തുര്‍ക്കിയിലെ തുടര്‍ ഭൂചലനങ്ങളെ തുടര്‍ന്ന് ഗ്രാമങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഹതായിലെ ടര്‍ക്കിഷ് ഗ്രാമമായ ഡെമിര്‍കോപ്രു രണ്ട് ഭൂപ്രദേശമായി വിഭജിക്കപ്പെട്ടു. പ്രദേശത്ത് വിള്ളലുകള്‍ രൂപപ്പെട്ടതിനെ...
യുക്രെയ്‌നില്‍ സൈനികടാങ്കുകള്‍ ഉടന്‍ വിന്യസിക്കാനാകുമെന്നു കരുതുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഒരു നീണ്ട യുദ്ധം പ്രതീക്ഷിക്കാമെന്നും സഖ്യകക്ഷികളോട് അദ്ദേഹം പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒന്നാംവര്‍ഷത്തിലേക്ക് കടക്കാനിരിക്കേ മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സില്‍...
അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്ന നിരുത്തരവാദപരമായ പ്രവൃത്തിയില്‍ നിന്ന് ചൈന പിന്മാറണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബ്ലിങ്കന്റെ ചൈനയോടുള്ള മുന്നറിയിപ്പ്.
യുഎസ് വ്യോമാതിര്‍ത്തിയില്‍...
വംശീയ വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍. വംശീയ വിവേചനം നേരിട്ടുവെന്ന പരാതി ലഭിച്ചാല്‍ ടീമുകളുടെ പോയിന്റ് വെട്ടി കുറയ്ക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
വംശീയതയ്‌ക്കെതിരെ ഒരു ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു...
ഭൂകമ്പം കനത്തനാശം വിതച്ച തുര്‍ക്കിയിലും, സിറിയയിലും ഭവനരഹിതരായവര്‍ക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര ഏജൻസികൾ ശക്തമാക്കുന്നു. ഭൂചലനത്തെ അതിജീവിച്ചവര്‍ ടെന്റുകളിലും, താത്കാലിക ഇടങ്ങളിലും തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര എജന്‍സികളുടെ അടിയന്തര ഇടപെടല്‍.
തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും...
കഴിഞ്ഞ മാസം 71 പേരുടെ മരണത്തിന് ഇടയാക്കിയ നേപ്പാള്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന് സംഭവിച്ച പിഴവെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരില്‍ ഒരാള്‍ക്ക് സംഭവിച്ച അബദ്ധത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന.
വിമാനം ലാന്‍ഡിംഗിനായി...
പ്രമുഖ മൈക്രോ ബ്ലോഗിംങ് സ്ഥാപനമായ ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഓഫീസുകൾ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ഇലോണ്‍ മസ്ക്. ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫീസുകളാണ് പൂട്ടുന്നത്. ചിലവ് ചുരുക്കലിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
ഇലോണ്‍ മസ്ക് ട്വിറ്റര്‍...
നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേരുളളവരോട് മറ്റേതെങ്കിലും പേരിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ജു ഏ എന്നാണ് കിം ജോങ് ഉന്നിന്റെ മകളുടെ പേര്. ഇതേ പേരുളള പെണ്‍കുട്ടികളെയും...
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 2035 നുശേഷം പെട്രോള്‍ കാറുകള്‍ വിലക്കാന്‍ തീരുമാനം. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ഇതിനായുള്ള പ്രമേയം ഇയു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പാസ്സാക്കി.
ഇ യു അംഗരാജ്യങ്ങള്‍ ഇത് സംബന്ധിച്ച...
തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി ലോകശ്രദ്ധ നേടിയ വൈല്‍ഡ് ബോര്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ദുവാങ്‌പെച്ച് പ്രോംതെപ് അന്തരിച്ചു. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രോംതെപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 17 വയസായിരുന്നു.
ബ്രിട്ടണിലെ ബ്രൂക്ക്...
പാക്ക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനാൽ ഇന്ധന വില ഉയര്‍ത്തി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. പെട്രോൾ വില, ലിറ്ററിന് 22.20 ($0.0835) രൂപയും ($1.02) ഡീസലിന് 17 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിരക്ക് ഇന്നു...
ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് അഞ്ച് പേരെ കൂടി ജീവനോടെ കണ്ടെത്തി. തുർക്കിയിലെ തെക്കൻ നഗരമായ കഹ്രാമൻമാരാസ്, അന്‍റക്യ എന്നിവിടങ്ങളില്‍ നിന്നാണ് രക്ഷാപ്രവർത്തകർ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേരെ രക്ഷിച്ചത്....
2022 ഫെബ്രുവരി മാസം 24-ന് ആരംഭിച്ച യുക്രൈൻ-റഷ്യ യുദ്ധം 356 ദിനങ്ങൾ പിന്നിടുമ്പോഴും യുക്രൈനിലെ പല മേഖലകളിലും രക്തച്ചൊരിച്ചിലുകളും, ബോംബാക്രമണങ്ങളും കൂടുതൽ ശക്തി പ്രാപിക്കുകയാണ്.
യുക്രൈൻ-റഷ്യ യുദ്ധം ഓരോ ദിവസവും മുൻപോട്ടു പോകുന്തോറും അതിന്റെ...