Friday, September 4, 2026

International News

സുഡാനില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ മൂന്നു ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനിലെ ഖാർത്തൂമിൽ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടിയന്തര മാനുഷികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് വെടിനിര്‍ത്തല്‍. നേരത്തെ ഐക്യരാഷ്ട്ര സംഘടനയുടെ...

അധിനിവേശ പ്രദേശങ്ങളിലെ പുടിന്‍റെ സന്ദര്‍ശനം; പരിഹസിച്ച് സെലന്‍സ്കിയുടെ വക്താവ്

അധിനിവേശ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ റഷ്യന്‍ പ്രസിഡന്‍റിനെ പരിഹസിച്ച് യുക്രൈന്‍. പ്രസിഡന്‍റ് സെലന്‍സ്കിയുടെ ഔദ്യോഗിക വക്താവ് മിഖാലിയോ പോഡോലിയാക്കാണ് പരിഹാസവുമായി രംഗത്തെത്തിയത്. യുക്രൈന്‍ നഗരങ്ങളായ ഖേഴ്സണ്‍, കിഴക്കന്‍ മേഖലയായ ലുഹാന്‍സിക് എന്നീ പ്രദേശങ്ങളാണ്...

തായ്വാന്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍

ചൈനയുടെ സൈനിക അഭ്യാസപ്രകടനത്തിനു പിന്നാലെ തായ്വാന്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍ എത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മിലിയൂസ് യുദ്ധക്കപ്പലാണ് തായ്വാന്‍ തീരത്ത് കണ്ടെത്തിയത്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള പതിവ് സഞ്ചാരത്തിന്‍റെ ഭാഗമായാണ് കപ്പല്‍ തീരത്ത് എത്തിയതെന്നാണ്...

ജറുസലേമിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ചര്‍ച്ച് കമ്മിറ്റി

ജറുസലേമിലെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചര്‍ച്ച് കമ്മിറ്റി. ജറുസലേമിലെ വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സന്യാസിമാര്‍, പുരോഹിതന്മാര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയാണ് ഉന്നത പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി...

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും

ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം എന്‍ഐഎ അന്വേഷിക്കും. ഖലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ്ങിനെതിരെ നടന്ന പോലീസ് നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന്റെ മുകളില്‍...

ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ സ്ത്രീകള്‍ ഹിജാബ് ധരിച്ചില്ല; 150 സ്ഥാപനങ്ങള്‍ ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി

ഹിജാബ് കൃത്യമായി ധരിച്ചില്ല എന്ന പേരില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 150 കച്ചവട സ്ഥാപനങ്ങള്‍ ഇറാന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. ശരിഅത്ത് നിയമത്തിന്റെ ഭാഗമായ ശിരോവസ്ത്രമായ ഹിജാബ് ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസിനസ്...

റഷ്യ-യുക്രൈന്‍ യുദ്ധത്തെ വിമര്‍ശിച്ചു: കരമുര്‍സ ജൂനിയറിന് 25 വര്‍ഷം തടവ്

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെ വിമര്‍ശിച്ച റഷ്യന്‍ നേതാവിന് 25 വര്‍ഷം തടവ്. പ്രതിപക്ഷത്തെ പ്രധാന നേതാവും പുടിന്‍റെ സ്ഥിരം വിമര്‍ശകനുമായ വ്ളാഡിമിർ കരമുര്‍സ ജൂനിയറിനെതിരെയാണ് റഷ്യന്‍ കോടതിയുടെ വിധി....

സുഡാന്‍ അര്‍ദ്ധസൈനിക വിഭാഗമായ ആര്‍എസ് എഫിനെ പിരിച്ചുവിട്ടു

സൈനിക കലാപത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന സുഡാനിലെ അര്‍ദ്ധ സൈനിക വിഭാഗത്തെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. കാലപസംഘമായി മുദ്രകുത്തിയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിനെ (ആര്‍എസ് എഫ്) സുഡാന്‍ സൈന്യം പിരിച്ചുവിട്ടത്. സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തുമില്‍ ശനിയാഴ്ച...

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്; സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം ഇന്ന്

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്. യുഎസിലെ ടെക്സസില്‍ വെച്ചാണ് വിക്ഷേപണം നടക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്പേസ് എക്സ്....

സുഡാനില്‍ സംഘര്‍ഷത്തിന് അയവില്ല; 80 പേരോളം കൊല്ലപ്പെട്ടതായി സൂചന

സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവില്ല. ഇതുവരെ 80 പേരോളം കൊല്ലപ്പെട്ടതായാണ് സൂചന. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സുഡാനില്‍ അധികാരം പിടിക്കാനായി അബ്ദുല്‍ ഫത്താ ബുര്‍ഹാനും മുഹമ്മദ് ഹമദാന്‍ ദഗാലോയും...

സുഡാനില്‍ മൂന്നു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനിലെ ഖാർത്തൂമിൽ മൂന്നു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. െഎക്യരാഷ്ട്ര സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 56 പേർ കൊല്ലപ്പെട്ടതായാണ്...

ജപ്പാന്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ; അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും നരേന്ദ്രമോദി

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെ വധശ്രമം ഉണ്ടായതിനെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വസിക്കുന്നതായും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ്...

രാജ്യത്തെ ആണവമുക്തമാക്കുക ലക്ഷ്യം; അവസാന ആണവനിലയങ്ങളും പൂട്ടി ജര്‍മനി

ഭാവിയിലേക്കുള്ള മുന്‍കരുതലിന്റെ ഭാഗമായി അവസാന മൂന്ന് ആണവോര്‍ജ നിലയങ്ങളും പൂട്ടി ജര്‍മനി. ആണവോര്‍ജത്തിന്റെ അപകടസാധ്യതകള്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ആണവനിലയങ്ങള്‍ പൂട്ടാനുള്ള ജര്‍മനിയുടെ തീരുമാനം. ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗ...

യുക്രൈയ്ന്‍ സംഘര്‍ഷത്തിലെ ഒരു കക്ഷിക്കും ആയുധങ്ങള്‍ വില്‍ക്കില്ല; ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്

യുക്രെയ്ന്‍ സംഘര്‍ഷത്തിലെ ഒരു കക്ഷിക്കും ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ചൈന. റഷ്യക്ക് ചൈനയില്‍നിന്ന് ആയുധസഹായം ലഭിച്ചേക്കുമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആശങ്കക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന സന്ദര്‍ശിക്കുന്ന...

ജപ്പാനിലെ വകയാമയില്‍ ബോംബാക്രമണം; ലക്ഷ്യം പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെന്നു റിപ്പോര്‍ട്ട്

ജപ്പാനിലെ വകയാമാ നഗരത്തിലെ സമ്മേളന വേദിയില്‍ ബോംബാക്രമണം. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ കിഷിദക്ക് പരിക്കില്ലെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും ജാപ്പനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Popular

spot_imgspot_img