Friday, September 4, 2026

International News

ഓപ്പറേഷന്‍ ദോസ്ത്: ഏഴാം വിമാനവും തുര്‍ക്കിയില്‍ എത്തി

ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിക്കും സിറിയയ്ക്കും സഹായവുമായി ഇന്ത്യയുടെ ഏഴാം വിമാനവും അദാനി വിമാനത്താവളത്തിലെത്തി. മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യസാധനങ്ങളും ഉള്‍പ്പെടെയുളള വസ്തുക്കളുമായാണ് വ്യോമസേനയുടെ 'IAF C 17 ഗ്ലോബ് മാസ്റ്റർ' വിമാനം പുലര്‍ച്ചെ ലാന്‍ഡ്...

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25,000 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളില്‍നിന്ന് ആളുകളെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ഒരുലക്ഷത്തിലധികം പേരാണ് തെരച്ചിലില്‍ പങ്കുചേരുന്നത്. എന്നാല്‍, ആവശ്യത്തിനു...

അജ്ഞാത രോഗം: ഇക്വഡോറിൽ എട്ട് മരണം

അജ്ഞാത രോഗത്തെ തുടർന്ന് ഇക്വഡോറിലെ ഗിനിയയിൽ എട്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 200ൽ അധികം ആളുകളെ ക്വറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി...

തുര്‍ക്കിക്ക് സഹായവുമായി തായ്വാന്‍; പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക്

തുര്‍ക്കിക്ക് ആശ്വാസവുമായി തായ്വാന്‍. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്വെനും വൈസ് പ്രസിഡന്റ് വില്യം ലായിയുമാണ് തുര്‍ക്കിക്ക് സഹായ ഹസ്തവുമായി എത്തിയത്. ഇരുവരും ഒരു മാസത്തെ ശമ്പളം തുര്‍ക്കി ഭൂകമ്പ ദുരിതാശ്വാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി...

പട്ടിണി രൂക്ഷം; അഫ്ഗാനിലെ 10000 കുടുംബങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ ധനസഹായം

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ കുടുംബങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥികള്‍ക്കായി നല്‍കുന്ന ധനസഹായം കൈമാറി. യുഎന്നിന്റെ അഫ്ഗാനിസ്ഥാനിലെ ഹൈക്കമ്മീഷന്‍ മുഖാന്തരമാണ് സഹായം കൈമാറിയത്. ഓരോ കുടുംബത്തിനും 50,000 അഫ്ഗാനിയാണ് സഹായം ലഭിച്ചത്. 47,700 കുടുംബങ്ങള്‍ക്ക് ധനസഹായം...

എണ്ണയുത്പാദനത്തില്‍ കുറവ് വരുത്താനൊരുങ്ങി റഷ്യ

അടുത്തമാസം മുതല്‍ റഷ്യയുടെ എണ്ണയുത്പാദനത്തില്‍ പ്രതിദിനം അഞ്ചു ലക്ഷം വീപ്പയുടെ കുറവു വരുത്തുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് അറിയിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ചതിനുള്ള മറുപടിയാണിത്. എണ്ണവില ഉയരാന്‍ നടപടി...

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവിതത്തിലേക്ക്; പത്ത് മാസം പ്രായമായ കുഞ്ഞിനേയും അമ്മയേയും രക്ഷിച്ചു

തുര്‍ക്കി ഭൂചലനം 72 മണിക്കൂര്‍ പിന്നിടുമ്പോള്‍ പത്ത് മാസം പ്രായമായ കുഞ്ഞിനേയും അമ്മയേയും രക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരുമ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെയാണ് ഇന്നലെ (വെള്ളിയാഴ്ച) രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. ഭൂകമ്പം...

വാലെന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കള്‍ വേണ്ടെന്ന് നേപ്പാള്‍

വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന്...

അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം വെടിവച്ചിട്ടതായി അമേരിക്ക

അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം വെടിവച്ചിട്ടതായി അമേരിക്ക. എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് അജ്ഞാത വസ്തു അമേരിക്ക വെടിവച്ച് വീഴ്ത്തിയത്. ചൈനയുടെ ചാരബലൂണ്‍ വിവാദത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. 24 മണിക്കൂറോളം...

‘ഇനി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട’; തുര്‍ക്കിയില്‍ ഭൂകമ്പത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ജനം

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കവിഞ്ഞു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ഭൂകമ്പത്തിന് പിന്നാലെ പ്രസിഡന്റ് രജപ് തയ്യിബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്....

ലോകത്തെ വിസ്മയിപ്പിച്ച് പിറന്ന കുഞ്ഞിന് പേര് നല്‍കി; ദുരിതത്തിനിടയിലെ പ്രതീക്ഷയുടെ മറുവാക്ക്

ലോകത്തെ ഞെട്ടിച്ച ഭൂകമ്പമായിരുന്നു തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായത്. ദുരന്തമുഖത്ത് നിന്നും നിരവധി ഹൃദയസ്പര്‍ശിയും വികാരഭരിതവുമായി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിലേറെ വേദനാജനകമായിരുന്നു, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജനിച്ച് വീണ കുഞ്ഞ്. അമ്മയും അച്ഛനും മറ്റ് ബന്ധുക്കളെല്ലാം തനിച്ചാക്കി പോയ...

തുര്‍ക്കിക്ക് 1.78 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്

തുര്‍ക്കിക്ക് 1.78 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. രാജ്യത്തും അയല്‍രാജ്യമായ സിറിയയിലും 20,000-ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ധനസഹായം. ലോകബാങ്ക് പ്രസിഡന്റ്...

തുർക്കി സിറിയ ഭൂകമ്പത്തിൽ സർക്കാരിന് വീഴ്ച: മരണം 21000 കടന്നു

തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 21000 പിന്നിട്ടു. രക്ഷാപ്രവർത്തനം തുടരുമ്പോഴും ഭൂചലനത്തിന് ശേഷം 72 മണിക്കൂർ പിന്നിട്ടത്തോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷ മങ്ങിയതായാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ....

ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ പേയ്മെന്റുമായി ഫോണ്‍പേ

ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൊന്നാണ് ഫോണ്‍പേ. ഇത്തരം ആപ്ലിക്കേഷനിലൂടെ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ അളവില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. ഫോണ്‍പേയില്‍ ഇനി 'ഇന്റര്‍നാഷണല്‍' യു പി ഐ പേയ്മെന്റുകളും...

‘ധീരയായ നിന്നോട് ആരാധന’: കുഞ്ഞനുജനെ കാത്തു സംരക്ഷിച്ച ഏഴ് വയസുകാരിയോട് ഡബ്ല്യുഎച്ച്ഒ മേധാവി

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്റെ നേര്‍ചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലായിരുന്നു. പൊട്ടിവീണ കോണ്‍ക്രീറ്റ് കഷണത്തിനടിയില്‍ സഹോദരന്റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലായത്. പ്രതികൂല കാലാവസ്ഥകളെ വെല്ലുവിളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏറെ പ്രതീക്ഷ...

Popular

spot_imgspot_img