ഉക്രൈന്റെ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വന്ന റഷ്യയുടെ ഹൈപ്പർസോണിക് മിസൈൽ തകർത്തതായി ഉക്രെയ്നിന്റെ വ്യോമസേന. അമേരിക്കയുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു പ്രതിരോധം. റഷ്യയുടെ അത്യാധുനികമായ മിസൈലുകളിലൊന്നായ ഹൈപ്പർസോണിക് മിസൈലിനെ ഉക്രൈന് പ്രതിരോധിക്കാൻ...
അമേരിക്കയിലെ ടെക്സസിലെ മാളിൽ ഉണ്ടായ വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ടെക്‌സസിലെ ഡാലസിന് വടക്കുള്ള ഒരു മാളിൽ ഷോപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ആളുകൾക്ക് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം...
ഏഴു പതിറ്റാണ്ടിന് ശേഷം പ്രൗഢ ഗംഭീരമായ പട്ടാഭിഷേകത്തിന് ലോകം സാക്ഷിയായി. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നടന്ന ചടങ്ങിൽ ബ്രിട്ടന്റെ പരമാധികാരിയായി ചാൾസ് മൂന്നാമൻ കിരീടംചൂടി അധികാരമേറ്റു. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. ചടങ്ങുകൾക്ക്...
പാക്കിസ്ഥാൻ ചൈനയുമായും അഫ്ഗാനിസ്ഥാനുമായും ത്രികക്ഷി ചർച്ചയ്ക്ക് ഇസ്ലാമാബാദിൽ ആതിഥേയത്വം വഹിക്കും. ചൈനീസ്, അഫ്ഗാൻ വിദേശകാര്യ മന്ത്രിമാരായ ക്വിൻ ഗാങ്, മൗലവി അമീർ ഖാൻ മുത്താഖി എന്നിവരാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്....
ഇന്ന് നടക്കുന്ന ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. പതിനാറാം നൂറ്റാണ്ടിലാണ് അവസാനമായി ഒരു കർദ്ദിനാൾ ബ്രിട്ടീഷ് രാജാവിന്റെ...
നൈജീരിയയിൽ ഒമ്പത് വർഷത്തിലേറെയായി തടവിലായിരുന്ന രണ്ട് ചിബോക് സ്കൂൾ വിദ്യാർത്ഥിനികളെ കൂടി രക്ഷപ്പെടുത്തി. ഹൗവ മാൾത്ത, എസ്തർ മാർക്കസ് എന്നീ രണ്ട് പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അവരെ പിടികൂടിയ ബോക്കോ ഹറാം തീവ്രവാദികളുമായി തടവിലായിരുന്നപ്പോൾ...
അടുത്തിടെ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനു പിന്തുണ നൽകിയ ഇറാൻ ഫുട്ബോൾ താരം അലി കരീമിക്കും ഭാര്യയ്ക്കും കുടുംബത്തിനും ഇറാൻ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി വിവരം. ഇത് അടങ്ങിയ കത്ത് എദാലത്ത്-ഇ അലി...
പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും നടത്തിയ പരാമർശത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന പരാമർശത്തിനെതിരെയാണ് എസ്.ജയശങ്കർ പ്രതികരിച്ചത്. ഷാങ്ഹായ്...
പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ ചടങ്ങുകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. രാജകീയ കിരീടധാരണ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി...
ആഗോളതലത്തില്‍ കോവിഡ് ബാധയുടെ തീവ്രത കുറഞ്ഞതിനു പിന്നാലെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ലൂഎച്ച്ഒ) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ചേര്‍ന്ന...
സൈനീക കലാപം തുടരുന്ന സുഡാനില്‍ നിന്നും 3,800 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ കാവേരി ദൗത്യം പൂര്‍ത്തിയാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. സുഡാനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഏപ്രിൽ...
സെർബിയയിൽ ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പിൽ എട്ട് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തു. ബെൽഗ്രേഡിന് തെക്ക് 60 കിലോമീറ്റർ (37 മൈൽ) അകലെയുള്ള...
കരിങ്കടല്‍തീര രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിക്കിടെ റഷ്യ-യുക്രൈന്‍ പ്രതിനിധികള്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പ്രതിനിധികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്. തുര്‍ക്കിയിലെ അങ്കറയില്‍ വച്ചു നടന്ന ഉച്ചകോടിയിലായിരുന്നു കയ്യാങ്കളി.
യുക്രൈന്‍-റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന ഉച്ചകോടിയില്‍...
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻറെ (നാറ്റോ) പുതിയ ഓഫീസ് ജപ്പാനിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്തോ-പസഫിക് മേഖലയിലെ സംഖ്യരാജ്യങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടത്തുന്നതിനാണ് പുതിയ ഓഫീസ് തുറക്കുന്നത്. എന്നാൽ നാറ്റോയുടെ നീക്കത്തിനെതിരെ ചൈന രംഗത്തു...
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ് സിഒ) സമ്മേളനത്തിന്‍റെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. സമ്മേളനത്തിനായി വിദേശകാര്യ മന്ത്രിമാര്‍ ഗോവയിലെത്തിയതായാണ് വിവരം. യുക്രൈന്‍- റഷ്യ യുദ്ധം, ചൈനയുടെ ഭീഷണി തുടങ്ങിയ ആശങ്കകള്‍ക്കിടയിലാണ് എസ് സിഒയുടെ...