Friday, September 4, 2026

International News

യുഎസില്‍ കുട്ടികള്‍ക്ക് സ്ഥിരതാമസാനുമതി; പ്രായ നിബന്ധനയില്‍ ഇളവ്

കുടിയേറി എത്തുന്നവരുടെ കുട്ടികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള പ്രായ നിബന്ധനയില്‍ ഇളവ് നല്‍കി യുഎസ്. മാതാപിതാക്കള്‍ക്കൊപ്പം എത്തുന്നവരുടെ പ്രായം 21 വയസില്‍ താഴെയായിരിക്കണം എന്ന നിബന്ധനയാണ് ഉദാരമാക്കിയത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ എത്തുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം...

ഗബ്രിയേൽ ചുഴലിക്കാറ്റ് : ന്യൂസിലാൻഡിൽ നാല് മരണം

ന്യൂസിലാന്‍ഡില്‍ ഭീതി വിതച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതിനു പിന്നാലെ രാജ്യത്തുണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടലിലും പെട്ട് നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്നു...

ചൈനീസ് സി.സി. ടിവി ക്യാമറകള്‍ക്ക് ഓസ്ട്രേലിയയില്‍ നിരോധനം

ഓസ്ട്രേലിയയില്‍ ചൈനീസ് നിര്‍മ്മിത സി.സി. ടിവി ക്യാമറകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസാണ് പുറത്തുവിട്ടത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നടപടി. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കണ്ടെത്തിയ ചൈനീസ്...

‘തുര്‍ക്കിക്ക് നഷ്ടമായത് 31,600 പേരെ’; വികാരനിര്‍ഭരനായി തുര്‍ക്കി പ്രസിഡന്റ്

രാജ്യം നേരിട്ട കൊടിയ ദുരന്തത്തില്‍ തുണയായി നിന്ന മുഴുവന്‍ രാജ്യങ്ങളെയും മനുഷ്യരെയും നന്ദിയോടെ സ്മരിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റിസപ്പ് തയിപ്പ് എര്‍ദോഗന്‍ പറഞ്ഞു. ദുബായില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഓണ്‍ലൈനായി നടത്തിയ പ്രഭാഷണത്തില്‍ ഭൂകമ്പത്തിന്റെ...

തുര്‍ക്കി ഭൂചലനം: ഒന്‍പതു പേര്‍ക്ക് പുതുജീവന്‍

ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ഒന്‍പതു പേരെ കൂടി രക്ഷപെടുത്തി. ഒരാഴ്ച പിന്നിട്ട ദുരന്തത്തില്‍ ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ നഷ്ടമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഒന്‍പത് പേര്‍ കൂടി ജീവിതത്തിലേക്ക് തിരികെ വന്നത്....

ശിരോവസ്ത്രം ധരിക്കാതെ ടൂര്‍ണമെന്റില്‍ മത്സരിച്ചു; ഇറാനില്‍ ചെസ് താരത്തിനെതിരെ അറസ്റ്റ് ഭീഷണി; രാജ്യത്ത് പ്രവേശിക്കാനാവാതെ താരം

ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് ചെസ് താരം സാറാ ഖാദത്തിനെ ഇറാനിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി. ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര ധാരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി സാറ ചെസ് ടൂര്‍ണമെന്റില്‍ ശിരോവസ്ത്രം ധരിക്കാതെ പങ്കെടുക്കുകയായിരുന്നു....

ട്രംപിനെതിരെ മത്സരിക്കാന്‍ ഇന്ത്യൻ വംശജ നിക്കി ഹേലി

അമേരിക്കയിലെ മുൻ യുഎൻ അംബാസിഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി, യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് നിക്കി ഇക്കാര്യം അറിയിച്ചത്. 2024 -ലെ യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിപദം...

യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യുഎഇ; എയര്‍ ടാക്‌സി സജീവമാക്കാന്‍ ഒരുക്കങ്ങള്‍

യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യുഎഇ. 2026 ഓടെ എമിറേറ്റിലുടനീളം എയര്‍ ടാക്‌സികള്‍ സജീവമാക്കാനാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)യുടെ ലക്ഷ്യം. സാധാരണ യൂബറിന്റെ വിലയില്‍ നിന്ന് വലിയ...

