Friday, September 4, 2026

International News

യുഎസ് നഗരങ്ങളിലെ വായുനിലവാരം മോശമായതായി റിപ്പോര്‍ട്ട്

കാനഡയിലെ ക്യൂബെക്കിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് യുഎസിലെ നഗരങ്ങളില്‍ വായുനിലവാരം മോശമായതായി റിപ്പോര്‍ട്ട്. ന്യൂയോർക്ക് നഗരത്തില്‍ പുക മൂടിയ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വായു ഗുണനിലവാര സൂചികയില്‍ നഗരം ഇപ്പോൾ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ്...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ സർവ്വകലാശാലകളിൽ വ്യാജരേഖ ഉപയോഗിച്ച് പ്രവേശനം നേടി എന്ന് ആരോപിച്ചാണ് നടപടി. നാടുകടത്തൽ ഭീഷണി ഉള്ളവരിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പഞ്ചാബിൽ നിന്നുള്ളവരാണെന്നാണ് വിവരം. "2018 ലാണ്...

യുദ്ധത്താൽ വലയുന്ന ഉക്രൈനിലെ കുട്ടികൾക്കായി സുരക്ഷിത ഇടം ഒരുക്കി യുണിസെഫ്

യുദ്ധത്തിന്റെ ഭീകരതയാൽ വീടുകൾ നഷ്ടപ്പെടുകയും, മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത കുട്ടികൾക്ക് സുരക്ഷിതമായ ഇടം ഒരുക്കി യുണിസെഫ്. കീവ് റെയിൽവേ സ്റ്റേഷനു സമീപം മറ്റു സന്നദ്ധസംഘടനകളുടെ സഹായത്തോടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുമിച്ചു കഴിയാവുന്ന ഇടം...

ഫ്രാൻസിസ് പാപ്പാ വീണ്ടും ആശുപത്രിയിൽ; പ്രാർത്ഥനയോടെ വിശ്വാസികൾ

ജൂൺ ഏഴ് ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം, ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ ഓപ്പറേഷനായി പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് നടന്ന ഓപ്പറേഷനെത്തുടർന്ന് പാപ്പാ ആശുപത്രിയിൽ തുടർന്നേക്കും. ജനറൽ അനസ്തേഷ്യ നൽകി...

കാട്ടുതീക്കു പിന്നാലെ കാനഡയില്‍ മോശം വായുനിലവാരം

കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിലുണ്ടായ കാട്ടുതീക്കു പിന്നാലെ വായുവിന്റെ ഗുണനിലവാരം മോശമായതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലും കനഡയിലെ ഒന്റാറിയോയിലുമാണ് മോശം വായുനിലവാരം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗവൺമെന്റ് ഏജൻസിയായ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ പോരാടി നൈജീരിയൻ സൈന്യം; 11 ഭീകരർ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരക്കെതിരെ നൈജീരിയൻ സൈന്യം നടത്തിയ പോരാട്ടത്തിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെയ് 31 നും ജൂൺ 4 നും ഇടയിൽ ആണ് ഭീകരക്കെതിരെ ആക്രമണം നടത്തിയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ...

യുക്രൈനില്‍ വെള്ളപ്പൊക്കം; ഒഴിപ്പിക്കല്‍ നടപടികൾ പുരോഗമിക്കുന്നു

റഷ്യന്‍ നിയന്ത്രണ മേഖലയിലുള്ള നോവാഖാകോവ അണക്കെട്ട് തകര്‍ന്നതിനു പിന്നാലെ യുക്രൈനില്‍ വെള്ളപ്പൊക്കം. ഇതിനോടകം, വെള്ളത്തിനടിയിലാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തതായി യുക്രൈന്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. "യുക്രൈനിലെ...

ഉച്ചകോടിക്കു മുമ്പായി നാറ്റോ അംഗത്വം നേടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്വീഡന്‍

ലിത്വാനയിൽ വച്ചു നടക്കുന്ന ഉച്ചകോടിക്കു മുമ്പായി നാറ്റോ അംഗത്വം നേടാന്‍ സ്വീഡന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസന്റെ പ്രസ്താവനയെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുകൾ. നാറ്റോ സഖ്യത്തിലെ പൂര്‍ണ്ണ അംഗത്വമാണ് സ്വീഡന്‍ ആഗ്രഹിക്കുന്നതെന്നാണ്...

