Friday, September 4, 2026

International News

ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളിലും പ്രതിഷേധം

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളിലും പ്രതിഷേധം ശക്തം. കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലുള്ള എംബസികളുടെ മുന്നില്‍ വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം. മുന്‍ പാക്ക്...

ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കില്ലെന്ന് ചൈന

ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ തന്റെ രാജ്യത്തിന് ഉദ്ദേശമില്ലെന്നും ഈ വർഷം ആദ്യം ബെയ്ജിംഗ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു. ബെയ്ജിംഗിൽ ചൈനീസ്...

ആർഎസ്‌വിക്കെതിരായ വാക്സിന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അഥവാ ആർഎസ്‌വി ക്കെതിരെ ആദ്യമായി വികസിപ്പിച്ച വാക്സിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അംഗീകാരം. 25,000-ത്തോളം ആളുകളില്‍ നടത്തിയ ഗവേഷണത്തിനു പിന്നാലെയാണ് വാക്സിന് അംഗീകാരം നല്‍കിയത്. യുഎസ് സെന്‍റര്‍...

ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഇലോണ്‍ മസ്ക്

സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി സിഇഒ ഇലോണ്‍ മസ്കിന്‍റെ വെളിപ്പെടുത്തല്‍. കോളുകളും എന്‍സ്ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ട്വിറ്ററില്‍ പുതുതായി അവതരിപ്പിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന 'ട്വിറ്റര്‍...

ഇമ്രാൻ ഖാൻറെ അറസ്റ്റിനെ തുടർന്ന് പാക്കിസ്ഥാനിൽ വൻ കലാപം

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് പാക്കിസ്ഥാനിൽ വൻ കലാപം അരങ്ങേറുന്നു. അറസ്റ്റിനെതിരെ പ്രതികരിച്ചുകൊണ്ട് പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും പ്രതിഷേധക്കാർ ആക്രമണം നടത്തി...

കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു

ആഭ്യന്തര യുദ്ധങ്ങൾ ഏറെ ദുരന്തം വിതയ്ക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഏറെ വർധിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള "കുട്ടികളെ സംരക്ഷിക്കുക"...

മതനിന്ദ കുറ്റം ചുമത്തി ഇറാൻ രണ്ടുപേരെ തൂക്കിലേറ്റി

മതനിന്ദ കുറ്റം ചുമത്തി ഇറാനിൽ രണ്ടു പേരെ തൂക്കിക്കൊന്നു. സെൻട്രൽ ഇറാനിലെ അറാക് ജയിലിലാണു യൂസഫ് മിഹ്റാദ്, സദ്റുല്ല ഫാസിലി സരി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. മതവിമർശനം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന...

അഭയാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷണ വിതരണം നിര്‍ത്തുന്നതായി ഡ​ബ്ല്യു.​എ​ഫ്.​പി

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.​എ​ൻ ഏ​ജ​ൻ​സി​യാ​യ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം (ഡ​ബ്ല്യു.​എ​ഫ്.​പി ) നടത്തിയിരുന്ന ഭക്ഷണ വിതരണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനം വേ​ൾ​ഡ് ഫു​ഡ്...

കായികരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം മെസ്സിക്ക്

അര്‍ജന്‍റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് കായികരംഗത്തെ ഒാസ്കാര്‍ എന്നറിയപ്പെടുന്ന 2022 ലെ ലോറസ് പുരസ്കാരം ലഭിച്ചു. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമായി. 2020...

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർമാർ കൊല്ലപ്പെട്ടു

ഇസ്‌ലാമിക് ജിഹാദിന്റെ മൂന്ന് കമാൻഡർമാർ ഉൾപ്പെടെ 12 ഫലസ്തീനികൾ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തങ്ങളുടെ പൗരന്മാർക്ക് ഭീഷണി ഉയർത്തുന്ന തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ സൈനിക ദൗത്യമായിരുന്നു ഇതെന്ന് ഇസ്രായേൽ...

വനത്തിൽ കുടുങ്ങി എങ്കിലും അസാമാന്യ ധൈര്യത്തോടെ കാത്തിരുന്ന ഓസ്‌ട്രേലിയൻ വനിത രക്ഷപ്പെട്ടു

ഓസ്‌ട്രേലിയയിലെ വനത്തിൽ കുടുങ്ങിപ്പോയ സ്ത്രീ ഭീതികരമായ സാഹചര്യത്തെ നേരിട്ടത് അസാമാന്യ ധൈര്യത്തോടെ. അഞ്ചു ദിവസത്തോളം വനത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീ ഈ ദിവസങ്ങൾ അതിജീവിച്ചത് ഒരു കുപ്പി വൈനും മധുരപലഹാരങ്ങൾ കഴിച്ചും. ഓസ്‌ട്രേലിയയിലെ വിക്ടോറിയ...

ടെക്സസ് മാൾ വെടിവയ്പ്പ്; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും

യുഎസിലെ ഡാലസിൽ ശനിയാഴ്ച നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരിയും. 27 കാരിയായ സിവിൽ എഞ്ചിനീയർ ഐശ്വര്യ താറ്റികൊണ്ടയാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി. രണ്ടു വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഐശ്വര്യയ്ക്ക് സുഹൃത്തിനൊപ്പം ഷോപ്പിങ്...

സമാധാന ചർച്ചയെക്കുറിച്ച് ചിന്തയില്ല; യുദ്ധത്തിന്റെ വഴിയിൽ തുടർന്ന് സുഡാൻ

സുഡാൻ സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് മുന്നോടിയായുള്ള ചർച്ചകൾ പുരോഗമിക്കാതെ മുന്നോട്ട് പോകുന്നു. സുഡാനിൽ പരസ്പരം പടവെട്ടുന്ന സൈനിക പ്രതിനിധികൾ ആദ്യ മുഖാമുഖം ചർച്ചയ്ക്കായി സൗദി...

ഉക്രൈന് മേൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ

ഉക്രൈനിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയ തരംഗത്തിന് തുടക്കമിട്ട് റഷ്യ. ഇതിന്റെ ഫലമായി ഉക്രൈനിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. തലസ്ഥാനമായ കീവിൽ ഒറ്റരാത്രികൊണ്ട് നിരവധി സ്ഫോടനങ്ങൾ നടന്നതായും ഇതുവരെ നടന്നതിൽ ഏറ്റവും...

ടെക്സസിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറി എട്ട് മരണം

യുഎസിലെ ടെക്‌സസ് അതിർത്തി നഗരമായ ബ്രൗൺസ്‌വില്ലെയിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് എസ്‌യുവി കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌യുവി ഡ്രൈവറെ...

Popular

spot_imgspot_img