Friday, September 4, 2026

International News

യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ

യുഎസിന്‍റേയും-ദക്ഷിണകൊറിയയുടേയും സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയയുടെ വിമര്‍ശനം. ഇരു രാജ്യങ്ങളുടേയും സൈനികാഭ്യാസത്തെ "ആണവ ബ്ലാക്ക്‌മെയിൽ" എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. 2023 മാര്‍ച്ച് മുതല്‍ യുഎസ്, ദക്ഷിണ കൊറിയൻ സേനകൾ സംയുക്താഭ്യാസങ്ങള്‍ നടത്തി വരികയാണ്. ഇതില്‍...

ഒറ്റരാത്രികൊണ്ട് 30 മിസൈൽ തൊടുത്തു വിട്ട് റഷ്യ; ഇരുപത്തി ഒൻപതും വെടിവച്ചിട്ട് ഉക്രൈൻ

ഉക്രൈനിൽ വ്യാഴാഴ്ച രാത്രി റഷ്യ വർഷിച്ചത് 30 മിസൈൽ. എന്നാൽ തങ്ങൾക്കു എതിരെ വന്ന 29 മിസൈലുകളെയും വെടിവച്ചിട്ടുകൊണ്ട് റഷ്യയ്ക്ക് ഉക്രൈൻ മറുപടി നൽകി. ആക്രമണത്തെ തുടർന്ന് ഈ മാസം ഒൻപതാം തവണയാണ്...

ഇറ്റലിയുടെ വടക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കം; ഒമ്പതു മരണം

ഇറ്റലിയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശം. സംഭവത്തില്‍ ഇതുവരെ ഒമ്പതു പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. പ്രളയത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ...

സുഡാനിൽ ആരോഗ്യപരിരക്ഷ തേടുന്നത് രണ്ടരക്കോടി ജനങ്ങൾ

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൂട്ടലുകളിൽനിന്ന് വ്യത്യസ്തമായി സുഡാനിൽ ഏതാണ്ട് രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷാസഹായം തേടുന്നതായി ഉണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. രാജ്യത്ത് തുടരുന്ന സംഘർഷങ്ങളുടെ...

വരണ്ടുണങ്ങി സ്പെയിൻ; ഒപ്പം കാട്ടുതീ ഭീതിയും

താപനില അതിന്റെ എല്ലാ അതിർത്തികളും ഭേദിച്ചതോടെ അത്യുഷ്ണത്തിൽ വെന്തുരുകയാണ് സ്പെയിൻ. അന്തരീക്ഷ താപനില വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലേയ്ക്ക് കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. ഒപ്പം കനത്ത ചൂട് രാജ്യത്ത് പലയിടത്തും കാട്ടുതീ പടരുന്നതിന്...

27-ാം തവണയും എവറസ്റ്റ് കീഴടക്കി കാമി റീത്ത ഷെർപ്പ; തകർത്തത് സ്വന്തം റെക്കോർഡ്

നേപ്പാളി പർവ്വതാരോഹകൻ കാമി റീത്ത ഷെർപ്പ 27-ാം പ്രാവശ്യവും എവറസ്റ്റ് കൊടുമുടി കീഴടക്കുമ്പോൾ തകർത്തത് സ്വന്തം പേരിൽ ഉള്ള റെക്കോർഡ് തന്നെ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന പദവിയാണ്...

ഇസ്രായേൽ ആക്രമണത്തിൽ വലഞ്ഞു പാലസ്തീനിലെ സാധാരണക്കാർ

"ഞാൻ അവനിൽ നിന്ന് ഫോൺ വാങ്ങി ലൈനിലുള്ള ആളുമായി സംസാരിച്ചു. താൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിങ്ങൾക്ക് വീട് ഒഴിയാൻ അഞ്ച് മിനിറ്റ് സമയമുണ്ട് എന്നും"-...

കര്‍ണ്ണാടക സസ്പെന്‍സിന് വിരാമം; ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രി

കര്‍ണ്ണാടക സസ്പെന്‍സിന് വിരാമമിട്ട് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന. സിദ്ധരാമയ്യയും ശിവകുമാറും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടു വര്‍ഷത്തില്‍...

സാക്ഷരതയിൽ പിന്നോട്ട് സഞ്ചരിച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കൻ സ്‌കൂൾ കുട്ടികളിൽ പത്തിൽ എട്ടും പത്തുവയസ്സാകുമ്പോഴേക്കും വായിക്കാൻ ബുദ്ധിമുട്ടുന്നതായി ഒരു അന്താരാഷ്ട്ര പഠനം കണ്ടെത്തി. 2021-ൽ ആഗോളതലത്തിൽ 400,000 വിദ്യാർത്ഥികളുടെ വായനാശേഷി പരീക്ഷിച്ച ഇന്റർനാഷണൽ റീഡിംഗ് ലിറ്ററസി സ്റ്റഡിയിലെ കണ്ടെത്തൽ വിശകലനം...

യുഎന്നില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കണം: പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്

ഇസ്രായേലിന്‍റെ അധിനിവേശ രാഷ്ട്രീയത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പലാസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. യുഎന്‍ അംഗത്വത്തില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഖ്ബ ദിനാചരണത്തിന്‍റെ ഭാഗമായി യുഎന്നില്‍ നടന്ന സമ്മേളനത്തിലാണ് അബ്ബാസ് ഇസ്രായേലിനെതിരെ...

പഞ്ചസാരയ്ക്ക് പകരമുള്ള കൃത്രിമ മധുരം ആരോഗ്യത്തിനു ഹാനികരമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരം ആരോഗ്യത്തിനു ഹാനികരമായി ഭവിക്കുമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ആണ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കുക, സാംക്രമികമല്ലാത്ത രോഗങ്ങളുടെ അപകടസാധ്യത...

വോഡാഫോണും തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു

ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡാഫോണ്‍ തൊഴിലാളികളെ വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 11,000 ജോലികള്‍ വെട്ടിക്കുറക്കുമെന്ന് കമ്പനി അറിയിച്ചു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം. നിലവില്‍ കമ്പനിയുടെ പ്രകടനം അത്ര...

ആഞ്ഞടിച്ച് മോക്ക ചുഴലിക്കാറ്റ്: മ്യാന്മറില്‍ കനത്ത നാശം

മോക്ക ചുഴലിക്കാറ്റ് ആഞ്ഞടിച്ച് മ്യാന്മറില്‍ കനത്ത നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇതിനു പുറമേ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റ് തീരം തൊട്ടതിനു...

യുക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ കടുത്ത ആക്രമണം

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ കടുത്ത ആക്രമണം നടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനങ്ങളും വ്യോമാക്രമണങ്ങളും ഉണ്ടായതായി സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. യുക്രൈന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ റഷ്യൻ...

ന്യൂ മെക്സിക്കോയില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ന്യൂ മെക്സിക്കോ പട്ടണത്തില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. വെടിവയ്പ്പിനു പിന്നാലെ പ്രതിയെ പോലീസ് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ന്യൂ മെക്സിക്കോയിലെ ഫാർമിംഗ്ടണിലുള്ള...

Popular

spot_imgspot_img