരള്‍ അര്‍ബുദ നിരക്ക് കൂടുമെന്ന് ലോകാരോഗ്യ സംഘടന. കേസുകളില്‍ 75 ശതമാനം വരെ വര്‍ധനവുണ്ടാകും. പ്രതിവര്‍ഷം 2,00,000 മരണങ്ങള്‍ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പുകവലി, മദ്യപാനം, അമിതഭാരം,...
മനുഷ്യന്റെ ജീവിതരീതികൾമൂലം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. കാൻസർ രോഗികളുടെ എണ്ണം ലോകത്തിൽ വർധിക്കുമ്പോൾ ഭയമല്ല, മറിച്ച് മുൻകരുതലാണ് നമുക്ക് ആവശ്യം. വ്യായാമത്തിലൂടെയും നല്ല ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധിവരെ ഈ രോഗാവസ്ഥ നമ്മിലേക്ക്...
ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍...
ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കാരിത്താസ് ആശുപത്രി. കാരിത്താസില്‍ ചികിത്സയില്‍ ആയിരിക്കുന്നതും പുതുതായി ചികിത്സയ്ക്ക് വരുന്നവരുമായ അര്‍ഹതപ്പെട്ട 750 കാന്‍സര്‍ രോഗികള്‍ക്ക് ഒരാള്‍ക്കു 20,000 രൂപ വീതം...
മുതിര്‍ന്നവരിലെ ശ്വാസകോശ രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് കുട്ടിക്കാലത്ത് ശ്വസിക്കുന്ന മലിനവായുവെന്ന് ഗവേഷകര്‍. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഡോ. എറിക ഗ്രേസിയയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍...
സംസ്ഥാനത്ത് അഞ്ചാം തവണയും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ...
കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ ഇന്ത്യ മറച്ചുവെച്ചതായി പഠന റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ജനസംഖ്യാ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2020ല്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ എട്ടിരട്ടി പേരെങ്കിലും മരിച്ചിരിക്കാമെന്നാണ്...
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് പണ്ടുമുതലേ കേട്ടുശീലിച്ചവരാണ് നമ്മള്‍. ചിരി മനസ്സിനെയും ശരീരത്തെയും എത്രത്തോളം ഊര്‍ജമുള്ളതാക്കിവെക്കുമെന്നതിന് ശാസ്ത്രീയതെളിവുകളും പുറത്തുവന്നിട്ടുണ്ട്. ലോകത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ജപ്പാനിലെ യമഗത എന്ന പ്രവിശ്യ എന്തായാലും ചിരിവിഷയം കാര്യമായിത്തന്നെ...
മഴയുടെ വരവോടെ ചില മഴക്കാല രോഗങ്ങള്‍ക്ക് കാരണമാകുമെന്ന വസ്തുത നിഷേധിക്കാനാവില്ല. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി കുറയുന്നു, ഇത് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നു. എന്നിരുന്നാലും, മഴക്കാലത്ത് നമ്മുടെ ശരീരം അപകടസാധ്യതയുള്ളത് എന്തുകൊണ്ടാണെന്നോ , എങ്ങനെ...
ഒരു മഴക്കാലത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. ഇടവിട്ടുള്ള മഴയ്ക്കൊപ്പം അടുപ്പിച്ചുണ്ടാകുന്ന രോഗങ്ങളും നമുക്ക് ചില്ലറയല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെ മഴക്കാലരോഗങ്ങള്‍ എന്നാണ് പറയുന്നത്. പെയ്തുവീഴുന്ന മഴവെള്ളം കെട്ടിനില്‍ക്കല്‍, കൊതുകുകള്‍ മുട്ടയിട്ടു...
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തി. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്.
കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്താണ്. ബിഹാറാണ്...
കോവിഡ് കാരണം ഇപ്പോഴും ആഴ്ചയില്‍ ശരാശരി 1,700 പേര്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ജനങ്ങളോട് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരാന്‍ സംഘടന അഭ്യര്‍ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ വാക്‌സിന്‍ കവറേജ് കുറയുന്നതിനെക്കുറിച്ച്...
ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍...