Saturday, November 23, 2024

Health

ദീപിക പത്രത്തിന്റെ എഡിറ്റോറിയലിനെ പ്രശംസിച്ച് മെഡിക്കല്‍ രംഗം

'യൂ ട്യൂബില്‍ വായാടിത്തം, ക്ലിനിക്കല്‍ കൊള്ള' എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ എഡിറ്റോറിയലിനെ അഭിനന്ദിക്കുന്നു. മറ്റു പ്രശസ്ത പത്രങ്ങളൊന്നുംതന്നെ കാണിക്കാത്ത, സത്യം വിളിച്ചുപറയാന്‍ ദീപിക കാണിച്ച ഈ ധൈര്യം വിലമതിക്കേണ്ടതാണ്. തുടര്‍ന്നു വായിക്കുക. 'യൂ...

വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖയിറക്കി

വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മാര്‍ഗരേഖകള്‍ പുറത്തിറക്കിയത്. ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നല്‍കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല...

ലോകത്തെ കാത്തിരിക്കുന്നത് കോവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധി; മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

ലോകത്തെ കാത്തിരിക്കുന്നത് കോവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന...

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ഏറെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപം...

ഇന്ന് ലോക ഓട്ടിസം ബോധവത്കരണദിനം

നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നല്‍കുക, ഓട്ടിസമുള്ള കുട്ടികളെ ഒറ്റപെടുത്താതെ നമ്മളില്‍ ഒരാളായി കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസം രണ്ടാം തീയതി ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആഘോഷിക്കുന്നത്....

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; രാജ്യത്തെ 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമ

രാജ്യത്ത് 5-16 വയസ്സിനിടയിലുള്ള 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമയെന്നു പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമാണ് കുട്ടികള്‍ ഏറെ സമയം ചെലവഴിക്കുന്നത്. പഠനത്തിന് മടി, ഉറക്കക്കുറവ്, ശാരീരികമായ അധ്വാനക്കുറവ്, സമൂഹത്തിലേയ്ക്ക് ഇറങ്ങാന്‍ മടി തുടങ്ങിയ...

സയന്‍സ് ഫിക്ഷന്‍ ടു റിയാലിറ്റി: ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ന്യൂറലിങ്ക്

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പ് ന്യൂറലിങ്ക്. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായ യുവാവ് ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച്, കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ ചെസ്സും വീഡിയോ ഗെയിമുകളും ചിന്തകള്‍...

ചൂടുള്ള കാലാവസ്ഥയിലെ ജോലി; ഗര്‍ഭിണികളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

ഗര്‍ഭിണികള്‍ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ചാപിള്ള പിറക്കാനും ഗര്‍ഭം അലസാനുമുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ഭാവിയില്‍ ഇത് സംബന്ധിച്ച അപകടസാധ്യതകള്‍ കൂടുതലാണെന്നും ഇന്ത്യയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ എണ്ണൂറോളം ഗര്‍ഭിണികളെ...

എയ്ഡ്‌സ് ചികിത്സയില്‍ പ്രതീക്ഷയായി ജനിതക കത്രിക

എയ്ഡ്‌സ് ബാധിത കോശങ്ങളില്‍നിന്ന് എച്ച്‌ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമായ 'ക്രിസ്പര്‍ ജീന്‍ എഡിറ്റിംഗ്' സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. എയിഡ്‌സ് ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്കുന്ന...

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസോര്‍ഡര്‍ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള...

കോവിഡ് ലോക ജനതയുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചുവെന്ന് ലാന്‍സറ്റ് ജേണല്‍

കോവിഡ് 19 പടര്‍ന്നുപിടിച്ച രണ്ടു വര്‍ഷക്കാലം ലോകത്തെ 84% രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് ലാന്‍സറ്റ് ജേണലിന്റെ പഠനം. മെക്്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ആയുര്‍ദൈര്‍ഘ്യം ഏറ്റവും...

കാന്‍സറും വീറ്റ് ഗ്രാസ് ജ്യൂസും

'വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്നത് അത് ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമാണ്. അവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുന്നു. ഇതു കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ വരാതിരിക്കുകയോ, പ്രായം കുറയുകയോ, മുഖകാന്തി...

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ 2026 മധ്യത്തോടെ വിപണിയിലെത്തും

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ 2026 മധ്യത്തോടെ വിപണിയിലെത്തും. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്(ഐഐഎല്‍) എംഡി കെ. ആനന്ദ്കുമാര്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ വൈകാതെ...

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 108 ആംബുലന്‍സിന്റെ സേവനം...

ഇന്ന് ലോക ഉറക്ക ദിനം; ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചറിയാം

ഗുണനിലവാരമില്ലാത്ത ഉറക്കം ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നും, ഗുരുതരമായ രോഗങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്നും ഗവേഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് സ്വയം ആരോഗ്യം നിലനിര്‍ത്താനും കൂടാതെ മനസിനെ...

Popular

spot_imgspot_img