Friday, September 4, 2026

International News

അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ഭൂചലനം

തുര്‍ക്കി-സിറിയ ഭൂചലനത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. താജിക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താജിക്കിസ്ഥാനിൽ പ്രാദേശികസമയം 8.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്....

യുക്രെയിന്‍-റഷ്യ യുദ്ധത്തോടെ പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് പഠനങ്ങള്‍

യുക്രെയിന്‍-റഷ്യ യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍ യുദ്ധം പുതിയ ലോകക്രമം സൃഷ്ടിച്ചെടുക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് എന്ന സംഘടന അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മലയാളി; പ്രഖ്യാപനം നടത്തി വിവേക് രാമസ്വാമി

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് വിവേക്. പാലക്കാട് സ്വദേശിയായ അദ്ദേഹം യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക...

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളില്‍ ഇന്ത്യ മുന്നില്‍; പട്ടികയില്‍ കേരളവും

2050 ആകുമ്പോഴേയ്ക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ അപകടം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള എക്സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്....

യു.എസ്. – റഷ്യ ആണവക്കരാര്‍ മരവിപ്പിച്ച് പുടിന്‍; കാരണം ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം

യു.എസും റഷ്യയും തമ്മിലുണ്ടാക്കിയ ആണവായുധ നിയന്ത്രണക്കരാറുകളില്‍ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം തത്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രൈന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെ രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം...

‘റഷ്യന്‍ താരങ്ങളെ പാരീസ് ഒളിമ്പിക്സില്‍ നിന്നും വിലക്കണം’; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കി 34 രാജ്യങ്ങള്‍

റഷ്യന്‍ താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കി 34 രാജ്യങ്ങള്‍. അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങിയ രാജ്യങ്ങളാണ് കത്ത് നല്‍കിയിരിക്കുന്നത്. ബലാറസ് താരങ്ങളെയും പാരിസ്...

യുക്രൈയ്ന്‍ യുദ്ധത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കുറ്റപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍

യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കുറ്റപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. യുക്രൈന് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്‌നമെന്ന് വിശേഷിപ്പിച്ച റഷ്യന്‍ പ്രസിഡന്റ്, പാശ്ചാത്യ രാജ്യങ്ങള്‍ ഇതിനെ ആഗോള...

ഇന്ത്യ- സിംഗപ്പൂർ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇനി യുപിഐ

ഇന്ത്യയുടെ യുപിഐയും സിംഗപൂരിന്‍റെ പേനൗവും തമ്മില്‍ ബന്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെ ഇന്ത്യക്കും സിംഗപ്പൂരിനുമിടയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍...

ബ്രസീലില്‍ വെള്ളപ്പൊക്കം: മരണസംഖ്യ നാല്‍പതായി

ബ്രസീലിലെ സാവോ പോളോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാല്‍പതായി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍...

യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അധിനിവേശം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കരുതിയത് യുക്രെയ്ന്‍ ദുര്‍ബലമാണെന്നാണ്. ആ രാജ്യം നശിച്ചെന്നും അദ്ദേഹം കരുതി. എന്നാല്‍ പുടിന്...

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യുഎന്‍ രക്ഷാസമിതി വിളിക്കാന്‍ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാന്‍

മൂന്ന് ദിവസത്തെ യുഎസ് ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാന്‍ കടലിലേക്കു ഹ്രസ്വദൂര മിസൈല്‍ പ്രയോഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത വ്യോമാഭ്യാസം നടത്തിയതി...

ഭീതി ഒഴിയാതെ തുര്‍ക്കി-സിറിയ: വീണ്ടും ഭൂചലനം

രണ്ടാഴ്ച മുന്‍പ് കനത്ത നാശനഷ്ടം വിതച്ച ഭൂചലനത്തിനു പിന്നാലെ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ തെക്കന്‍...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി സ്‌പെയിന്‍; ലിംഗമാറ്റത്തിനും അംഗീകാരം

16 വയസ്സിന് മുകളിലുള്ള ആര്‍ക്കും നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ലിംഗഭേദം നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് സ്‌പെയിന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 16- 17 പ്രായമായവര്‍ക്ക് ഗര്‍ഭഛിദ്രത്തിന്റെ പരിധി ലഘൂകരിക്കാനും തീരുമാനമായി. ശമ്പളത്തോടെയുള്ള...

സിറിയയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

ഭൂകമ്പം പാടെ തകര്‍ത്ത സിറിയക്കുനേരെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായര്‍ പുലര്‍ച്ചയായിരുന്നു ആക്രമണം. ജനവാസ...

ഉത്തര കൊറിയ അയച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ജപ്പാനില്‍ പതിച്ചു

ഉത്തര കൊറിയ അയച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പതിച്ചത് ജപ്പാനില്‍. ജപ്പാനിലെ പ്രത്യേക വ്യാവസായിക മേഖലയിലാണ് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ എത്തിയതെന്നാണ് സിയോളും ടോക്കിയോയും വിശദമാക്കുന്നത്. വരാനിരിക്കുന്ന അമേരിക്ക ദക്ഷിണ കൊറിയ സൈനിക...

Popular

spot_imgspot_img