Friday, September 4, 2026

International News

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത; ഹൈപ്പര്‍ലൂപ്പ് റെയില്‍വേ ലൈനുകള്‍ ചൈന വികസിപ്പിക്കും

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ചൈന. ഇതിനായി രാജ്യത്തെ മുൻനിര റെയിൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിര്‍ദ്ദേശം നല്‍കി. 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ലൂപ്പ് റെയില്‍വേ ലൈനുകള്‍...

രണ്ടാമങ്കം കുറിക്കാന്‍ ജോ ബൈഡന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

യുഎസ് പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാമങ്കം കുറിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. 2024ല്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വമാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം. 'നാല് വര്‍ഷം...

ആഗോള സൈനിക ചെലവ് വര്‍ദ്ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്

ആഗോളതലത്തിലെ സൈനിക ചെലവ് 2022 -ല്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ചെലവാണ് ആഗോള തലത്തില്‍ കഴിഞ്ഞ...

‘ചൈനയുടെ പരമാധികാര ഭീഷണിക്കെതിരെ പ്രതിരോധം തീര്‍ക്കും’; ഓസ്‌ട്രേലിയ

ദക്ഷിണ ചൈനാ കടലിനു മേല്‍ വർദ്ധിച്ചുവരുന്ന ചൈനയുടെ പരമാധികാര ഭീഷണിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഓസ്‌ട്രേലിയ. ഇന്തോ-പസഫിക്കിലെ സഖ്യകക്ഷികളായ ജപ്പാനോടും ഇന്ത്യയോടും ചേര്‍ന്ന് പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ...

സുഡാന്‍ സംഘര്‍ഷം; വിദേശികളെ ഒഴിപ്പിക്കുന്നു, ആശങ്കയില്‍ സുഡാന്‍ ജനത

സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ ആശങ്കയോടെ സുഡാനിലെ ജനങ്ങള്‍. വിദേശികളെ ഒഴിപ്പിക്കുന്നതോടെ രാജ്യത്ത് ഏറ്റുമുട്ടല്‍ കനക്കുമോ എന്നതാണ് സുഡാന്‍ ജനതയുടെ ആശങ്ക. അതിസങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് സുഡാന്‍ കടന്നു പോകുന്നതെന്നാണ് ലോകരാജ്യങ്ങളുടെ...

പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേനയുടെ ആയുധ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ സേനയുടെ ആയുധ കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ സ്വത് വാലിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം....

ബുർക്കിനാ ഫാസോയില്‍ വെടിവയ്പ്പ്; 60 പേര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനാ ഫാസോയില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി രാജ്യത്തെ പ്രോസിക്യൂട്ടര്‍ ലാമിന്‍ ട്രാവോര്‍ അറിയിച്ചു. യതേംഗ പ്രവിശ്യയുടെ കീഴിലുള്ള ബർഗ എന്ന...

പ്രമുഖരുടെ ട്വിറ്റര്‍ വേരിഫിക്കേഷന്‍ ബാഡ്ജ് പുന:സ്ഥാപിച്ച് മസ്ക്

വരിസംഖ്യ അടച്ച് സബ്സ്ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വേരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും ലഭ്യമാക്കുമെന്ന മസ്കിന്‍റെ നയത്തിനെതിരായ വിമര്‍ശനത്തിനു പിന്നാലെ നീല ടിക് പുനഃസ്ഥാപിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ വേരിഫിക്കേഷന്‍ ബാഡ്ജായ നീല ടിക് പ്രമുഖരുടെ അക്കൗണ്ടുകള്‍ക്കാണ്...

ഇസ്രയേലില്‍ പ്രധാനമന്ത്രിക്കെതിരെ തെരുവിലിറങ്ങി ജനങ്ങള്‍

നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ തെരുവിലിറങ്ങി ഇസ്രായേല്‍ ജനത. പതിനായിരങ്ങളാണ് ശനിയാഴ്ച ടെല്‍ അവീവിലും മറ്റു നഗരങ്ങളിലും പ്രതിഷേധിച്ചത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം അടുത്തിരിക്കെയാണ് നെതന്യാഹു സര്‍ക്കാരിന്റെ നടപടികള്‍...

സുഡാന്‍ സംഘര്‍ഷം; ജനങ്ങള്‍ കടുത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്

സൈനിക അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. മരുന്നിന്റേയും അവശ്യസാധനങ്ങളുടേയും അപര്യാപ്തത ആതുരസേവന മേഖലയേയും ദുരിതത്തിലാക്കിയിട്ടുണ്ട്. അതിനിടെ, വിദേശ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒരാഴ്ച...

എസ്സിഒ സമ്മേളനം ഏപ്രില്‍ 27 മുതല്‍; ചൈന പങ്കെടുക്കും

ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ആദ്യമായി ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫും അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയില്‍ അടുത്തയാഴ്ച ചേരുന്ന ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ (എസ്സിഒ) സമ്മേളനത്തിനാണ് ലീ ഷാങ്ഫും എത്തുന്നത്. ഏപ്രില്‍ 27...

മാലിയില്‍ ബോംബ് സ്ഫോടനം; പത്ത് മരണം

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ബോംബ് സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ 60 -ലധികം ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മാലിയിലെ സൈനീക കേന്ദ്രം സ്ഥിതിചെയ്യുന്ന സവാ​രെ ന​ഗ​ര​ത്തിലാണ്...

സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കം 157 പേരെ ജിദ്ദയിലെത്തിച്ചു; രക്ഷാദൗത്യം സൗദി നേവിയുടെ നേതൃത്വത്തില്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള പൗരന്മാരെ രക്ഷിച്ച് സൗദി അറേബ്യ. 157 പേരെയാണ് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്...

ഹരിതഗൃഹ വാതക ഉയര്‍ച്ച കാലാവസ്ഥാ പ്രശ്നങ്ങള്‍ക്ക് കാരണമായി: യുഎന്‍

ഹരിതഗൃഹ വാതകങ്ങളുടെ ഉയര്‍ച്ച ആഗോളതലത്തില്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗം എന്നിവ വര്‍ധിക്കാന്‍ കാരണമായെന്ന് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓള്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) വാര്‍ഷിക റിപ്പോര്‍ട്ട്. ഉഷ്ണതരംഗം കാരണം 2022ല്‍ യൂറോപ്പില്‍മാത്രം 15,700 ആളുകള്‍...

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് റഷ്യയില്‍ നിന്ന്; പിന്നിലായി സൗദിയും ഇറാഖും

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് റഷ്യയില്‍ നിന്ന്. ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ 27 ബില്യണ്‍ ഡോളറായി റഷ്യന്‍ എണ്ണയുടെ...

Popular

spot_imgspot_img