നോവാഖാകോവ അണക്കെട്ട് തകര്‍ന്നു: പിന്നില്‍ റഷ്യന്‍ സൈന്യമെന്ന് യുക്രൈന്‍

യുക്രൈനിലെ റഷ്യന്‍ അധിനിവേശ മേഖലയില്‍ സ്ഥിതിചെയ്തിരുന്ന അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട്. നിപ്രോ നദിക്കു കുറുകെയുള്ള നോവാഖാകോവ അണക്കെട്ടാണ് തകര്‍ന്നത്. സംഭവത്തിനു പിന്നില്‍ റഷ്യന്‍ സൈന്യമാണെന്നാണ് യുക്രൈന്‍റെ ആരോപണം. "പ്രാദേശികസമയം 2:50 ന് നോവാഖാകോവ അണക്കെട്ട്...

സൗദിയ്ക്ക് പിന്നാലെ എണ്ണ ഉത്പാദനം വെട്ടിക്കുറച്ച് ഒമാന്‍

സൗദി അറേബ്യക്കു പിന്നാലെ ഒമാനും എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രതിദിനം 40,000 ബാരല്‍ എണ്ണയുടെ ഉത്പാദനം അടുത്ത ഡിസംബര്‍ വരെ വെട്ടിക്കുറയ്ക്കുമെന്ന് ഒമാന്‍ ഊര്‍ജ്ജധാതു മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാന്‍...

ആയുധങ്ങള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഉപയോഗിച്ചു: വിശദീകരണം തേടി ബെല്‍ജിയം

റഷ്യക്കെതിരായ ആക്രമണത്തില്‍ ബെല്‍ജിയന്‍ ആയുധങ്ങള്‍ ഉയോഗിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ യുക്രൈനോട് വിശദീകരണം തേടി ബെൽജിയം. പ്രതിരോധാവശ്യത്തിനു മാത്രം നല്‍കിയ ആയുധം ഉപയോഗിച്ച് യുക്രെയ്ൻ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന ആരോപണത്തിലാണ് വിശദീകരണം തേടിയത്....

ബാള്‍ക്കന്‍ രാജ്യമായ കൊസവോയില്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചു

ബാള്‍ക്കന്‍ രാജ്യമായ കൊസവോയില്‍ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളെ നേരിടാന്‍ തുര്‍ക്കി സൈന്യം രാജ്യത്ത് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. നാറ്റോയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊസവോയില്‍ തുര്‍ക്കി സൈന്യം പ്രവേശിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാള്‍ക്കന്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ വ്യാപകമാകുന്ന...

യുക്രൈന് സ്റ്റോം ഷാഡോ മിസൈലുകൾ നല്‍കി യുകെ

റഷ്യക്കെതിരായ പ്രത്യാക്രമണത്തിനു തയ്യാറെടുക്കുന്ന യുക്രൈന് സ്റ്റോം ഷാഡോ മിസൈലുകൾ നല്‍കിയതായി സ്ഥിരീകരിച്ച് യുകെ. മെയ് 11-ന് മിസൈലുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുകെ നല്‍കിയ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകളുടെ എണ്ണം വ്യക്തമല്ല. യുക്രൈന്‍...

റഷ്യന്‍ റേഡിയോ സ്റ്റേഷനുകള്‍ ഹാക്ക് ചെയ്തു; ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്

റഷ്യയിലെ റേഡിയോ സ്റ്റേഷനുകള്‍ ഹാക്ക് ചെയ്ത് വ്യജസന്ദേശം പുറത്തുവിട്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിന്റെ പേരിലാണ് ഹാക്കേഴ്സ് റേഡിയോ സ്റ്റേഷനുകളില്‍ നിന്നും സന്ദേശം പുറത്തുവിട്ടത്. നിലവില്‍ റേഡിയോ സ്റ്റേഷനുകളുടെ...

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൈക്ക് പെൻസും

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യുഎസ് മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ പ്രഖ്യാപനം. ഇതിനായി ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ തിങ്കളാഴ്ച സ്ഥാനാർത്ഥിത്വ പത്രിക അദ്ദേഹം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പെന്‍സിന്‍റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം മുന്‍...

Popular

spot_imgspot_img