Friday, September 4, 2026

International News

‘ഒരു ആനുകൂല്യവും ലഭിക്കില്ല’; അനധികൃത കുടിയേറ്റം തടയാന്‍ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാന്‍ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ്...

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം: ആറു പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു

ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്‍റെ ആക്രമണം. ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ആറു പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍....

ലിംഗസമത്വം നൂറ്റാണ്ടുകള്‍ അകലെയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ലോകമെമ്പാടും വനിതാവകാശങ്ങള്‍ ഹനിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയുമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈയവസ്ഥയില്‍ 300 വര്‍ഷത്തേക്കെങ്കിലും ലിംഗസമത്വം യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന...

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അറിയാം ചരിത്രവും പ്രമേയവും

ഇന്ന് മാര്‍ച്ച് എട്ട്. ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ദിനം ആചരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിനം ലോകമെമ്പാടുമുള്ളവര്‍ ആചരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും...

വർഷങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ലോകത്തിലെ സമുദ്രങ്ങളെ സംരക്ഷിക്കാൻ രാഷ്ട്രങ്ങളുടെ സമ്മതം

പത്തുവർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഓരോ രാജ്യത്തിന്റെയും അധികാരപരിധിക്കപ്പുറമുള്ള പ്രദേശങ്ങളിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും ആദരപൂർവ്വമായ ഉപയോഗവും ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഉടമ്പടി രാജ്യങ്ങൾ അംഗീകരിച്ചു. 'ദ ഹൈ സീസ് ട്രീറ്റി' (The High...

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പതിനൊന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നതുനായിലെ ദ്വീപില്‍ തിങ്കളാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഡസൻ കണക്കിന് ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നതുനയിലെ സെരാസനിലെ...

എസ്തോണിയായുടെ പ്രധാനമന്തി പദത്തില്‍ വീണ്ടും കാജാ കല്ലാസ്

ടാലിന്‍: എസ്തോണിയായുടെ പ്രധാനമന്ത്രിയായി കാജാ കല്ലാസ് വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. റിഫോം പാര്‍ട്ടി നേതാവായ കല്ലാസിന് പൊതു തിരഞ്ഞെടുപ്പില്‍ 31.2% വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1.3 ദശലക്ഷം ജനസംഖ്യയുള്ള റഷ്യയുടെ പടിഞ്ഞാറൻ അയൽരാജ്യമാണ് എസ്തോണിയ. രാജ്യത്തെ...

ബഖ്മുത്തില്‍ ചെറുത്തുനില്‍പ്പ് തുടരും: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി

യുക്രൈന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത്തില്‍ റഷ്യയുടെ കടുത്ത ആക്രമണം തുടരുന്നതിനിടെ നഗരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. ബഖ്മു്ത്തിലെ റഷ്യന്‍ ആക്രമണം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു....

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം: 9 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സിബ്ബി നഗരത്തില്‍ ചാവേർ സ്ഫോടനം. സംഭവത്തില്‍ 9 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഏഴുപേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബലൂചിസ്ഥാനില്‍ നിന്നും 160 കിലോമീറ്റർ അകലെയുള്ള...

2030 ഓടെ സമുദ്രത്തിന്റെ മുപ്പത് ശതമാനം സംരക്ഷിത മേഖലയാക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര കരാര്‍

2030 ഓടെ സമുദ്രത്തിന്റെ മുപ്പത് ശതമാനം സംരക്ഷിത മേഖലയാക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര കരാര്‍. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് കരാറിന് ധാരണയായത്. 10 വര്‍ഷമായി തുടരുന്ന ആലോചനകള്‍ക്ക്...

സൂം പ്രസിഡന്‍റ് ഗ്രെഗ് ടോംപിനെ കമ്പനി പിരിച്ചുവിട്ടു

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിങ്ങ് പ്ലാറ്റ്ഫോമായ സൂമില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ, പ്രസിഡന്‍റ് ഗ്രെഗ് ടോംപിനെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗ്രെഗ്രിനെ പിരിച്ചുവിട്ടതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍ ഗൂഗിള്‍ ജീവനക്കാരനും പ്രമുഖ വ്യവസായിയുമായ...

ഷെയ്ഖ് അഹ്മദ് നവാഫിന്‍ വീണ്ടും കുവൈത്ത് പ്രധാനമന്ത്രി പദത്തിലേയ്ക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിനെ വീണ്ടും തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെയ്ഖ് അഹ്മദിനെ കുവൈത്ത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. 2022 ജൂലൈ, ഒക്ടോബര്‍...

‘ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്‍റെ മാതാവ്’ എന്നറിയപ്പെട്ടിരുന്ന ജ്യൂഡി ഹ്യൂമാന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: 'ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്‍റെ മാതാവ്' എന്നറിയപ്പെടുന്ന ജ്യൂഡി ഹ്യൂമാന്‍ (75) അന്തരിച്ചു. എഴുത്തുകാരിയും അഭിഭാഷകയും ഭിന്നശേഷി പോരാളിയുമായിരുന്ന ജൂഡി, 'വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡിസബിലിറ്റി' എന്ന സംഘടനയുടെ സഹസ്ഥാപകയുമാണ്. ഭിന്നശേഷിക്കാര്‍ക്കായുള്ള ചരിത്രപരമായ നിയമനിര്‍മ്മാണങ്ങള്‍...

രാജ്യത്തെ നടുക്കിയ റെയില്‍ ദുരന്തത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി ഗ്രീസ് പ്രധാനമന്ത്രി

രാജ്യത്തെ നടുക്കിയ റെയില്‍ ദുരന്തത്തില്‍ ജനങ്ങളോട് ക്ഷമാപണം നടത്തി ഗ്രീസ് പ്രധാനമന്ത്രി മിത്സോതാകിസ്. റെയില്‍വേ ഗതാഗതത്തിന് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലി ഗ്രീസില്‍ സര്‍ക്കാരിനെതിരെയുള്ള രോഷം ആളിക്കത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്ന മാപ്പ് പറച്ചില്‍. ഗ്രീസില്‍...

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം

ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചതായും പ്രദേശത്ത് കറുത്ത പുകപടലങ്ങള്‍ രൂപപ്പെട്ടതായുമാണ് വിവരം. തീപിടുത്തത്തിന്റെ കാരണം...

Popular

spot_imgspot_img