മിഷിഗണ്‍ യുണിവേഴ്സിറ്റി വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്. തിങ്കളാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പരിക്കേറ്റ അഞ്ച് പേർ തലസ്ഥാനമായ ലാൻസിംഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. സര്‍വ്വകലാശാലയില്‍...

ഭീതി പടര്‍ത്തി ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ

ന്യൂസിലന്‍ഡില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഗബ്രിയേല്‍ ചുഴലിക്കാറ്റിനു പിന്നാലെ, പ്രധാനമന്ത്രി ക്രിപ്സ് ഹിപ്കിന്‍സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെളളപ്പൊക്കവും മണ്ണിടിച്ചിലും കടൽക്ഷോഭവും തുടരുന്നതിനാലാണ് നടപടി. നിരവധി ആളുകള്‍ വീടുകളിലെ മേൽക്കൂരകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

തുര്‍ക്കി – സിറിയ ഭൂചലനം; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്

തുര്‍ക്കി -സിറിയ ഭൂചലനം ഒരാഴ്ച പിന്നിടുമ്പോള്‍ കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ അകലുന്നതായി റിപ്പോര്‍ട്ടുകള്‍. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായാണ് വിവരം . ഇതേ തുടര്‍ന്ന് സ്നിഫർ ഡോഗ്,...

‘എന്റെ ഹൃദയം അവര്‍ക്കൊപ്പം’; തുര്‍ക്കി-സിറിയ ദുരിതബാധിതര്‍ക്കു വേണ്ടി സഹായമഭ്യര്‍ഥിച്ച് ലയണല്‍ മെസ്സി

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ഇരു രാജ്യങ്ങളിലും പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള യുണിസെഫ് പദ്ധതിയിലേക്ക് സഹായം നല്‍കണമെന്നാണ് തന്റെ ഫേസ്ബുക്ക്...

തുര്‍ക്കിയിലെ വ്യാപാരകേന്ദ്രങ്ങളില്‍ മോഷണപരമ്പര; പരാതിയുമായി വ്യാപാരികള്‍

തുർക്കിയിലെ നഗരമായ അന്റാക്യയിലെ വ്യാപാരകേന്ദ്രങ്ങളില്‍ മോഷണശ്രമങ്ങള്‍ ഉയരുന്നു. കടകളില്‍ വില്‍പനയ്ക്ക് വച്ച വസ്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മോഷണം പോയത്. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ച അന്റാക്യയിൽ ഒരാഴ്ചയായി...

ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ട് യുഎസ് സൈന്യം

ചുരുളുകള്‍ അഴിയാതെ അമേരിക്കയുടെ മുകളില്‍ വീണ്ടും അജ്ഞാത വസ്തു. ഈ രീതിയില്‍ ഒരു ആഴ്ചയിലെ നാലാമത്തെ സംഭവം കൂടിയാണ് ഇത്. ഫെബ്രുവരി 12 ഞായാറാഴ്ച അലാസ്‌കയിലും കാനഡയിലും ഈ വസ്തു ആകാശത്ത് കണ്ടതിനെ...

ഭൂകമ്പ ദുരന്തത്തില്‍ പകച്ചു നില്‍ക്കുന്ന സിറിയയില്‍ ഭീകരാക്രമണവും; 11 പേര്‍ കൊല്ലപ്പെട്ടു

ഭൂകമ്പത്തില്‍ വിറച്ചു നില്‍ക്കുന്ന സിറിയയെ ഞെട്ടിച്ച് ഐ.എസിന്റെ ഭീകരാക്രമണം. കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ സിറിയ വിറങ്ങലിച്ച് നില്‍ക്കെയാണ് ഭീകരാക്രമണം. തലസ്ഥാനമായ ഡമാസ്‌കസിന് 230 കിലോമീറ്റര്‍ വടക്ക്കിഴക്ക് മേഖലയായ പാല്‍മിറയ്ക്ക് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. സാധാരണ...

Popular

spot_imgspot_img